സെവന്‍ത് ഡേയില്‍ പൃഥ്വിയ്ക്ക് നരവച്ച കഥ
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ശ്യാംധര്‍ സംവിധാനം ചെയ്തിരിക്കുന്ന സെവന്‍ത് ഡേ. പൃഥ്വിരാജ് തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പില്‍ എത്തുന്ന ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറാണ്.
സര്‍വ്വീസില്‍ നിന്നും പുറത്താക്കപ്പെട്ട നാല്‍പ്പത്തിരണ്ടുകാരനായ ഐപിഎസുകാരനാണ് പൃഥ്വിയുടെ കഥാപാത്രം. ചിത്രത്തില്‍ കഥാപാത്രത്തെ രൂപപ്പെടുത്താനായി കഥാപാത്രത്തിന്റെ ഹെയര്‍ സ്റ്റൈല്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈലില്‍ ആക്കാമെന്ന് സംവിധായകന്‍ ശ്യാംധര്‍ തീരുമാനിച്ചു.

എന്നാല്‍ പൃഥ്വിരാജിനെപ്പോലെ ഒരു താരത്തോട് ഇക്കാര്യം ആവശ്യപ്പെടുന്നതില്‍ തനിയ്ക്കല്‍പം സങ്കോചം തോന്നിയിരുന്നുവെന്ന് ശ്യാംധര്‍ പറയുന്നു.
എന്നാല്‍ തിരക്കഥയിന്മേലുള്ള ചര്‍ച്ചകള്‍ കഴിഞ്ഞപ്പോള്‍ തന്റെ കഥാപാത്രത്തിന്റെ തല അല്‍പം നരപ്പിക്കാമെന്ന് പൃഥ്വിരാജ് ഇങ്ങോട്ട് പറയുകയായിരുന്നുവെന്നും ശ്യാംധര്‍ പറയുന്നു. ഇത് കേട്ടപ്പോള്‍ താനിയ്‌ക്കേറെ സന്തോഷം തോന്നിയെന്നും താന്‍ മനസില്‍ വിചാരിച്ച കാര്യം അദ്ദേഹം തന്നെ പറഞ്ഞപ്പോള്‍ അത് വലിയ കാര്യമായി തോന്നിയെന്നും ശ്യാംധര്‍ പറയുന്നു.
ചിത്രത്തിന്റെ ചിത്രീകരണത്തിലുടനീളം പൃഥ്വിരാജ് വലിയ സഹകരണമാണ് കാണിച്ചതെന്നും അദ്ദേഹത്തിന്റെ സ്വന്തം ചിത്രമായിത്തന്നെയാണ് അദ്ദേഹം സെവന്‍ത് ഡേയെ കണക്കാക്കിയിരിക്കുന്നതെന്നും ശ്യാംധര്‍ പറയുന്നു.


Click it and Unblock the Notifications











