പൃഥ്വിയും രഞ്ജിത്തും തമ്മിൽ ഒരു ബന്ധമുണ്ട്!! നടൻ- സംവിധായകൻ ബന്ധമല്ല, അത് വെളിപ്പെടുത്തി പൃഥ്വി

ന്നു. അച്ഛനോടൊപ്പം മാന്‍ ടു മാന്‍ എന്ന രീതിയില്‍ ഇടപെടാന്‍ ആഗ്രഹിച്ചു

ഒരു കാലത്തെ മലയാള സിനിമയിലെ പൗരുഷത്തിന്റെ പ്രതീകമായിരുന്നു സുകുമാരൻ. അദ്ദേഹം മരണപ്പെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും സുകുമാരന്റെ സിനിമകൾ പ്രേക്ഷകർക്കിടയിൽ നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. സുകുമാരന്റെ ഓർമ ദിവസം പൃഥ്വിയും സഹോദരൻ ഇന്ദ്രജിത്തും അച്ഛനെ സ്മരിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ ഫാദേഴ്സ് ഡേയുടെ പശ്ചാത്തലത്തിൽ പൃഥ്വി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുകയാണ്.കൂടെയിലെ അച്ഛനെ കുറിച്ചായിരുന്നു പൃഥ്വിയുടെ കുറിപ്പ്. ചിത്രത്തിൽ പൃഥ്വിയുടെ അച്ഛനായി വേഷമിടുന്നത് സംവിധായകൻ രഞ്ജിത്താണ്.

പൃഥ്വിയും രഞ്ജിത്തും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. താരത്തിനെ സിനിമയിലേയ്ക്ക് കൈ പിടിച്ചു കൊണ്ടു വന്നത് രഞ്ജിത്ത് ആയിരുന്നു. 2002 ൽ പുറത്തിറങ്ങിയ രഞ്ജിത്ത് ചിത്രമായ നന്ദനത്തിലൂടെയാണ് പൃഥ്വി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതു കഴിഞ്ഞും രഞ്ജിത് ചിത്രങ്ങളിൽ പൃഥ്വി നായികനായി എത്തിയിരുന്നു. ഇപ്പോഴിത കൂടെയിൽ പൃഥ്വിയുടെ അച്ഛനായി രഞ്ജിത്ത് എത്തുകയാണ്. അച്ഛൻ അലോഷിക്ക് മകൻ ജ്വോഷ്വയുടെ ഫാദേഴ്സ് ഡേ ആശംസ കുറിപ്പ് ഇങ്ങനെയാണ്.

 അച്ഛനാണ്  സൂപ്പർ  ഹീറോ

അച്ഛനാണ് സൂപ്പർ ഹീറോ

എല്ലാ ആൺമക്കളെയും പോലെ ഞാനും എന്റെ അച്ഛനെയാണ് ആരാധിക്കുന്നത്. അദ്ദേഹമായിരുന്നു തന്റെ മാർഗദർശി, നായകനും സുഹൃത്തുമൊക്കെ. അച്ഛനോടൊപ്പം മാൻ ടു മാൻ എന്ന രീതിയിൽ ഇടപെടാൻ വേണ്ടി വേഗം വലുതാകണമെന്ന് ആഗ്രഹിച്ചിരുന്നു. എല്ലാ കാര്യങ്ങളെയും കുറിച്ച് അറിവുള്ള ആളായിരുന്നു എന്റെ അച്ഛൻ. എന്നാൽ ഞാൻ ഈ ചെറിയ മനുഷ്യനായി വളർന്നു വന്നപ്പോഴേയ്ക്കും എനിയ്ക്ക് അച്ഛനെ നഷ്ടപ്പെട്ടിരുന്നു. അച്ഛനോടൊപ്പം ചെയ്യണമെന്ന് ആഗ്രഹിച്ച ചെറുതും വലുതുമായ പല കാര്യങ്ങളും ജീവിതത്തിൽ ബാക്കി നിന്നു. അതിനേക്കാൾ ഉപരി അച്ഛൻ പോകുമെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ... എന്നൊരു തോന്നൽ‌ എന്നെ ഹതാശനാക്കി തീർത്തു.

