ലൂസിഫറിന് ശേഷം ആന്‍റണി പെരുമ്പാവൂര്‍ വലി നിര്‍ത്തി! കാരണം പൃഥ്വിരാജെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

ലൂസിഫറിലൂടെ സംവിധായകനായി അരങ്ങേറിയിരിക്കുകയാണ് പൃഥ്വിരാജ്. ആദ്യഭാഗം വന്‍വിജയമായി മാറിയതോടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് അദ്ദേഹം പ്രഖ്യാപിച്ചത്. നിലവിലെ തിരക്കുകളെല്ലാം കഴിഞ്ഞ് എമ്പുരാനിലേക്ക് കടക്കുമെന്നായിരുന്നു താരം പറഞ്ഞത്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം, ജീന്‍ പോള്‍ ലാല്‍ ചിത്രമായ ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ സിനിമകളിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലൂസിഫറിന് ശേഷം ബ്രദേഴ്‌സ് ഡേയുമായാണ് പൃഥ്വിരാജ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. കലാഭവന്‍ ഷാജോണാണ് ഈ ചിത്രം സംവിധാനം ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ വിജയാഘോഷം നടത്തിയത്.

പ്രസന്ന, മിയ, പ്രയാഗ മാര്‍ട്ടിന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍, കലാഭവന്‍ ഷാജോണ്‍, പൃഥ്വിരാജ് തുടങ്ങി ബ്രദേഴ്‌സ് ഡേയ്ക്കായി അണിനിരന്നവരെല്ലാം ചിത്രത്തിന്‍രെ വിജയാഘോഷത്തില്‍ പങ്കെടുത്തിരുന്നു. ഈ സിനിമയില്‍ പ്രവര്‍ത്തിക്കുന്നതിനിടയിലുണ്ടായ രസകരമായ അനുഭവങ്ങളെക്കുറിച്ചായിരുന്നു താരങ്ങളെല്ലാം പറഞ്ഞത്. പരിപാടിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറിയിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്റെയും പൃഥ്വിരാജിന്റേയും സംസാരത്തിനിടയിലെ തമാശയും വൈറലായി മാറിയിരുന്നു.

ലിസ്റ്റിനെക്കുറിച്ച്

ലിസ്റ്റിന്‍ സ്റ്റീഫനെന്ന നിര്‍മ്മാതാവിനെക്കുറിച്ച് വാചാലരായാണ് ഓരോ താരവും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. അദ്ദേഹത്തിലെ തമാശക്കാരനെക്കുറിച്ചായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. പാട്ടുപാടിയതിനെക്കുറിച്ചുള്ള അനുഭവമായിരുന്നു പ്രസന്നയ്ക്ക് പറയാനുണ്ടായിരുന്നത്. ലിസ്റ്റിനില്‍ ഒളിഞ്ഞുകിടക്കുന്ന മികച്ച അഭിനേതാവിനെ കണ്ടെത്തിയ കഥയായിരുന്നു രമേഷ് പിഷാരടി പറഞ്ഞത്. തന്നെക്കുരിച്ചുള്ള തമാശകളും ട്രോളുമെല്ലാം ആസ്വദിച്ചും കൗണ്ടറിന് മറുപടിയുമായും ലിസ്റ്റിനും വേദിയിലുണ്ടായിരുന്നു.

പൃഥ്വിരാജാണ് കാരണം

താന്‍ ഈ സിനിമ ചെയ്യാന്‍ കാരണക്കാരന്‍ പൃഥ്വിരാജാണെന്ന് പറഞ്ഞായിരുന്നു ലിസ്റ്റിന്‍ എത്തിയത്. വിമാനമെന്ന ചിത്രത്തിനിടയില്‍ തനിക്ക് ചില നഷ്ടമൊക്കെ വന്നിരുന്നു. തനിക്ക് മാത്രം കേട്ടോ, പൃഥ്വിരാജിന് നഷ്ടമൊന്നുമുണ്ടായിരുന്നില്ല. അതിന് ശേഷം തനിക്ക് ലാഭം നേടിത്തരുന്നതിനായി ചെയ്തുന്ന സിനിമയാണ് ഇത്. ആ നഷ്ടം നികത്തിത്തന്ന സിനിമ തന്നെയാണിത്. ഈ ചിത്രത്തില്‍ താന്‍ വളരെ സന്തോഷവാനാണ്. ഈ ചിത്രം ചില സൈറ്റുകളില്‍ വന്നിരുന്നു. അവരെ ഈ പരിപാടിയിലേക്ക് വിളിച്ചിരുന്നുവെങ്കിലും മറ്ര് പല സിനിമകളും അപ് ലോഡ് ചെയ്യാനുള്ളതിനാല്‍ അവര്‍ ബിസിയാണെന്ന് പറഞ്ഞു.

വ്യാജപതിപ്പുകളെക്കുറിച്ച്

സിനിമ യൂട്യൂബില്‍ അപ് ലോഡ് ചെയ്യുകയാണെങ്കില്‍ കുറച്ച് വ്യക്തതയുള്ളത് ചെയ്തിരുന്നുവെങ്കില്‍ നന്നായേനെ എന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നുവെന്നും, ഇക്കാര്യത്തെക്കുറിച്ച് താന്‍ തമിഴ് റോക്കോഴ്‌സിനോട് പറഞ്ഞിരട്ടുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞിരുന്നു. ഇനിയങ്ങോട്ടുള്ള പടത്തില്‍ അതുണ്ടാവുമെന്നും അവര്‍ പറഞ്ഞിരുന്നു. ബുക്ക് മൈ ഷോയിലെ റിവ്യൂ കണ്ടിട്ട് ആരും സിനിമയെ സമീപിക്കരുത്. അത് ടിക്കറ്റ് ബുക്ക് ചെയ്യാനായി മാത്രമേ ഉപയോഗിക്കാനാവൂ. ആ റേറ്റിംഗ് നിയന്ത്രിക്കുന്നത് പുറത്തുള്ളവരാണ്. പൈസ കൊടുത്താല്‍ റേറ്റിംഗ് കൂട്ടാനും കുറയ്ക്കാനും പറ്റും.

ലിസ്റ്റിനെക്കുറിച്ച്

വിമാനത്തിനിടയില്‍ തങ്ങള്‍ക്കുണ്ടായ സൗഹൃദമാണ് ലിസ്റ്റിനുമായുള്ളത്. വിമാനത്തില്‍ നിന്നും തനിക്ക് നഷ്ടമുണ്ടായെന്ന് ലിസ്റ്റിന്‍ പറഞ്ഞിരുന്നു. തനിക്കും ചില നഷ്ടങ്ങളുണ്ടായിരുന്നുവെന്നായിരുന്നു പൃഥ്വിയുടെ കമന്റ്. ലിസ്റ്റിന്റെ കൈവശമുള്ള തമാശകളില്‍ ഏറ്റവും മികച്ചതാണ് അദ്ദേഹം വേദിയില്‍ പറയാറുള്ളത്. ഇതിലും നിലവാരം കുറഞ്ഞത് ദിവസം രണ്ടും മൂന്നും മണിക്കുറുകളോളം താനും കൂടി കേള്‍ക്കാറുണ്ട്. തന്നെക്കുറിച്ച് പറഞ്ഞ സ്ഥിതിക്ക് ലിസ്റ്റിനെക്കുറിച്ച് പറയേണ്ടതല്ലെയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

ആന്റണി പെരുമ്പാവൂരിനെക്കുറിച്ച്

നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളിലൊന്നാണ് ഓര്‍ഗനൈസിംഗിലെ മികവ്. ഇക്കാര്യത്തില്‍ ലിസ്റ്റിന് അപാര കഴിവാണ്. ഇതില്‍ അഗ്രഗണ്യനാണ് ആന്റണി പെരുമ്പാവൂര്‍. ഒരു പ്രൊഡക്ഷന്‍ എങ്ങനെ ഓര്‍ഗനൈസ് ചെയ്യണമെന്നത് അദ്ദേഹത്തിന് കൃത്യമായി അറിയാം. അത് കണ്ട് പഠിക്കാന്‍ താന്‍ ലിസ്റ്റിനോട് പറഞ്ഞിരുന്നു. ഇതിനിടയിലായിരുന്നു ലിസ്റ്റിന്‍ ഇടയ്ക്ക് കയറിയത്. ഇടയില്‍ കയറി പറയരുതന്നൊയിരുന്നു പൃഥ്വി പറഞ്ഞത്.

ലിസ്റ്റിന്‍രെ കമന്‍റ്

ആന്റണിച്ചേട്ടന്‍ ഇതിന് മുന്‍പ് ഡെയ്‌ലി മൂന്നും നാലും സിഗരറ്റായിരുന്നു വലിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ലൂസിഫര്‍ തുടങ്ങിയപ്പോള്‍ മുതല്‍ എന്താണെന്നറിയില്ല ഡോക്ടര്‍ തന്നെ പറഞ്ഞു വലി നിര്‍ത്താന്‍. ആന്റണിച്ചേട്ടന്‍രെ വലി നിര്‍ത്തിച്ചയാളാണ് രാജു. സംശയമൊന്നും വേണ്ട, സംവിധായകനെന്ന നിലയില്‍ തന്നെ സഹിക്കാന്‍ വലിയ പാടാണെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. അത് തനിക്ക് തന്നെ അറിയാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X