ലിപ് ലോക്കുമായി പൃഥ്വിയും പാർവതിയും!! പ്രണയത്തിന്റെ മറ്റൊരു മുഖം, മൈ സ്റ്റോറിയിലെ ഈ ഗാനം കാണൂ
പ്രണയ പശ്ചാത്തലത്തിലാണ് ഈ ഗാനം ആവിഷ്കരിച്ചിരിക്കുന്നത്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മൈ സ്റ്റോറി. എന്ന് നിന്റെ മൊയ്തീനു ശേഷം പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ മൂന്നാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി.മിഴി മിഴി എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഷാൻ റഹ്മാന്റെ സംഗീതത്തിൽ ശ്രേയ ഘോഷാലും ഹരിചരണും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണനാണ് വരികൾ എഴുതിയിരിക്കുന്നത്.

പ്രണയ പശ്ചാത്തലത്തിലാണ് ഈ ഗാനം ആവിഷ്കരിച്ചിരിക്കുന്നത്. പൃഥ്വിയുടേയും പാർവതിയുടേയും ലിപ് ലോക്കിലൂടെയാണ് ഗാനം ആരംഭിക്കുന്ന്. വളരെ റൊമാന്റിക്കായിട്ടുളള ഒരു ഗാനം കൂടിയാണിത്. ഇരു താരങ്ങളും വളരെ അടുത്ത അഭിനയിക്കുന്ന ഒരുപാട് രംഗങ്ങളും ഗാനത്തിലുണ്ട്. മൈ സ്റ്റോറിയിലെ ആദ്യ ഗാനങ്ങൾക്ക് യൂട്യൂബിൽ ഡിസ് ലൈക്കുകളായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ പുതിയ വീഡുയോ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നവാഗതയായ റോഷ്നി ദിനകർ രചനയും സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ സ്റ്റോറി. പോർച്ചുഗലിന്റെ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മൈ സ്റ്റോറി മ്യൂസിക്കൽ ലൗവ് സ്റ്റോറി വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. തീവ്രവും വൈകാരിക മൂഹൂർത്തങ്ങളിലൂടെ നായകനും നായികയും കടന്നു പോകുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ മറ്റൊരു വ്യക്തി ചെലുത്ത സ്വാധീനവും അയാൾ ഒപ്പമില്ലെങ്കിൽ പോലും , ആ ഓര്‍മകള്‍ അവരുടെ സാന്നിദ്ധ്യമായി രൂപം മാറും. ഇതാണ് മൈ സ്റ്റോറിയുടെ പ്രമേയം
വീഡിയോ ഗാനം കാണം


Click it and Unblock the Notifications