പ്രേക്ഷകരിൽ ആകാംക്ഷയുണർത്തി പൃഥ്വിയുടെ നയൻ!! ഗംഭീര മോഷൻ പോസ്റ്റർ പുറത്ത്! കാണൂ

പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്ന തരത്തിലുള്ള സംഗീതമാണ് മോഷൻ പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് നയൻ. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തു വിട്ടു. നക്ഷത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ആകാശത്തിനു മഞ്ഞുമലകൾക്ക് താഴെ തീ പന്തവുമേന്തി നിൽക്കുന്ന നായകനാണ് മോഷൻ പോസ്റ്ററിന്റെ പശ്ചാത്തലം. പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്ന തരത്തിലുള്ള സംഗീതമാണ് മോഷൻ പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്.

മോഷന് പോസ്റ്റർ കൂടി പുറത്തു വന്നതോടെ ചിത്രത്തിനായിട്ടുള്ള ആകാംക്ഷ വർധിക്കുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് നയൻ. സയൻസ് ഫിക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പൃഥ്വി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തു വിട്ടിരിക്കുന്നത്.

 ചിത്രത്തിലെ മറ്റു താരങ്ങൾ

ചിത്രത്തിലെ മറ്റു താരങ്ങൾ

ചിത്രത്തിനെ കുറിച്ചുള്ള പ്രഖ്യാപനുണ്ടായിട്ടും സിനിമയെ കുറിച്ചുള്ള മറ്റു കാര്യങ്ങൾ പുറത്തു വിട്ടിട്ടില്ല. ചിത്രത്തിൽ പാർവതിയും നിത്യ മേനോനുമാണ് നായികമാരിയെത്തുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എന്നാൽ ബാക്കി താരങ്ങളെ കുറിച്ചുള്ള വിവരം ഇതു വരെ പുറത്തു വന്നിട്ടില്ല. അഭിനേതാക്കളെ കുറിച്ചുള്ള വിവരം ഉടൻ തന്നെ പുറത്തു വിടുമെന്ന് പൃഥ്വിരാജ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും പൃഥ്വിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരിക്കും ഇത്.

  പുതിയ അനുഭവം

പുതിയ അനുഭവം

നയൻ പ്രേക്ഷകർക്ക് പുതിയ അനുഭവമായിരിക്കും. മലയാളത്തിൽ സയൻസ് ഫിക്ഷൻ ചിത്രങ്ങൾ അധികം പിറവി എടുത്തിട്ടില്ല. അതിനാൽ തന്നെ മലയാളികൾക്ക് ചിത്രം പുതിയൊരു ദൃശ്യാനുഭവം സമ്മാനിക്കും എന്നതിൽ സംശയമെന്നുമില്ല. ദുൽഖർ സൽമാൻ നിത്യമേനോൻ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 100 ഡേയ്സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം സംവിധായകൻ കമലിന്റെ കമൻ ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അഭിനന്ദൻ രാമാനുജനാണ്.

 പൃഥ്വിരാജ് പ്രൊഡക്ഷൻ

പൃഥ്വിരാജ് പ്രൊഡക്ഷൻ

പൃഥ്വിരാജിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായൊരു പ്രൊഡക്ഷൻ കമ്പനി. താരവും ഭാര്യ സുപ്രിയയും ചേർന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷൻ എന്ന നിർമ്മാണ കമ്പനിയ്ക്ക് തുടക്കും കുറിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് നയൻ. ഷാജി നടേശ്ശൻ, നടൻ ആര്യ, , സന്തോഷ് ശിവൻ എന്നിവരോടൊപ്പം ഓഗസ്റ്റ് സിനിമാസ് എന്ന നർമ്മാണ കന്നപനി പൃഥ്വി ആരംഭിച്ചിരുന്നു. നിരവധി സൂപ്പർ ഡ്യൂപ്പർ ചിത്രങ്ങൾ ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പിറന്നിട്ടുണ്ട്. ഇതിൽ നിന്ന് പിൻവാങ്ങിയതിനു ശേഷമാണ് താരം സ്വന്തമായി ഒരു നിർമ്മാണ കമ്പനി ആരംഭിച്ചത്.

 സേണി പിക്ചേഴ്സും പൃഥ്വിരാജ് പ്രൊഡക്ഷനും

സേണി പിക്ചേഴ്സും പൃഥ്വിരാജ് പ്രൊഡക്ഷനും

ഇന്ത്യയിൽ കഴിഞ്ഞ കുറച്ചു നാളുകളായി മ‌ികച്ച നിലവാരത്തിലുളള പ്രദേശിക ഭാഷ ചിത്രങ്ങളാണ് പുറത്തു വരുന്നത്. അതിനാലാണ് സോണി പിക്ചേഴ്സ് പ്രദേശിക ഭാഷയിലെ സിമിമ നിർമ്മാണത്തിലേയ്ക്ക് പ്രവേശിച്ചത്. മലായളത്തിൽ പൃഥിരാജ് അല്ലാതെ മറ്റൊരു നല്ലൊരു പാർട്ണറിനെ ലഭിക്കില്ലെന്ന് സോണി പിക്ചേഴ്സ് എന്റർടെയിമെന്റിന്റെ ഇന്ത്യ മനേജിങ്ങ് ഡയറക്ടർ കൃഷ്ണാനി പറഞ്ഞിരുന്നു.

 ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു. മികച്ച പ്രേക്ഷ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പൃഥ്വിരാജ് തന്റെ ഫേസ്ബൂക്ക് പേജീലൂടെയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ഏപ്രിൽ 9 ന് ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ പൂജ ചടങ്ങിൽ സഹോദരനും നടനുമായ ഇന്ദ്രജിത്, മല്ലിക സുകുമാരന്‍, സുപ്രിയ, സംവിധായകന്‍ കമല്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കമലും മല്ലികാ സുകുമാരനുമാണ് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X