എന്റെ എല്ലാം ആയവൾ!! സുപ്രിയയെ കുറിച്ച് പൃഥ്വി തുടങ്ങിയത് ഇങ്ങനെ, ഹൃദയ സ്പർശിയായ ആശംസ കാണൂ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സുപ്രിയയ്ക്ക് പൃഥ്വി നേർന്ന പിറന്നാൾ ആശംസയാണ്

മലയാള സിനിമയിലെ പവർഫുൾ കപ്പിൽ എന്ന് അറിയപ്പെടുന്ന ദമ്പതികളാണ് പൃഥ്വിരാജും, സ സുപ്രിയയും. സിനിമ താരമല്ലെങ്കിൽ പോലും മലയാളി പ്രേക്ഷകർ സുപ്രിയയ്ക്ക് താരപരിഗണന നൽകുന്നുണ്ട്. ഭാര്യ എന്നതിലുപരി പൃഥ്വിരാജിന്റെ വലം കൈയായി സുപ്രിയ എപ്പോഴും കൂടെയുണ്ടായിരിക്കും.

പല അവസരങ്ങളിൽ ഭാര്യ ഭർത്താവ് എന്നതിൽ ഉപരി രണ്ട് നല്ല സുഹൃത്തുക്കൾ തമ്മിലുളള പെരുമാറ്റമായിരിക്കും ഇവരുടെ ഭാഗത്ത് നിന്ന് പ്രേക്ഷകർക്ക് കണാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ പൃഥ്വിയെ ട്രോളനും സുപ്രിയ മറക്കാറില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സുപ്രിയയ്ക്ക് പൃഥ്വി നേർന്ന പിറന്നാൾ ആശംസയാണ്.

  എന്റെ എല്ലാമെല്ലാം ആയവൾ

എന്റെ എല്ലാമെല്ലാം ആയവൾ

ഭാര്യയും അടുത്ത സുഹൃത്തും പങ്കാളിയും യാത്രയിലെ കൂട്ടുകാരിയും പിന്നെ എന്റെ എല്ലാമെല്ലാമായവൾക്ക് എന്റെ പിറന്നാൾ ആശംസകൾ. സുപ്രിയയുടെ ചിത്രം പങ്കുവെച്ചു കൊണ്ടയിരുന്നു പൃഥ്വി ഇങ്ങനെ കുറിച്ചത്. പൃഥ്വിയുടെ യാത്രകളിലെ അടുത്ത സഹയാത്രികയാണ് സുപ്രിയ. കൂടുതൽ യാത്രകളിലും ഇവർ രണ്ടു പേരും ഒരുമിച്ച് ഉണ്ടാകും. പൃഥ്വിയുടെ ജീവിതത്തിലെ പങ്കാളി മാത്രമല്ല നിർമ്മാണ കമ്പനിയുടേയും പങ്കാളി കൂടെയാണ് സുപ്രിയ.

 ഒരുമിപ്പിച്ചത് പുസ്തകം

ഒരുമിപ്പിച്ചത് പുസ്തകം

പൃഥ്വിയുടെയും സുപ്രിയയുടേയും പ്രണയ വിവാഹമായിരുന്നു. കുറച്ചു നാളത്തെ പ്രണയത്തിലൊടുവിലാണ് ഇരുവരും ഒന്നിച്ചത്. ഇരുവരെ ഒന്നിപ്പിച്ചത് പുസ്തകങ്ങളും സിനിമയുമാണ്. ഇതിനെ കുറിച്ച് പൃഥ്വിരാജ് തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു.

 ആദ്യം സംസാരിച്ചത് സിനിമയെ കുറിച്ച്

ആദ്യം സംസാരിച്ചത് സിനിമയെ കുറിച്ച്

മുംബൈയിൽ പത്രപ്രവർത്തകയായി ജോലി ചെയ്യുമ്പോഴാണ് സുപ്രിയ ആദ്യമായി എന്നെ വിളിക്കുന്നത്. തെന്നിന്ത്യൻ സിനിമയെ കുറിച്ചുള്ള ഒരു ഫീച്ചർ തയ്യാറാക്കുന്നതിനായിരുന്നു ആ വിളി. എന്നാൽ അപ്പോൾ ഞാൻ ഷാരൂഖാൻ അഭിനയിച്ച് ചിത്രം ഡോൺ കാണുകയായിരുന്നു. എന്നാൽ ഞാൻ അടുത്ത ദിവസം ഞാൻ സുപ്രിയെ തിരിച്ചു വിളിച്ചപ്പോൾ. താനും ഡോൺ സിനിമ കാണുകയാണ് പിന്നെ തിരിച്ചു വിളിക്കാം എന്നായിരുന്നു മറുപടി.

 സംസാരിച്ചു തുടങ്ങിയപ്പോൾ മനസിലായി

സംസാരിച്ചു തുടങ്ങിയപ്പോൾ മനസിലായി

സിനിമയെ കുറിച്ച് ഞങ്ങൾക്ക് രണ്ടു പേർക്കും ഓരോ അഭിപ്രായമായിരുന്നു. എന്നാൽ പിന്നീട് സംസാരിച്ചപ്പോൾ മനസിലായി സിനിമയിൽ മാത്രമല്ല പുസ്തകങ്ങളിലും അത് ഒരു പോലെയാണെന്ന്. പുസ്തകത്തിലും സിനിമയിലും തുടങ്ങിയ സംസാരം ഞങ്ങളെ സുഹൃത്തുക്കളാക്കുകയായിരുന്നു. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറി.

ഒരുമിച്ചുള്ള മുംബൈ യാത്ര

ഒരുമിച്ചുള്ള മുംബൈ യാത്ര

ഞങ്ങൾ തമ്മിൽ പരിചയപ്പെടുന്ന സമയത്ത് ശാന്താറാമിന്റെ ഗ്രിഗറി ഡേവിഡ് റോബോർട്ട്സ് എന്ന പുസ്തകമാണ് വായിച്ചു കൊണ്ടിരുന്നത്. മുംബൈയുടെ മനോഹാരിത മുഴുവൻ ആ ചിത്രത്തിൽ വർണണിക്കുന്നുണ്ട്. ആ എഴുതത്തിൽ മുംബൈ നഗരത്തിന്റെ മനോഹാരിതയിൽ മയങ്ങി തൻ ഈ സ്ഥലങ്ങൾ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. മുംബൈയിൽ ജീവിക്കുന്ന സുപ്രിയ അത് ഏൽക്കുകയും ചെയ്തു. ഞങ്ങൾ ഒരുമിച്ച് മുംബൈയിലെ ഹാജി അലി ലിയോപോൾഡ് കഫേ കണ്ടു. പിന്നീട് എപ്പോഴേ പ്രണയം ആരംഭിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X