TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
മൊബൈൽ ഫോൺ എങ്കിലും ഓൺ ചെയ്യൂ!! പ്രേക്ഷകരെ ഭീതിയിലാക്കി പൃഥ്വിരാജ്, വീഡിയോ കാണൂ
2019 ൽ പുറത്തിറങ്ങുന്ന പൃഥ്വിരാജിന്റെ ആദ്യ ചിത്രമാണ് നയൻ. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു. ഒരു സയൻസ് ഫിക്ഷൻ ഹൊറർ ഗണത്തിൽപ്പെടുന്ന ചിത്രമാണിത്. ഒരു അച്ഛന്റേയും മകന്റേയും ജീവിതത്തിലെ 9 ദിവസത്തെ കുറിച്ചാണ് ചിത്രത്തിൽ പറയുന്നത്. പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

ആഷിഖ് അബുവിന്റെ വൈറസിന് സ്റ്റേ!! കാരണം.. മോഷണ ആരോപണവുമായി സംവിധായകൻ രംഗത്ത്...
ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ചിത്രത്തിന്റെ പ്രമോഷൻറെ ഭാഗമായി പുറത്തിറക്കിയ വീഡിയോയാണ്. ചിത്രം പുറത്തു വരുന്നതിന് മുൻപ് സിനിമയെ കുറിച്ച ഒരു സൂചന പോലും അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലായിരുന്നു. അതിനാൽ തന്നെ പുറത്തു വന്ന പ്രേമോ വീഡിയോ പ്രേക്ഷകർക്കിടയിൽ ആകാംക്ഷ ജനിപ്പിക്കുന്നുണ്ട്.
ട്രോളന്മാർക്കെതിരെ രഞ്ജിനി!! തന്നെ ട്രോളുന്നവർ സൂക്ഷിച്ചോ.. മുന്നറിയിപ്പുമായി നടി, കാണൂ
എല്ലാം നിശ്ചമായി
ഇതുവരെ ആരും പരീക്ഷിക്കാത്ത തരത്തിലുള്ള പ്രെമോഷൻ വീഡിയോയായിരുന്നു അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. ഇത് പ്രേക്ഷകരിൽ ചെറിയ രീതിയിലുളള ഭീതി ജനിപ്പിച്ചിരുന്നു. ഷോട്ടിനിടയിൽ കറണ്ടും മൊബൈൽ ഫോണും വാഹനങ്ങളും പെട്ടെന്ന് ഇല്ലാതായാൽ എന്ത് സംഭവിക്കും. അത് തന്നെയായിരുന്നു വീഡിയോയിലും. ഒന്നല്ല രണ്ടു പ്രവശ്യമാണ് ഇത് സംഭവിച്ചത്.
വീഡിയോ ഞെട്ടിച്ചു
ഫിയർ എന്ന ക്യാപ്ഷനോടു കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഷോട്ട് എടുക്കുന്നതിനായി ക്രിസ്തുമസ് ട്രീയുടെ അരുകിൽ ഇരിക്കുന്ന പൃഥ്വിരാജിനെയാണ് ആദ്യം കാണിക്കുന്നത്. ആക്ഷൻ പറയുമ്പോൾ താരം യലോഗ് പറയുന്നു. ആ സമയത്ത് വൈദ്യുതി നിശ്ചലമാകുന്നു. എന്നാൽ വീണ്ടും പ്രശ്നം പരിഹരിച്ചതിനു ശേഷം വീണ്ടും വീഡിയോ ചെയ്യുന്നുണ്ട്. ഡയലോഗ് പറയുമ്പോൾ വീണ്ടും പഴയ അവസ്ഥ തന്നെയാണ് ഇക്കുറി ലൈറ്റ് മാത്രമല്ല മൈബൈൽ ഫോണു വാഹനവും വരെ നിശ്ചലമാകുകയാണ്.
എന്താണ് നയൻ
ഈ അവസ്ഥ തന്നെയാണ് നയൻ ചിത്രത്തിന്റേ പ്രമേയം. ഇത്തരത്തിലുളള സാഹചര്യം എങ്ങനെ അതിജീവിക്കും ഇതാണ് ചിത്രത്തിലൂടെ പറയുന്നത്. എന്നാൽ ഈ പ്രെമോഷൻ വീഡിയോ ഏറ്റിരിക്കുകയാണ്. പ്രേൾകരുടെ ഇടയിൽ അധികം നയൻ ചർച്ച വിഷയമായിരുന്നില്ല. എന്നാൽ ഈ വീഡിയോ പുറത്തു വന്നതോടെ പ്രേക്ഷകർക്കിടയിൽ ഇത് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയിട്ടുണ്ട്.
താര പത്നിയുടെ എൻട്രി
ഏറെ പ്രതീക്ഷയോടെയാണ് ചിത്രം തിയേറ്റരുകളിൽ എത്തിയിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ സോണി പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 100 ഡെയ്സ് ഓഫ് ലവിനു ശേഷം സംവിധായകൻ കമലിന്റെ മകൻ ജെനൂസ് മൊഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിനെ കൂടാതെ, ബാലതാരം ആലോക് നാഥ്, മംമ്ത മോഹൻദാസ്, വാമിഖ, പ്രകാശ് രാജ്, ടോണി ലൂക്ക്, എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.