»   » പൃഥ്വിയും ലാല്‍ ജോസും തമ്മില്‍?

പൃഥ്വിയും ലാല്‍ ജോസും തമ്മില്‍?

Posted By:
Subscribe to Filmibeat Malayalam

ഡയമണ്ട് നെക്ലേസിന് ശേഷം ലാല്‍ ജോസ് വീണ്ടുമെത്തുകയാണ് ഒരു ഡോക്ടറുടെ കഥയുമായി. അയാളും ഞാനും തമ്മില്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായകന്‍ പൃഥ്വിരാജാണ്.

Prithviraj

തന്റെ ജോലിയോട് ഉത്തരവാദിത്വം കാണിക്കുന്നതു കൊണ്ട് ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുന്ന ഒരു മുതിര്‍ന്ന ഡോക്ടറുടേയും ഒട്ടും ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന ജൂനിയര്‍ ഡോക്ടറുടേയും കഥയാണ് അയാളും ഞാനും തമ്മില്‍.

സീനിയര്‍ ഡോക്ടറായി പ്രതാപ് പോത്തന്‍ എത്തുമ്പോള്‍ പൃഥ്വിയാണ് ജൂനിയര്‍ ഡോക്ടറെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയ പ്രതാപ് പോത്തന് പുതിയ ചിത്രത്തിലും കരുത്തുറ്റ ഒരു കഥാപാത്രത്തെയാണ് ലഭിച്ചിരിക്കുന്നത്്.

രമ്യ നമ്പീശന്‍, സംവൃത സുനില്‍, റിമ കല്ലിങ്ങല്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. നരേനും ഈ ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സലിം കുമാര്‍, കലാഭവന്‍ മണി, പ്രേം പ്രകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജൂലായ് 11ന് ഷൊര്‍ണൂരില്‍ ആരംഭിക്കും.

English summary
The much anticipated Lal Jose movie starring Prithviraj with a bevy of M’Town beauties has been called Ayalum Njaanum Thammil.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam