റിലീസ് ചെയ്ത് ദിവസങ്ങൾ മാത്രം!! പൃഥ്വിരാജ് -പാർവതി ചിത്രം മൈ സ്റ്റോറി ഇന്റർനെറ്റിൽ

മൈ സ്റ്റോറി റിലീസ് ചെയ്ത് രണ്ടു ദിവസം മാത്രം കഴിയുമ്പോൾ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ .

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു പൃഥ്വിരാജ് പാർവതി കേന്ദ്രകഥാപാത്രത്തിലെത്തിയ മൈ സ്റ്റോറി. നവാഗതയായ റോഷ്നി ദിനകർ സംവിധാനം ചെയ്ത ചിത്രം വിവാദങ്ങൾക്കൊടുവിലാണ് തീയേറ്ററുകളിൽ എത്തിയത്. ചിത്രീകരണ സമയം മുതൽ റിലീസ് ചെയ്യുന്നതുവരെ നിരവധി പ്രതിസന്ധികൾ മൈ സ്റ്റോറിയെ തേടിയെത്തിരുന്നു.

my story

മൈ സ്റ്റോറി റിലീസ് ചെയ്ത് രണ്ടു ദിവസം മാത്രം കഴിയുമ്പോൾ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ . . ജൂലൈ 6 വെള്ളിയാഴ്ചയായിരുന്നു സിനിമ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് രണ്ടു ദിവസത്തിനുള്ളിലാണ് ചിത്രം ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ ഹൗസ് ഫുള്ളായി സിനിമ ഓടുകയാണ്. ഈ പശ്ചാത്തലത്തിൽ സിനിമയുടെ വ്യാജ പതിപ്പ് പുറത്ത് വന്നത്.

ചിത്രത്തിൽ ആദ്യം പുറത്തു വന്ന പാട്ടിന് ഡിസ് ലൈക്കുകളായിരുന്നു ലഭിച്ചിരുന്നത്.. അതിനു പിന്നാലെ എത്തിയ ട്രെയിലറിനും ഡിസ്ലൈക്കുകളായിരുന്നു. എന്നാൽ ഒടുവിൽ പുറത്തിയറങ്ങിയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പൂർണ്ണമായും വിദേശത്ത് ചിത്രീകരിച്ച ചിത്രമായിരുന്നു മൈസ്റ്റോറി. പോർച്ചുഗൽ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. രണ്ടു പേർക്കിടയിൽ ഉണ്ടാകുന്ന തീവ്ര പ്രണയവും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X