പൃഥ്വിരാജിന് മുന്നറിയിപ്പില്ലെന്ന് സംവിധായകന്‍
സംവിധായകന്‍ രഞ്ജിത്തിന്റെ നിര്‍മാണത്തില്‍ ഛായാഗ്രഹകന്‍ വേണു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം പൃഥ്വിരാജും എത്തുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ തന്റെ ചിത്രത്തില്‍ നായകന്‍ മമ്മൂട്ടിമാത്രമാണെന്നും പൃഥ്വിരാജ് അഭിയിക്കുന്നില്ലെന്നും പറഞ്ഞ് സംവിധായകന്‍ വേണു രംഗത്ത് വന്നിരിക്കുകയാണ്.
മുന്നറിയിപ്പ് എന്ന് പേരിട്ടിരിക്കുന്ന തന്റെ ചിത്രത്തിലെ നായകന്‍ മമ്മൂട്ടി മാത്രമാണ്. ചിത്രത്തില്‍ ജയില്‍ മോചിതനായ തടവുകാരന്റെ വേഷമാണ് മമ്മൂട്ടിയ്ക്ക്. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ജീവിതകഥയെഴുതാന്‍ വരുന്ന മാധ്യമപ്രവര്‍ത്തകയായി അപര്‍ണ ഗോപിനനാഥും എത്തുന്നു- വേണു വ്യക്തമാക്കി.

മുന്നറിയിപ്പില്‍ പൃഥ്വിയുമെണ്ടന്ന റിപ്പോര്‍ട്ടുകള്‍ക്ക് പ്രധാന്യം നല്‍കിയത് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ്. പോക്കിരി രാജയ്ക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിയും ഒന്നിക്കുന്നു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്തായാലും ആ പ്രതീക്ഷ തകര്‍ന്നു
മമ്മൂട്ടിയെയും അപര്‍ണയെയും കൂടാതെ പ്രതാപ് പോത്തന്‍, നെടുമുടി വേണു, ജോയ് മാത്യു, ശശികുമാര്‍, തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ആര്‍ ഉണ്ണി തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്തും സുഹൃത്തുക്കളും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











