»   »  പൃഥ്വിയും ചാക്കോച്ചനും ഒന്നിക്കുന്നു

പൃഥ്വിയും ചാക്കോച്ചനും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
 Kunchako Boban, Prithviraj
''ഡയമണ്ട് നെക്ലേസി''ന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ റിമ കല്ലിങ്കലും രമ്യാ നമ്പീശനുമാണ് നായികമാര്‍. ചിത്രത്തിന് പേരിട്ടിട്ടില്ലെന്ന് സംവിധായകന്‍ അറിയിച്ചു.

ചിത്രത്തില്‍ ഒരു ഡോക്ടറായാണ് പൃഥ്വി വേഷമിടുന്നത്. ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലേസില്‍ ഫഹദിന്റെ കഥാപാത്രവും ഡോക്ടര്‍ ആയിരുന്നു. തികച്ചും യാദൃശ്ചികമായാണ് രണ്ടു സിനിമകളിലും ഡോക്ടറുടെ കഥാപാത്രം വന്നതെന്ന് സംവിധായകന്‍ പറയുന്നു.

തിരുവനന്തപുരം, പീരുമേട്, എറണാകുളം എന്നിവിടങ്ങളാണ് സിനിമ ചിത്രീകരിക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രം തീയേറ്ററിലെത്തുമെന്നാണ് അറിയുന്നത്.

English summary

 After filming "Diamond Necklace" , Lal Jose's next movie is with PRITHVIRAJ and Kunchako Boban in lead , scripting by Sanjay-Bobby.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam