മണിക്കൂറുകള്‍ കൂടി കാത്തിരുന്നാല്‍ മതി, ആടുജീവിതത്തിലെ ആ സര്‍പ്രൈസ് ഉടന്‍ പുറത്തുവിടുമെന്ന് പൃഥ്വി!

നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആടുജീവിതത്തിന് തുടക്കം കുറിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ സിനിമയിലെ നായികയെ സംവിധായകന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നോവലായ ആടുജീവിതം സിനിമയാക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ സന്തോഷത്തിലായിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച് ചിത്രത്തില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറിയെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചിത്രം നീണ്ടുോപകുന്നതില്‍ ആരാധകരും അസ്വസ്ഥരായിരുന്നു. എന്നാല്‍ അടുത്തിടെ ചിത്രത്തിന്റെ പ്രാരംഭ ജോലികള്‍ ആരംഭിച്ചുവെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയതോടെയാണ് ആശങ്കകള്‍ അവസാനിച്ചത്.

ആടുജീവിതത്തിലെ നജീബാവുന്നതിന് മുന്നോടിയായി ശരീരഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് പൃഥ്വിയും വ്യക്തമാക്കിയിരുന്നു. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരം ഒരു ദിവസം കഴിഞ്ഞ് പുറത്തുവിടുമെന്ന് താരം ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. ഇതോടെ ആരാധകര്‍ പൃഥ്വിയുടെ സര്‍പ്രൈസ് എന്താണെന്നറിയാനായുള്ള കാത്തിരിപ്പിലാണ്. 2015 നവംബര്‍ 25നാണ് ചിത്രത്തെക്കുറിച്ച് ആദ്യമായി പ്രഖ്യാപിച്ചത്. രണ്ട് വര്‍ഷത്തിനിപ്പുറം ഒരു ദിവസം കൂടി കാത്തിരുന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

Prithviraj

കരിയറില്‍ ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെയാണ് ആടുജീവിതത്തില്‍ അവതരിപ്പിക്കുന്നതെന്ന് പൃഥ്വി വ്യക്തമാക്കിയിരുന്നു. ഒരു വര്‍ഷത്തെ ഡേറ്റാണ് താരം ചിത്രത്തിനായി നീക്കിവെച്ചിട്ടുള്ളത്. അമല പോളാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിനിമയുടെ ഭാഗമാവാന്‍ കഴിയുന്നതിന്റെ സന്തോഷം താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X