»   » വിദേശത്ത് നിന്ന് എത്തി ഉടനെ ഡിസ്ട്രിബ്യൂട്ടറോട് സംസാരിച്ചിരുന്നു, എസ്രയുടെ റിലീസിനെ കുറിച്ച് പൃഥ്വി

വിദേശത്ത് നിന്ന് എത്തി ഉടനെ ഡിസ്ട്രിബ്യൂട്ടറോട് സംസാരിച്ചിരുന്നു, എസ്രയുടെ റിലീസിനെ കുറിച്ച് പൃഥ്വി

By: Sanviya
Subscribe to Filmibeat Malayalam

ക്രിസ്തുമസ് അടിച്ച് പൊളിക്കാന്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തുമെന്ന് കരുതിയ പ്രേക്ഷകരിപ്പോള്‍ നിരാശയിലാണ്. ക്രിസ്തുമസിന് റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങളുടെ റിലീസ് നീട്ടി വച്ചിരിക്കുകയാണ്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് സംഘടനയും നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലാണ് പ്രശ്‌നത്തെ തുടര്‍ന്നാണ് ക്രിസ്തുമസിന് റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങള്‍ മാറ്റി വച്ചത്.

മോഹന്‍ലാലിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങള്‍, പൃഥ്വിരാജിന്റെ എസ്ര എന്നീ ചിത്രങ്ങളാണ് ക്രിസതുമസിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പുതിയ റിലീസ് ഡേറ്റ് എന്നാണെന്ന് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഏറ്റവും പുതിയ ചിത്രമായ വിമാനത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട ചടങ്ങില്‍ പൃഥ്വിരാജ് എസ്രയുടെ റിലീസിനെ കുറിച്ചും സംസാരിച്ചു.


23ന് തിയേറ്ററുകളില്‍ എത്തുമെന്ന്

ഡിസംബര്‍ 23നായിരുന്നു എസ്രയുടെ റിലീസ് ഡേറ്റ് തീരുമാനിച്ചിരുന്നത്. എന്നാലിപ്പോള്‍ എസ്ര എന്ന് തിയേറ്ററുകളില്‍ എത്തുമെന്ന് അറിയാത്ത അവസ്ഥയാണിപ്പോള്‍ എന്ന് പൃഥ്വിരാജ് പറയുന്നു.


ഇനിയും നീളും

ഡിസംബര്‍ 16നും 20നും റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങളുണ്ടായിരുന്നു. ഇനി ആ ചിത്രങ്ങളുടെ റിലീസ് കഴിയുമ്പോഴേക്കും ഇനിയും എസ്രയുടെ റിലീസ് നീട്ടാനാണ് സാധ്യതയെന്ന് പൃഥ്വിരാജ് പറയുന്നു.


ഒരു മാസമായി വിദേശത്തായിരുന്നു

ഞാന്‍ ഒരു മാസത്തോളമായി വിദേശത്തായിരുന്നു. കഴിഞ്ഞ ദിവസമാണ് ഞാന്‍ വീട്ടില്‍ എത്തിയത്. ഡിസ്ട്രബ്യൂട്ടേഴ്‌സുമായി സംസാരിച്ചിരുന്നു. പ്രശ്‌നം തീര്‍ന്നാല്‍ മുമ്പ് തീരുമാനിച്ചിരുന്ന അതേ ഡേറ്റില്‍ തന്നെ പ്രദര്‍ശനത്തിനെത്തുമെന്നാണ് അവര്‍ പറഞ്ഞത്.


ഈ മാസം അവസാനം

മുപ്പതിനോ അടുത്ത വാരന്ത്യത്തിലോ ആകും എസ്ര തിയേറ്ററുകളില്‍ എത്തുക. ചിത്രത്തിന്റെ പണിയെല്ലാം തീര്‍ന്നിരിക്കുകയാണെന്ന് പൃഥ്വിരാജ് പറഞ്ഞു.


English summary
Prithviraj about Ezra release.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam