50 കോടി ബഡ്ജറ്റ് അകലെയല്ല! ആന്‍റണി പെരുമ്പാവൂരിനെ കിട്ടിയത് തനിക്ക് അനുഗ്രഹമായെന്നും പൃഥ്വിരാജ്!

മേക്കിംഗിലായാലും പ്രമേയത്തിലായാലും പ്രത്യേകതകളുളള്ള സിനിമയുമായാണ് പൃഥ്വിരാജ് സുകുമാരന്‍ എത്തിയത്. അഭിനേതാവിനും അപ്പുറത്ത് തന്നിലെ സംവിധായകനെ പുറത്തെടുത്തത് ലൂസിഫറിലൂടെയായിരുന്നു. താരങ്ങളില്‍ പലരും സംവിധായകരായി അരങ്ങേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ലൂസിഫര്‍ പരാജയമായാല്‍ താനിനി സംവിധാനം ചെയ്യില്ലെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. നവാഗത സംവിധായകന്റെ പരിഭ്രമങ്ങളൊന്നും പുറമേ കാണിക്കാതെയാണ് അദ്ദേഹം സിനിമയുമായെത്തിയത്. പ്രേക്ഷകര്‍ക്ക് അമിതപ്രതീക്ഷ നല്‍കാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മോഹന്‍ലാലിന്റെ കടുത്ത ആരാധകനെന്ന നിലയില്‍ തനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ് ലൂസിഫറെന്നും ഇനി നിങ്ങളാണ് ചിത്രത്തെ വിലയിരുത്തേണ്ടതെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. മാര്‍ച്ച് 28നായിരുന്നു സിനിമ എത്തിയത്.

ബോക്‌സോഫീസിലെ നിലവിലെ റെക്കോര്‍ഡുകള്‍ തിരുത്തുകയും പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചുമാണ് ലൂസിഫര്‍ മുന്നേറുന്നത്. കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിലുമെല്ലാം പുതിയ റെക്കോര്‍ഡുമായാണ് സിനിമയെത്തിയത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. ടിയാന്റെ സെറ്റിനിടയില്‍ വെച്ചായിരുന്നു മുരളി ഗോപി പൃഥ്വിരാജിനോട് ഈ സിനിമയെക്കുറിച്ച് സൂചിപ്പിച്ചത്. മുണ്ടുടുത്ത് മീശ പിരിച്ച് മോഹന്‍ലാല്‍ എത്തിയതിന് ശക്തമായ കൈയ്യടിയാണ് ലഭിച്ചത്. 50 കോടി ബഡ്ജറ്റിലുള്ള സിനിമകള്‍ അധികം വൈകാതെ തന്നെ മലയാളത്തിലും സംഭവിക്കുമെന്നും പൃഥ്വിരാജ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആന്റണിയുടെ വരവ് അനുഗ്രഹമായി

ആന്റണിയുടെ വരവ് അനുഗ്രഹമായി

ആശീര്‍വാദ് സിനിമാസുമായി കമ്മിറ്റഡാണെന്നും ആ ചിത്രം സംവിധാനം ചെയ്യുന്നത് ആരാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും രാജുവിന് ഇത് നോക്കിക്കൂടേയെന്നുമുള്ള മുരളി ഗോപിയുടെ ചോദ്യമാണ് ലൂസിഫറിലേക്ക് നയിച്ചത്. സസിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയില്‍ ആന്റണി പെരുമ്പാവൂര്‍ ഇവരെക്കാണാനെത്തിയതോടെയാണ് സിനിമ പ്രഖ്യാപിച്ചത്. ആന്റണിയെപ്പോലൊരു നിര്‍മ്മാതാവിനെ കിട്ടിയത് തികച്ചും അനുഗ്രഹമായെന്നും പൃഥ്വി പറഞ്ഞിരുന്നു. പല കാര്യങ്ങളെക്കുറിച്ചും താന്‍ പറയുമ്പോള്‍ അതേ പോലെ തന്നെ അദ്ദേഹത്തിന് മനസ്സിലാവുമായിരുന്നു. താരങ്ങളെക്കുറിച്ച് താന്‍ പറഞ്ഞതേയുള്ളൂ, അവരെയൊക്കെ വരുത്തിയത് അദ്ദേഹമാണ്. പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ അദ്ദേഹം കൂടെയുണ്ടായിരുന്നുവെന്നും താരം പറയുന്നു. 2016ലാണ് ആദ്യമായി ഈ ചിത്രത്തെക്കുറിച്ച് ചിന്തിച്ചത്.

