»   »  മുംബൈ നഗരത്തിലൂടെ ഒരുമിച്ചുള്ള യാത്രകൾ!! ആ പുസ്തകം, സുപ്രിയയുമായുള്ള പ്രണയകാലം പങ്കുവെച്ച് പൃഥ്വി

മുംബൈ നഗരത്തിലൂടെ ഒരുമിച്ചുള്ള യാത്രകൾ!! ആ പുസ്തകം, സുപ്രിയയുമായുള്ള പ്രണയകാലം പങ്കുവെച്ച് പൃഥ്വി

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പൃഥ്വിയും സുപ്രിയയും . ഒരു സൂപ്പർ താരത്തിന്റെ ഭാര്യ എന്ന പരിഗണനയല്ല സുപ്രിയയ്ക്ക് മലയാളി പ്രേക്ഷകർ നൽകുന്നത്. പൃഥ്വിയുടെ ലേബലിൽ തിളങ്ങാതെ പ്രേക്ഷകരുടെ ഇടയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ഒരാളാണ് സുപ്രിയ. ഒരു പക്ഷെ മറ്റു താരദമ്പതിമാർക്ക് കിട്ടാത്ത ഒരു പരിഗണനയായിരിക്കും ഇത്.

  നടക്കാൻ പോയപ്പോൾ ശരീരത്ത് മുട്ടി!! കന്നട സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ചത്... സംവിധായകനെ അടിച്ച വിഷയത്തിൽ പ്രതികരണവുമായി നടി ഭാമ

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് എൻഡിടിവിയ്ക്ക് പൃഥ്വിരാജ് നൽകിയ അഭിമുഖമാണ്. അയ്യേ എന്ന ഹിന്ദി ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി  നൽകിയ അഭിമുഖത്തിൽ പൃഥ്വിയ്ക്കൊപ്പം റാണി മുഖർജിയുമുണ്ട്. അഭിമുഖത്തിൽ പൃഥ്വി സുപ്രിയയെ കുറിച്ച് പറയുന്ന ഭാഗമാണ് ഇപ്പോൾ വൈറലാകുന്നത്. സുപ്രിയ തന്നെയാണ് ഇത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നതും.

  സംവിധായകനിൽ വിശ്വാസമില്ലെന്ന് മമ്മൂട്ടി!! നിങ്ങളുടെ താരസിംഹാസനത്തിന്റെ കൗണ്ട്ഡൗൺ ജൂലൈ 17 ന് തുടങ്ങും, മമ്മൂട്ടിയെ വിറപ്പിച്ച് സംവിധായകൻ

  സുപ്രിയയെ പരിചയപ്പെടുന്നത്

  സുപ്രിയയെ പരിചയപ്പെട്ട സന്ദർഭത്തെ കുറിച്ച് ഇതിനു മുൻപും പൃഥ്വി വെളിപ്പെടുത്തിയിട്ടുണ്ട്. ജോലിയുടെ ഭാഗമായിട്ടാണ് സുപ്രിയയെ ആദ്യമായി പരിചയപ്പെടുന്നത്. തെന്നിന്ത്യൻ സിനിമയെ കുറിച്ച് ഫീച്ചർ തയ്യാറാക്കുന്നതിന് വേണ്ടിയായിരുന്നു സുപ്രിയ അന്ന് തന്നെ വിളിച്ചിരുന്നത്. എന്നാൽ അന്ന് താൻ ഷാരൂഖ് ഖാന്റെ ഡോൺ സിനിമ കാണുകയായിരുന്നു. ഞാൻ അടുത്ത ദിവസം തിരികെ വിളിയ്ക്കാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. എന്നാൽ തൊട്ട് അടുത്ത ദിവസം വിളിച്ചപ്പോൾ സുപ്രിയയും അതേ സിനിമ കാണുകയായിരുന്നു. തിരിച്ചു വിളിക്കാമെന്ന് പറഞ്ഞ് സുപ്രിയയും ഫോൺ കട്ട് ചെയ്തു. ആ സിനിമയെ കുറിച്ചു ഞങ്ങൾക്ക് രണ്ടാൾക്കും ഓരേ അഭിപ്രായമായിരുന്നു.

