»   » മെമ്മറീസില്‍ പൃഥ്വിയുടെ പൊലീസ് വേഷം

മെമ്മറീസില്‍ പൃഥ്വിയുടെ പൊലീസ് വേഷം

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ സംബന്ധിച്ച് 2013 ഒരു മികച്ച വര്‍ഷമാണ്, ഒട്ടേറെ നല്ല ചിത്രങ്ങള്‍ പുരസ്‌കാരങ്ങള്‍ എന്നിവയ്‌ക്കൊപ്പം അന്യഭാഷയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

പൃഥ്വിയുടെ കരിയറില്‍ ഏറെ പൊലീസ് വേഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മുംബൈ പൊലീസിലെ ഏറെ പ്രശംസകള്‍ നേടിയ വേഷവും ഒരു ഐപിഎസുകാരന്റേതായിരുന്നു.

അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്ന മെമ്മറീസിലും പൃഥ്വിയ്ക്ക് പൊലീസ് വേഷമാണ്.

മെമ്മറീസില്‍ പൃഥ്വിയുടെ പൊലീസ് വേഷം

മെമ്മറീസില്‍ ഇതുവരെ ചെയ്തതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു പൊലീസ് വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നതെന്നാണ് സൂചന. സാം അലക്‌സ് എന്നാണ് ചിത്രത്തില്‍ പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്.

മെമ്മറീസില്‍ പൃഥ്വിയുടെ പൊലീസ് വേഷം

സംവിധായകന്‍ ജിത്തു ജോസഫാണ് പൃഥ്വിരാജ് നായകനാകുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായ മെമ്മറീസ് സംവധാനം ചെയ്തിരിക്കുന്നത്

മെമ്മറീസില്‍ പൃഥ്വിയുടെ പൊലീസ് വേഷം

ചിത്രത്തില്‍ പൃഥ്വിരാജിന് രണ്ട് നായികമാരുണ്ട്. മിയയും മേഘ്‌ന രാജും. മിയ പൃഥ്വിയുടെ കാമുകിയുടെ റോളില്‍ വരുമ്പോള്‍ മേഘ്‌ന ഭാര്യയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.

മെമ്മറീസില്‍ പൃഥ്വിയുടെ പൊലീസ് വേഷം

വിജയരാഘവന്‍, നെടുമുടി വേണു, സുരേഷ് കൃഷ്ണ, ശ്രീജിത്ത് രവി, ഇര്‍ഷാദ്, വികെ ഹൈജു, പ്രവീണ, സീമ ജി നായര്‍ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മെമ്മറീസില്‍ പൃഥ്വിയുടെ പൊലീസ് വേഷം

കൊച്ചി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലായിട്ടാണ് മെമ്മറീസ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വബിക്കുന്നത് സുജിത് വാസുദേവാണ്.

മെമ്മറീസില്‍ പൃഥ്വിയുടെ പൊലീസ് വേഷം

ഓഗസ്റ്റ് 9ന് ഓണച്ചിത്രമായിട്ടായിരിക്കും മെമ്മറീസ് പ്രദര്‍ശനത്തിനെത്തുക. ക്ലാസ്‌മേറ്റ്‌സ്, ചോക്ലേറ്റ്, റോബിന്‍ഹുഡ്, തേജാഭായ് ആന്റ് ഫാമിലി എന്നീ പൃഥ്വിരാജ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ശാന്താ മുരളിയാണ് മെമ്മറീസും നിര്‍മ്മിച്ചിരിക്കുന്നത്.

English summary
Prithviraj starrer 'Memories' written and directed by Jithu Joseph is getting ready for release. The shooting is complete and the post production works are on

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam