Prithviraj: പൃഥ്വിയുടെ '9' ന്റെ ഷൂട്ടിങ് നാളെ തുടങ്ങും!! താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
പൃഥ്വി തന്റെ ഫേസ്ബുക്ക് പേജിലൂടൊയാണ് ഈ വിവരം തന്റെ ആരാധകരുമായി പങ്കുവെച്ചത്.
നടൻ പൃഥ്വിരാജിന്റെ പ്രൊഡക്ഷൻ കമ്പനിയും സോണി പിക്ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന ആദ്യം ചിത്രം '9' ന്റെ ചിത്രീകരണം നാളെ ( ഏപ്രിൽ 9 ന്) ആരംഭിക്കും. പൃഥ്വി തന്റെ ഫേസ്ബുക്ക് പേജിലൂടൊയാണ് ഈ വിവരം തന്റെ ആരാധകരുമായി പങ്കുവെച്ചത്. നേരത്തെ തന്നെ ചിത്രത്തിന്റെ പേര് പുറത്ത് വിട്ടിരുന്നു. ദുൽഖർ സൽമ്മാൻ നിത്യമേനോൻ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 100 ഡെയ്സ് ഓഫ് ലവിന്റെ സംവിധായകൻ ജെനസ് മുഹമ്മദാണ് ഈ ചിത്രവും ഒരുക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഒരു സയൻസ് ഫിക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് നയൻ. നിത്യാ മേനോനും പാർവതിയും ചിത്രത്തിലെ നായികമാരായി എത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.കൂടാതെ സിനിമയിലെ മറ്റു താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് തന്നെയായിരുന്നു പുറത്തുവിട്ടിരുന്നത്. പോസ്റ്റർ സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു. ഇതുവരെ കാണാത്ത ഒരു പ്രത്യേക ലുക്കിലായിരുന്നു താരം ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്.
നയനിലൂടെയായാണ് സോണി പിക്‌ചേഴ്‌സ് മലയാള സിനിമയില്‍ തുടക്കം കുറിക്കുക. പൃഥ്വിരാജ് അല്ലാതെ മലയാളത്തിൽ മറ്റൊരു പാർട്ണറെ കണ്ടെത്താൻ കഴിയില്ലെന്ന് പ്വിഥിരാജ് നിർമ്മാണ കമ്പനിയുമായി ഒന്നിച്ച ശേഷം സോണി പിക്ചേഴ്സ് എന്റർടെയിൻമെന്റിന്റെ ഇന്ത്യ മനേജിങ് ഡയറക്ടർ വിവേക് കൃഷാനി പറഞ്ഞിരുന്നു.


Click it and Unblock the Notifications











