തരംഗമായി ആ മാസ് ഡയലോഗ്!! ലാലേട്ടനോടൊപ്പം ടീസറിൽ തിളങ്ങി സംവിധായകൻ ഫാസിലും..
പ്രേക്ഷകരുടെ മനസ്സിൽ ആകാംക്ഷയുടെ വിത്ത്പാകി ലൂസിഫറിന്റെ ടീസർ പുറത്തു വന്നിട്ടുണ്ട്
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് പൃഥ്വിരാജ്- ലാലേട്ടൻ കൂട്ട്കെട്ടിൽ പിറക്കുന്ന ലൂസിഫർ. പൃഥ്വി സംവിധായകന്റെ കുപ്പായം ധരിക്കുന്ന ആദ്യ ചിത്രമാണിത്. പ്രഖ്യാപനം മുതൽ ചിത്രത്തിനെ കുറിച്ച് പുറത്തു വരുന്ന ചെറിയ ചലങ്ങൾ പോലും പ്രേക്ഷകരുടെ ഇടയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചിരുന്നു. സിനിമയിലെ ലാലേട്ടന്റെ ഗെറ്റപ്പും ആ കറുത്ത കാറും ജനങ്ങളുടെ ഇടയിൽ വലിയ ചർച്ച വിഷയമായിരുന്നു.
ഇപ്പോഴിത പ്രേക്ഷകരുടെ മനസ്സിൽ ആകാംക്ഷയുടെ വിത്ത്പാകി ലൂസിഫറിന്റെ ടീസർ പുറത്തു വന്നിട്ടുണ്ട്. മമ്മൂക്കയാണ് തന്റെ ഔദ്യോഗിക പേജിലൂടെ ടീസർ പുറത്തു വിട്ടിരിക്കുന്നത്. ലാലേട്ടന്റെ എൻട്രിയും ആ മാസ് ക്ലാസ് ഡയലോഗും പ്രേക്ഷകരുടെ ഇടയിൽ ഇതിനോടകം തന്നെ ചർച്ച വിഷയമായിട്ടുണ്ട്. ടീസർ പുറത്തു വന്നതോടെ സിനിമ കോളങ്ങളിൽ ചർച്ചയായിരിക്കുന്നത് ആ ശബ്ദത്തിനെ കുറിച്ചാണ്. ടീസറിൽ ലാലേട്ടനോടൊപ്പം പുറത്തു വന്ന ആ ശബ്ദം ആരുടേതാണ്....

ലാലേട്ടന്റെ ടീസർ മമ്മൂക്ക
ലൂസിഫറിന്റെ ടീസർ മമ്മൂക്കയാണ് റിലീസ് ചെയ്തത്. അദ്ദേഹത്തിന്റെ ഔദ്യാഗിക ഫേസ്ബുക്ക് പേജിലൂടെ ഇന്ന്( 13/12/18) രാവിലെ 9 മണിക്കായിരുന്നു ടീസർ റിലീസ്. ലാലേട്ടന്റെ മാസ് ക്ലാസ് പ്രകടനമാണ് ടീസറിലൂടെ കാണാൻ സാധിച്ചത്. റിലീസ് ചെയ്ത് മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ലൂസിഫറും അതിലെ സംഭാഷണങ്ങളും തരംഗമായി കഴിഞ്ഞു.

മാസ് ഡയലോഗ്
ടീസറിലെ മുഖ്യാകർഷണം ആ മാസ് ഡയലോഗാണ്. സ്റ്റീഫൻ നെടുംപളളിയെന്ന കഥാപാത്രമാണ് ലാലേട്ടൻ അവതരിപ്പിക്കുന്നത്. പോലീസ് അകമ്പടിയോടെ നീങ്ങുന്ന ലാലേട്ടനാണ് ടീസറിൽ. കുമ്പസരിച്ചിട്ട് പോകാൻ പറയുന്ന ഫാദറിനോട് സ്റ്റീഫൻനെടും പള്ളി പറയുന്ന ആ മാസ് ഡയലോഗാണ് പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ചെയ്ത പാവങ്ങൾ അല്ലേ ഫാദർ കുമ്പസരിക്കാൻ പറ്റൂ. ചെയ്യാത്ത പാപം കുമ്പസരിക്കാൻ പറ്റില്ലല്ലോ എന്ന്.... ഈ ഡയലോഗുകൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ആകെ രണ്ട് ശബ്ദം
ആകെ രണ്ട് ശബ്ദങ്ങൾ മാത്രമാണ് ടീസറിൽ. ഒന്ന് ലാലേട്ടന്റെ ശബ്ദമാണ്. എന്നാൽ മറ്റേ ശബ്ദത്തിനു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു ആരാധകർ. അത് മറ്റൊരുടേതുമല്ല സംവിധായകൻ ഫാസിലിന്റേതാണ്. നേരത്തെ തന്നെ ഇതിനെ കുറിച്ചുളള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. വൻ പ്രേക്ഷക സ്വീകാര്യതയാണ് ടീസറിനു ലഭിച്ചിരിക്കുന്നത്.

മാർച്ചിൽ
2019 മാർച്ചിലാണ് ചിത്രം റിലീസിനെത്തുന്നത്. എന്നാൽ ഇത്ര നേരത്തെ ടീസർ റിലീസ് ചെയ്തത് ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഡിസംബർ 13 എന്ന തീയതിയുടെ പ്രത്യേകതയാണ് ഇതിനു കാരണം. കൂടാതെ 666 എന്ന സംഖ്യ പൊതുവെ സാത്താന്റെ അല്ലെങ്കിൽ ചെകുത്താന്റെ സംഖ്യയായിട്ടാണ് കരുതപ്പെടുന്നത്. ലൂസിഫറിൽ താരം ഉപയോഗിച്ചിരിക്കുന്ന കറുത്ത അംബാസിഡർ കാറിന്റെ നമ്പറും kl 666 ആണ്. ടീസർ റിലീസ് അറിയിച്ച പോസ്റ്ററിലും ഈ കാർ ദൃശ്യമാകുന്നുണ്ട്.

വൻ താരനിര
ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണ് ലൂസിഫർ. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ഇന്ദ്രജിത്ത്, ടൊവിനോ, മഞ്ജുവാര്യർ, മംമ്ത. ജോൺ വിജയ്, വിവേക് ഒബ്റോയി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണിത്. സുജിത്ത് വാസുദേവാണ് ക്യാമറ ചലിപ്പിക്കുന്നത്. സംഗീതം ദീപക് ദേവ്. മാർച്ച് 28നാണ് ചിത്രം തിയറ്ററുകളിലെത്തുക


Click it and Unblock the Notifications