ലൂസിഫറിനെ കുറിച്ച് പൃഥ്വി പറഞ്ഞത് സംഭവിച്ചു!!പുലര്‍ച്ചെ 4.30ന് കവരത്തി ദ്വീപിൽ, ട്വീറ്റ് വൈറൽ...
ജനുവരി പകുതിയോടെ ചിത്രത്തിന്റെ ഷൂട്ട് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിസംബറിൽ പുറത്തു വന്ന പൃഥ്വിരാജിന്റെ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്, മോഹൻലാൽ കൂട്ട്കെട്ടിൽ പിറക്കുന്ന ലൂസിഫറിന് വേണ്ടി. ചിത്രത്തെ കുറിച്ചുളള കൃത്യമായ അപ്ഡോറ്റ്സുകൾ പൃഥ്വി കൃത്യമായി അറിയിക്കുന്നുണ്ട്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ചുളള ഏറ്റവും പുതിയ വിശേഷം താരം പുറത്തു വിട്ടിരിക്കുകയാണ് . ലൂസിഫറിന്റെ ചിത്രീകരണം അവസാനിച്ചിരിക്കുകയാണ്. പൃഥ്വി തന്റെ ട്വിറ്റർ പേജിലൂടെയാണ് വിവനരം പുറത്തു വിട്ടിരിക്കുന്നത്. ഇന്നലെ പുലർച്ചെ ലക്ഷദ്വീപിലെ കവരത്തിയിലായിരുന്നു ശേഷി ഭാഗം ചിത്രീകരിച്ചതെന്നും താരം പറഞ്ഞു.

ജനുവരി പകുതിയോടെ ചിത്രത്തിന്റെ ഷൂട്ട് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിസംബറിൽ പുറത്തു വന്ന പൃഥ്വിരാജിന്റെ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു. നാല് ദിവസത്തെ ൽ ഷൂട്ട് ബാക്കിയുണ്ടെന്നും ലക്ഷദ്വീപിൽവെച്ചാണ് ഷൂട്ടിങ് നടക്കുകയെന്നും താരം വ്യകതമാക്കിയിരുന്നു. ബക്കിയുളള ഷൂട്ട് ജനുവരിൽ അവസാനിക്കും. ചിത്രത്തിന്റെ ഡബ്ബിംഗും, പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും നടന്നു കൊണ്ടിരിക്കുയാണ്.
പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ലൂസിഫർ. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ് ചിത്രത്തിലെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ വില്ലനായി എത്തുന്നത് വിവേക് ഒബ്റോയ് ആണ്. ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സംവിധായകന്‍ ഫാസില്‍, മംമ്ത മോഹന്‍ദാസ്, ജോണ്‍ വിജയ് എന്നിങ്ങനെ വൻ താരനിരതന്നെ ചിത്രത്തിലുണ്ട്. മഞ്ജുവാര്യരാണ് ചിത്രത്തിലെ നായിക. മാർച്ച് 28 ന് ചിത്രം റിലീസ് ചെയ്യും.


Click it and Unblock the Notifications











