മധുരരാജയിൽ അഭിനയിക്കാൻ ആഗ്രഹിച്ചു!! എന്നാൽ ക്ഷണിച്ചില്ല, തുറന്ന് പറഞ്ഞ് പൃഥ്വി

ഒരുപാട് ആസ്വദിച്ച് ചെയ്ത് ചിത്രമായിരുന്നു പോക്കിരാജയെന്നും പൃഥ്വി പറഞ്ഞു

Recommended Video

മധുരരാജയിൽ പൃഥ്വിരാജില്ല | Filmibeat Malayalam

മമ്മൂട്ടി പൃഥ്വി രാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2010 ൽ വൈശാഖൻ സംവിധാനം ചെയ്ത പോക്കി രാജ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. മധുരാജയായി മമ്മൂട്ടി എത്തിയപ്പോൾ അനിയൻ സൂര്യയായിട്ടാണ് പൃഥ്വിരാജ് എത്തിയത്. പൃഥ്വി മമ്മൂക്ക ജോഡിയ്ക്ക് പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിലെ രാജ- സൂര്യ കോമ്പിനോഷൻ പ്രേക്ഷകർ നിറ കയ്യടിയോടെയാണ് സ്വീകരിച്ചത്.

ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ പുറത്തെത്തുകയാണ്. ഉദയ് കൃഷ്ണ വൈശാഖ് കൂട്ട്കെട്ടിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് നെൽസൺ ഐപ്പാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം പ്രഖ്യാപിച്ചതു മുതൽ മധുരാജയിൽ പൃഥ്വിരാജ് ഉണ്ടോ ഇല്ലയേ എന്നുളള ചോദ്യം പ്രേക്ഷകരുടെ ഇടയിൽ നിന്ന് ഉയർന്ന് വരുന്നുണ്ട്. ഇപ്പോഴിത ഇതിനു മറുപടിയുമായി പൃഥ്വിരാജ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യാ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കര്യം പറഞ്ഞത്.

മധുരാജയിൽ അഭിനയിക്കണം

മധുരാജയിൽ അഭിനയിക്കണം

മമ്മൂട്ടി നായകനായ മധുരരാജയിൽ താൻ അഭിനയിക്കുന്നില്ലെന്ന് പൃഥ്വിരാജ്. ചിത്രത്തിൽ അഭിനയിക്കണം എന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ സിനിമയിലേയ്ക്ക് തന്നെ ക്ഷണിച്ചില്ലെന്നും താരം പറഞ്ഞു. ഒരുപാട് ആസ്വദിച്ച് ചെയ്ത് ചിത്രമായിരുന്നു പോക്കിരാജയെന്നും പൃഥ്വി പറഞ്ഞു.

പഥ്വിക്ക് പകരം ജയ്?

പഥ്വിക്ക് പകരം ജയ്?

മമ്മൂട്ടിയുടെ സഹോദരനായിട്ടായിരുന്നു പോക്കരിരാജയിൽ പൃഥ്വി എത്തിയത്. സഹോദരങ്ങളുടെ കഥയായിരുന്നു പോക്കിരാജയിൽ. ചിത്രം റിലീസ് ചെയ്ത് എട്ട് വർഷങ്ങൾക്ക് ശേഷമാണ് വൈശാഖൻ-മമ്മൂട്ടി കൂട്ട്ക്കെട്ട് വീണ്ടും എത്തുന്നത്. തമിഴ് താരം ജയ് മമ്മൂട്ടിയ്ക്കൊപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതാദ്യമായിട്ടാണ് ജയ് മമ്മൂക്കയ്ക്കൊപ്പം എത്തുന്നത്.

പുലിമുരുകനും ശേഷം

പുലിമുരുകനും ശേഷം

മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ പുലിമുരുകനും ശേഷം വൈശാഖൻ- ഉദയ കൃഷ്ണ- പീറ്റർ ഹെയ്ൻ കൂട്ട്കെട്ട് മധുരരാജയിലും ഒന്നിക്കുന്നുണ്ട്. കൂടാതെ വൻ താരനിരയാണ് ചിത്രത്തിൽ ഒന്നിക്കുന്നത്. മലയാളി തരങ്ങൾക്ക് പുറമേ തെലുങ്ക്, തിമിഴ് ഭാഷകളിലെ സൂപ്പർ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തെ കൂടാതെ തമിഴ്,തെലുങ്ക് ഭാഷയിലം ചിത്രം റിലീസിനെത്തുന്നുണ്ട്.

വൻ താരനിര

വൻ താരനിര

മമ്മൂട്ടിയെ കൂടാതെ പോക്കിരിരാജയിലെ താരങ്ങൾ മധുരാജയിലും എത്തുന്നുണ്ട്.
മമ്മൂട്ടി, ജയ്, ജഗതപതി ബാബു, സിദ്ദിഖ്. അ‍ജു വർഗീസ്, അനുശ്രീ, ഷംന കാസീം, മഹിമ നമ്പ്യാർ , നെടുമുടി വേണു, വിജയരാഘവൻ, സലിം കുമാർ, ബിജുകുട്ടൻ., കൈലാഷ്, ബാല ബാലചന്ദ്രൻ ചുളളിക്കാട് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X