അവാർഡ് തന്നവരെ സമ്മതിക്കണം!! ഇന്ദ്രസിനെ തിരുത്തി മഞ്ജു, എന്നാൽ പൃഥ്വി പറഞ്ഞതോ....

അവാർഡ് തന്നവരെ സമ്മതിക്കണമെന്ന് ഇന്ദ്രൻസ്

സിനിമ എന്ന മഹാലോകത്ത് പതിറ്റാണ്ടുകാളായി സജീവമായിരുന്ന ഒരു നടാനാണ് ഇന്ദ്രൻസ്. എന്നാൽ അദ്ദേഹം എന്താണെന്നും അദ്ദേഹത്തിന്റെ കഴിവുകൾ എന്താണെന്നും മനസ്സിലാക്കാൻ എല്ലാവരും ഏറെ വൈകിപ്പോയി. മലയാള സിനിമയിലെ മുൻനിര നായകന്മാരോടൊപ്പം യുവതാരങ്ങളോടൊപ്പവും ഒരു പോലെ അഭിനയിക്കാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചിരുന്നു.

ഇന്ദ്രൻസിന് തന്റെ കഴിവുകൾ വേണ്ടവിധം പ്രകടിപ്പിക്കാൻ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ അളൊരുക്കം എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ദ്രൻസ് എന്ന നടൻ ആരാണെന്നം അദ്ദേഹത്തിന്റെ കഴിവുകളും പ്രകടിപ്പിക്കാൻ സാധിച്ചു. ഇന്ദ്രൻസിനെ കിറിച്ച് പൃഥ്വിരാജ് പറഞ്ഞത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തിരുവനന്തപുരത്ത് വച്ച് നടന്ന ഇന്ദ്രൻസിനെ ആദരിക്കൽ ചടങ്ങിലായിരുന്നു പൃഥ്വിയുടെ വെളിപ്പെടുത്തൽ. മ‍ഞ്ജുവാര്യരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

 മലയാള സിനിമയിലെ മികച്ച് വ്യക്തിത്വം

മലയാള സിനിമയിലെ മികച്ച് വ്യക്തിത്വം

മലയാള സിനിമയിലെ മികച്ച വ്യക്തിത്വം എന്നൊരു അവാർഡ് ഉണ്ടായിരുന്നെങ്കിൽ അത് പല തവണ ഇന്ദ്രൻസിന് ലഭിക്കുമായിരുന്നെന്ന് പൃഥ്വിരാജ് പറഞ്ഞു. മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും ആ ചിത്രം മുതലായണ് താനും ഇന്ദ്രൻസുമായി അടുപ്പത്തിലാകുന്നത്. അതിനു ശേഷം ഞാൻ എവിടെ വെച്ച് കണ്ടാലും മേസ്തിരി എന്നുള്ള അദ്ദേഹത്തിന്റെ വിളി കേൾക്കാറുണ്ടായിരുന്നെന്നും പൃഥ്വി പറ‍ഞ്ഞു.

നല്ല കഥാപാത്രങ്ങൾ

നല്ല കഥാപാത്രങ്ങൾ

ഇന്ദ്രൻസിന്റെ അഭിനയ ജീവിതത്തിലെ നല്ല കഥാപാത്രങ്ങളുടെ തുടക്കം മാത്രമാകട്ടെ ഇതെന്നും. ഇനിയും കൂടുതൽ നല്ല കഥാപാത്രങ്ങൾ അദ്ദേഹത്തിന് ചെയ്യാൻ സാധിക്കട്ടെയെന്നും പൃഥ്വിരാജ് ആശംസിച്ചു

ഇന്ദ്രൻസ്  അത്ഭുതങ്ങളിൽ ഒന്ന്

ഇന്ദ്രൻസ് അത്ഭുതങ്ങളിൽ ഒന്ന്

മലയാള സിനിമയിലെ ഏറ്റവും വലിയ അത്ഭുതങ്ങളിൽ ഒന്നാണ് ഇന്ദ്രൻസ് എന്ന് നടി മ‍ഞ്ജു പറഞ്ഞു. ഇന്ദ്രൻസ് ഏട്ടന്റെ അഭിനയ ശേഷിയെ കുറിച്ചൊന്നും തനിയ്ക്ക് ഒന്നും പറയാനില്ല. പുരസ്കാരം സ്വീകരിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ വാക്കുകളാണ് എന്നെ അത്ഭുതപ്പെടുത്തിയതെന്നു മഞ്ജു പറഞ്ഞു. കണ്ണിന് കാണാൻ പോലും കഴിയാത്ത എനിയ്ക്ക് അവാർഡ് നേടിതന്ന നിങ്ങളെയൊക്കെ സമ്മതിക്കണം. ഇത് അദ്ദേഹത്തിന് മാത്രം പറയാൻ കഴിയുന്ന വാക്കുകളാണ്. ഇന്ദ്രൻസേട്ടൻ കണ്ണിനു കാണാൻ കഴിയാത്ത് ആളല്ല. ഞങ്ങളൊക്ക കൺനിറയെ അത്ഭുതത്തോടെ നോക്കുന്ന ആളാണെന്നും മ‍ഞ്ജു പറഞ്ഞു.

 തന്നെ നടനാക്കിയത്  ഇവർ

തന്നെ നടനാക്കിയത് ഇവർ

സിനിമയെ താൻ ഒരുപാട് സ്നേഹിച്ച വ്യക്തിയാണ്. തന്നെ ഒരുപാട് സ്നേഹിച്ചവരുടെ അളവ് തന്റെ പോക്കറ്റിവുണ്ടെന്നും ഇന്ദ്രൻസ് പറഞ്ഞു. സിനിമയിൽ തുന്നൽക്കാരനായിട്ടാണ് തന്റെ സിനിമ ജീവിതം ആരഭിച്ചത്. താൻ ഒരുപാട് ആഗ്രഹിച്ച പലരേയും തൊടാനും കാണാനും സാധിച്ചു. അവരോടൊപ്പമുളള സഹവാസമാണ് തന്നെ ഒരു നടനാക്കിയതെന്നും ഇന്ദ്രൻസ് പറഞ്ഞു. നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ഇനിയും ആഗ്രഹമുണ്ടെന്നും അദ്ദഹം പറഞ്ഞു.

  ആളൊരുക്കം

ആളൊരുക്കം

വിസി അഭിലാഷ് സംവിധാനം ചെയ്ത് ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഇന്ദ്രൻസിന് സംസ്ഛാന അവാർഡ് ലഭിച്ചത്. പപ്പു ആശാൻ എന്ന ഓട്ടൻത്തുള്ളൽക്കാരനെയാണ് ഇന്ദ്രൻസ് അവതരിപ്പിച്ചത്. ഗംഭീരം പ്രകടനമായിരുന്നു ആളൊരുക്കൽ ഇന്ദ്രൻസ് കാഴ്ചവെച്ചത് . ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിൽ പ്രേക്ഷകർ അക്ഷരംപ്രതി ഞെട്ടിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X