»   » തെറിയുടെ വിതരണാവകാശം പൃഥ്വി ഏറ്റെടുത്തു, അപ്പോ ശരിക്കും വിജയ് ഫാനാണോ?

തെറിയുടെ വിതരണാവകാശം പൃഥ്വി ഏറ്റെടുത്തു, അപ്പോ ശരിക്കും വിജയ് ഫാനാണോ?

Written By:
Subscribe to Filmibeat Malayalam

പാവാട എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത്, വിജയ് യുടെ ഫഌക്‌സ് ബോഡിന് മുന്നില്‍ പൃഥ്വി നില്‍ക്കുന്ന ഒരു ഫോട്ടോ കണ്ടതോടെ പലരും പറഞ്ഞു ചിത്രത്തില്‍ പൃഥ്വി വിജയ് ഫാനാണെന്ന്. അത്ര വലിയ ആരാധകനായൊന്നും ചിത്രത്തില്‍ പൃഥ്വിയെ കാണിച്ചിരുന്നില്ല. പക്ഷെ ശരിയ്ക്കും പൃഥ്വിരാജ് വിജയ് ഫാനാണോ എന്നാണ് ഇപ്പോള്‍ സംശയം.

വിജയ് യെ നായകനാക്കി അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്യുന്ന തെറി എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് ഉടമസ്ഥനായ ആഗസ്റ്റ് സിനിമാസ് ഏറ്റെടുത്തു എന്ന് കേട്ടപ്പോഴാണ് ഈ സംശയം ഉണ്ടായത്. എന്നാല്‍ ആരാധനയുടെ പേരിലല്ല, ബന്ധത്തിന്റെ പേരിലാണ് ആഗസ്റ്റ് സിനിമാസ് തെറിയുടെ വിതരണാവകാശം ഏറ്റെടുത്തിരിയ്ക്കുന്നത്.

 theri-prithviraj

ആഗസ്റ്റ് സിനിമാസിന്റെ സഹഉടമയായ ഷാജി നടേശനാണ് ഇത് സംബന്ധിച്ച വിവരം നല്‍കിയത്. വിതരണാവകാശം ഏറ്റെടുത്ത കരാറില്‍ ആഗസ്റ്റ് സിനിമാസ് ഒപ്പുവച്ചത്രെ.

തെറിയുടെ കേരളത്തിലെ വിതരണാവകാശം ആഗസ്റ്റ് സിനിമാസ് ഏറ്റെടുക്കണമെന്നത് നിര്‍മാതാവ് എസ് കലൈപുലി താണുവിന്റെ ആഗ്രഹമായിരുന്നുവത്രെ. ആഗസ്റ്റ് സിനിമാസിന്റെ ഉറുമി എന്ന ചിത്രത്തിന്റെ തമിഴ് റൈറ്റ്‌സ് വാങ്ങിയത് കലൈപുലിയായിരുന്നു. അന്ന് തുടങ്ങിയ ബന്ധത്തിന്റെ പേരില്‍ തെറി റിലീസ് തീരുമാനിച്ചപ്പോള്‍ അദ്ദേഹം ഇങ്ങോട്ട് വിളിക്കുകയായിരുന്നു എന്ന് ഷാജി പറഞ്ഞു.

English summary
Prithviraj's August Cinema frontrunner in race for Vijay's 'Theri' Kerala theatrical rights

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam