ടോളിവുഡ് ലക്ഷ്യമിട്ട് പൃഥിരാജ്
മലയാളത്തില്‍ നിന്നും മറ്റൊരു താരം കൂടി തെലുങ്കിലേക്ക്. നാളത്തെ സൂപ്പര്‍ സ്റ്റാര്‍ എന്നു വിശേഷിപ്പിയ്‌ക്കുന്ന പൃഥിരാജാണ് തെലുങ്ക് ചലച്ചിത്ര രംഗത്തേക്ക് ചുവടു വയ്‌ക്കാന്‍ ഒരുങ്ങുന്നത്.
പൃഥിയ്‌ക്ക് മുമ്പ് പല താരങ്ങളും തെലുങ്കില്‍ ഒരു കൈ നോക്കിയിരുന്നെങ്കിലും അവര്‍ക്കൊന്നും വിജയം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തമിഴില്‍ ഇതിനോടകം പേരെടുത്ത കഴിഞ്ഞ പൃഥി തെലുങ്കിലേക്കുള്ള യാത്രയെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
തെലുങ്കരെ സംബന്ധിച്ചിടത്തോളം പൃഥി ഒരു പുതുമുഖ താരമല്ല. മലയാളത്തില്‍ വിജയം കൈവരിച്ച അനന്തഭദ്രം മൊഴി മാറ്റി മുന്പ് തെലുങ്കില്‍ ശിവപുരം എന്ന പേരില്‍ റീലിസ് ചെയതിരുന്നു. ചിത്രം തരക്കേടില്ലാത്ത വിജയം നേടുകയും ചെയ്‌തു.
ചല്ലാ മന്‍മോഹന്‍ സംവിധാനം ചെയ്യുന്ന പൃഥി ചിത്രം നിര്‍മ്മിയ്‌ക്കുന്നത് പിനാക്കിളിന്റെ ബാനറില്‍ ചന്ദുവാണ്.
എപ്രിലില്‍ ചിത്രീകരണം ആരംഭിയ്‌ക്കുമെന്ന് കരുതുന്ന ചിത്രത്തില്‍ പൃഥിയെക്കൂടാതെ മറ്റൊരു നായകന്‍ കൂടിയുണ്ടാകും.


Click it and Unblock the Notifications