  ഓരേ ടേസ്റ്റ്

  പിന്നീട് സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ മനസിലായി പലകാര്യത്തിലും ഞങ്ങൾക്ക് രണ്ടാൾക്കും ഓരേ ടേസ്റ്റാണെന്ന്. പുസ്തകത്തിലായാലും സിനികളിലായാലും അങ്ങനെ തന്നെയായിരുന്നു. പിന്നീട് ആ സൗഹൃദം പ്രണയത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. ശന്താറാം എന്ന ഗ്രിഗറി ഡേവിഡ് റോബർട്ടിന്റെ പുസ്തകമാണ് തങ്ങളെ കുറച്ചു കൂടി അടുപ്പിച്ചതെന്ന് താര പറഞ്ഞു. ആ പുസ്തകമായിരുന്നു തങ്ങളെ പ്രണയത്തിലേയ്ക്ക് നയിച്ചത്.

  ഒരുമിച്ചുളള ആ യാത്ര

  ഗ്രിഗറി റോബർട്ടിന്റെ മുബൈയ് നഗരത്തെ കുറിച്ചുള്ള വർണ്ണനയിൽ മയങ്ങിയ പൃഥ്വിയ്ക്ക് ആ സ്ഥലങ്ങൾ കാണണമെന്ന് സുപ്രിയയോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മുംബൈയിൽ താമസിച്ചിരുന്ന സുപ്രിയ അത് സമ്മതിക്കുകയും ചെയ്തു. ഒരുമിച്ച് നടന്ന് രണ്ടാളും കൂടി ഹാദി അലി, ലിയോപോൾഡ് കഫെ എന്നിവ കണ്ടു. ആ യാത്രയിൽ എപ്പോഴോ ആണ് പ്രണയത്തിനു തുടക്കമായതെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.

  സുപ്രിയയെ ഓഫീസിൽ കൊണ്ട് വിടുന്നത്

  എൻഡിടിവി, ബിബിസി എന്നീ മാധ്യമ സ്ഥാപനങ്ങളിൽ സുപ്രിയ ജോലി ചെയ്തിട്ടുണ്ട്. പ്രണയത്തിലായതിനു ശേഷം പല അവസരങ്ങളിലും പൃഥ്വിയായിരുന്നു സുപ്രിയയെ ഓഫീസിൽ കൊണ്ട് വിടുന്നത്. പലപ്പോഴും സുപ്രിയ തന്റെ ജോലിയെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്ന് പറയാറുണ്ടെന്നും പൃഥ്വി എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പൃഥ്വി ഇതിനെ കുറിച്ച് പറഞ്ഞതിനു പിന്നാലെ സുപ്രിയയുടെ റിപ്പോർട്ടിങ് ക്ലിപ്പിങ്ങും എൻഡിടിവി കാണിച്ചിരുന്നു. ഇതാണ് സുപ്രിയ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

  ശരിയ്ക്കും നേർ പകുതി

  2011 ഏപ്രിൽ 25 നാണ് പൃഥ്വിയും സുപ്രിയയും വിവാഹിതരാകുന്നത്. വിവാഹ ശേഷം പൃഥ്വിയുടെ വലം കൈയായി സുപ്രിയ കൂടെ തന്നെയുണ്ടായിരുന്നു. പൃഥ്വിരാജിന്റെ പങ്കാളിത്തോടെയുള്ള നിര്‍മാണ കമ്പനിയായ ആഗസറ്റ് സിനിമാസില്‍ നിന്നും പിന്മാറിയതിന് ശേഷം മറ്റൊരു നിര്‍മാണ കമ്പനി പൃഥ്വി ആരംഭിച്ചിരുന്നു. ഇന്ത്യയിലെ മുന്‍നിര നിര്‍മാണ കമ്പനികളിലൊന്നായ സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ് പുതിയ കമ്പനി തുടങ്ങിയിരിക്കുന്നത്. ഒപ്പം പങ്കാളിയായി ഭാര്യ സുപ്രിയയുമുണ്ട്. പൃഥ്വിരാജിനെ നായകനാക്കി ജീനസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയന്‍ എന്ന ചിത്രമാണ് പുതിയ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലെത്തുന്ന ആദ്യ സിനിമ.

  English summary
  prithivraj disclose their love story

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more