മോഹന്‍ലാലിന്റെ സ്‌റ്റൈലിഷ് അവതാറായ ലൂസിഫറിലേക്ക് ഫാസിലിനെ എത്തിച്ചതിനെക്കുറിച്ച് പൃഥ്വിരാജ്! കാണൂ!
അഭിനേതാവായി മുന്നേറുന്നതിനിടയില്‍ത്തന്നെ സംവിധാനമോഹം പൃഥ്വിരാജിന്റെ മനസ്സിലുണ്ടായിരുന്നു. നീണ്ട നാളത്തെ തയ്യാറെടുപ്പിനിടയില്‍ സംവിധാന സംരംഭമായ ലൂസിഫറുമായി എത്താനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലൊരുക്കുന്ന നയനും റിലീസിനൊരുങ്ങുന്നുണ്ട്. പൃഥ്വിരാജ് നായകനായെത്തുന്ന സിനിമയിലെ മനോഹരമായ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഈ ചിത്രത്തിലൂടെ സോണി പിക്‌ചേഴ്‌സ് മലയാളത്തിലേക്കെത്തുകയാണ്. മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന ലൂസിഫറിന് തിരക്കഥയൊരുക്കിയത് മുരളി ഗോപിയാണ്. മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, ഫാസില്‍, ടൊവിനോ തോമസ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. മോഹന്‍ലാലിന്റെ സ്‌റ്റൈലിഷ് അവതാറായിരിക്കും ലൂസിഫറിലേതെന്ന് താരം പറയുന്നു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങള്‍ വിശദീകരിച്ചത്.
മോനെ എന്നാണ് പൊതുവെ വിളിക്കാറുള്ളതെങ്കിലും ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ ഇനിയെന്താണ് സാര്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം ചോദിക്കാറുണ്ട്. തിരക്കഥയെക്കുറിച്ച് അറിയുമ്പോള്‍ത്തന്നെ അടുത്തതായി എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിനറിയാം. എന്നാലും സംവിധായകനില്‍ നിന്നും അത് കേള്‍ക്കാനായി കാത്തിരിക്കാറുണ്ട് അദ്ദേഹം. സിനിമ എങ്ങനെയിരിക്കുമെന്ന് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടതെന്നും താരം പറയുന്നു. മോഹന്‍ലാലിന്റെ ആരാധകനായ തനിക്ക് അദ്ദേഹത്തെ അടുത്ത കാലത്തൊന്നും ഇത്രയും സുന്ദരനായി കണ്ടിട്ടില്ലെന്ന് നിസംശയം പറയാനാവുമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിട്ടുണ്ട്.

സിനിമയിലേക്ക് ഫാസിലിനെ കൊണ്ടുവന്നതാണ് മറ്റൊരു പ്രധാന കാര്യം. അതിഥി താരമായാണ് അദ്ദേഹമെത്തുന്നത്. ഫാദര്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ ആദ്യം മനസ്സിലേക്കെത്തിയത് ആ മുഖമായിരുന്നു. ഫോണില്‍ വിളിച്ച് ഇതേക്കുറിച്ച് പറഞ്ഞാല്‍ അദ്ദേഹം സമ്മതിക്കില്ലെന്നറിയാമായിരുന്നു. വീട്ടിലുണ്ടോയെന്ന് ചോദിച്ച് ആലപ്പുഴയിലേക്ക് പോയി നേരില്‍ കണ്ടാണ് അദ്ദേഹത്തോട് ഇതേക്കുറിച്ച് പറഞ്ഞത്. സത്യം പറഞ്ഞാല്‍ നിരസിക്കാന്‍ പറ്റാത്ത തരത്തില്‍ അദ്ദേഹത്തെ ട്രാപ്പ് ചെയ്യുകയായിരുന്നു. അസാധ്യമായ നടനാണ് ഫാസിലെന്നും പൃഥ്വിരാജ് പറയുന്നു.


Click it and Unblock the Notifications