 ജ്വോഷ്വായുമായി ബന്ധം

ജ്വോഷ്വായുമായി ബന്ധം

കൂടെ യിലെ തന്റെ കഥാപാത്രമായ ജ്വോഷ്വായുമായി അടുത്ത ബന്ധമാണുള്ളത്. ജ്വോഷ്വായും അച്ഛനെ നഷ്ടപ്പെട്ടവനാണ്. മരണത്തിൽ കൂടെയല്ലെങ്കിൽ പോലും എന്റെ അതേ പ്രായത്തിലാണ് അയാൾക്കും അച്ഛനെ നഷ്ടമായത്. വർഷങ്ങൾക്കു ശേഷം ഞാൻ എന്റെ അച്ഛനെ ഒന്നു കൂടി കണ്ടെത്തിയത് പോലെയായിരുന്നു. ജ്വോഷ്വയും അവന്റെ അച്ഛനെ തിരിച്ചറിയുന്നുണ്ട്. താൻ കണ്ട, അറിഞ്ഞ അലോഷി എന്ന അച്ഛനെ മറ്റുളളവർ കണ്ട ആലോഷിയുമായി ചേർത്ത് വായിച്ചെടുക്കുന്നുണ്ട് അവനും.

 ജ്വോഷ്വയുടേയും  അലോഷിയുടേയും കഥ

ജ്വോഷ്വയുടേയും അലോഷിയുടേയും കഥ

കൂടെ എന്ന ചിത്രം ജ്വോഷ്വയുടെ കഥയാണെന്നാണ് അഞ്ജലി പറഞ്ഞത്. എന്നാൽ ജ്വോഷ്വയുടെ കഥ മാത്രമല്ല അലോഷിയുടേയും കഥയാണ്. ഹാപ്പി ഫാദേഴ്സ് ഡേ അച്ഛാ... ഹാപ്പി ഫാദേഴ്സ് ഡേ അലോഷി... മക്കളുടെ ഹീറോയായ ലോകത്തെ ഒരോ അച്ഛനും ഹാപ്പി ഫാദേഴ്സ് ഡേ എന്നും പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് കൂടെ. ചിത്രത്തിൽ നസ്രിയ പൃഥ്വിയുടെ സഹോദരിയായിട്ടാണ് എത്തുന്നത്. മാല പാർവതിയാണ് അമ്മ വേഷം കൈകാര്യം ചെയ്യുന്നത്. ഒരു കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമായിരിക്കും കൂടെ.

പൃഥ്വിരാജിന്റെ  വളർച്ചയിൽ അഭിമാനിക്കുന്നു

പൃഥ്വിരാജിന്റെ വളർച്ചയിൽ അഭിമാനിക്കുന്നു

പൃഥ്വിയ്ക്ക് ഗുരു സ്ഥാനീയനാണ് രഞ്ജിത്ത്.. അദ്ദേഹം എപ്പോൾ സിനിമയിൽ അഭിനയിക്കാൻ വിളിച്ചാലും താൻ പോകുമെന്ന് പൃഥ്വി പല അവസരത്തിൽ പറഞ്ഞിട്ടുമുണ്ട്. ഇതു പോലെ തന്നെയാണ് രഞ്ജിത്തിനും. പൃഥ്വിയുടെ വളർച്ചയിൽ ഏറ്റവും അധികം സന്തോഷിക്കുന്ന ഒരു വ്യക്തി കൂടിയാണ്. അത് ര‍ഞ്ജിത്തും പല അവസരത്തിൽ വ്യക്തമാക്കിയിട്ടുമുണ്ട്. രഞ്ജിത്ത് അദ്ദേഹത്തിന്റെ ലേഖന സമാഹാരമായ മരം പെയ്യുമ്പോളിൽ പൃഥ്വിയെ കുറിച്ച് പരാമർശിച്ചിട്ടുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X