റിലീസിന് മുന്‍പേ മികച്ച ഹൈപ്പ്

റിലീസിന് മുന്‍പേ മികച്ച ഹൈപ്പ്

ആന്റണിയുടെ വരവ് കൂടാതെ മോഹന്‍ലാലാണ് തന്റെ നായകനെന്നുള്ളതും മറ്റൊരു പ്രത്യേകതയാണെന്നും അദ്ദേഹം പറയുന്നു. അരങ്ങേറ്റ ചിത്രമെന്ന നിലയിലും ലൂസിഫര്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. റിലീസിന് മുന്‍പ് തന്നെ മികച്ച ഹൈപ്പായിരുന്നു ലഭിച്ചത്. ഈ ഹൈപ്പ് എങ്ങനെ നിലനിര്‍ത്താമെന്നും പോസിറ്റീവായി സിനിമയെ മാര്‍ക്കറ്റ് ചെയ്യുന്നതിനെക്കുറിച്ചുമൊക്കെയായിരുന്നു താന്‍ ചിന്തിച്ചതെന്നും അതാണ് പ്രാവര്‍ത്തികമാക്കിയതെന്നും അദ്ദേഹം പറയുന്നു.

ഡിജിറ്റല്‍ റൈറ്റിലൂടെ കോടികള്‍

ഡിജിറ്റല്‍ റൈറ്റിലൂടെ കോടികള്‍

റിലീസിന് മുന്‍പ് തന്നെ സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോവാറുണ്ട്. കോടികള്‍ മുടക്കിയാണ് ചാനലുകള്‍ ഈ റൈറ്റ് സ്വന്തമാക്കാറുള്ളത്. അതിനാല്‍ ഇതും ഇന്നൊരു വ്യവസായമായി മാറിയിരിക്കുകയാണ്. സാറ്റലൈറ്റിന് പുറമെ ഡിജിറ്റല്‍ രൈറ്റിലൂടെ മികച്ച നേട്ടമാണ് ലൂസിഫര്‍ സ്വന്തമാക്കിയത്. നിര്‍മ്മാതാവുമായി ചേര്‍ന്നുള്ള ബിസിനസ്സ് എന്ന തരത്തില്‍ തന്നെയായിരുന്നു കാര്യങ്ങള്‍ നീങ്ങിയതെന്നും പൃഥ്വിരാജ് പറയുന്നു.

അധികം അകലെയല്ല

അധികം അകലെയല്ല

ബോക്‌സോഫീസിലെ നേട്ടത്തിനും അപ്പുറത്ത് ബഡ്ജറ്റിനെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. ലൂസിഫറിന്റെ കലക്ഷനെക്കുറിച്ച് വാചാലരായെത്തിയവര്‍ പോലും മുടക്ക്മുതലിനെക്കുറിച്ച് മിണ്ടിയിരുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു. 50 കോടി മുതല്‍മുടക്കിലുള്ള സിനിമകള്‍ മലയാളത്തിലും വരും. അധികം വൈകാതെ തന്നെ ഇത് പ്രാവര്‍ത്തകമായി തുടങ്ങുമെന്നും പൃഥ്വിരാജ് പറയുന്നു. മരക്കാറും മാമാഘ്കവും പോലുള്ള സിനിമകള്‍ ഒരു തുടക്കമാണ്. വന്‍മുടക്ക്മുതലിലാണ് ഈ ചരിത്ര സിനിമകള്‍ ഒരുങ്ങുന്നത്.

200കോടി പിന്നിട്ടു

200കോടി പിന്നിട്ടു

റിലീസ് ചെയ്ത് ആദ്യവാരം പിന്നിടുന്നതിനിടയില്‍്ത്തന്നെ സിനിമയ്ക്ക് റെക്കോര്‍ഡ് കലക്ഷനായിരുന്നു. അനായാസേന 50 കോടി നേട്ടം സ്വന്തമാക്കിയ സിനിമ പിന്നീട് 100 കോടിയിലേക്കെത്തുകയായിരുന്നു. പുലിമുരുകന് ശേഷം 100 കോടി സ്വന്തമാക്കിയ അടുത്ത സിനിമ കൂടിയായി മാറുകയായിരുന്നു ലൂസിഫര്‍. 150, 200 കോടി നേട്ടവും സ്വന്തമാക്കിയാണ് ഇപ്പോള്‍ ചിത്രം കുതിക്കുന്നത്. ബോക്്‌സോഫീസിലെ താരരാജാവ് എന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കിയുള്ള കുതിപ്പിലാണ് ഈ മോഹന്‍ലാല്‍ ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X