»   » പുലിമുരുകനും വരാനിരിക്കുന്ന കര്‍ണ്ണനെയും ആട് ജീവിതത്തെ കുറിച്ചും പൃഥ്വിരാജ്

പുലിമുരുകനും വരാനിരിക്കുന്ന കര്‍ണ്ണനെയും ആട് ജീവിതത്തെ കുറിച്ചും പൃഥ്വിരാജ്

By: Sanviya
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ നൂറ് കോടി വിജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പൃഥ്വിരാജ്. അസാധ്യമെന്ന് കരുതിയതാണ് പുലിമുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ മൊയ്തീനും പ്രേമവും 50 കോടി കളക്ട് ചെയ്തിരുന്നു.

അസാധ്യമെന്ന് കരുതിയ കാര്യങ്ങളാണ് ഇപ്പോള്‍ മലയാള സിനിമയില്‍ സംഭവിക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. വരാനിരിക്കുന്ന കര്‍ണനും ആടു ജീവിതവും ഇതിലും വലിയ തരംഗം സൃഷ്ടിച്ചേക്കും. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് പറഞ്ഞത്.

വമ്പന്‍ ചിത്രങ്ങളാണ്

കര്‍ണനും ആട് ജീവിതവും വമ്പന്‍ ചിത്രങ്ങളാണ്. ലോക സിനിമയില്‍ മലയാളത്തിന്റെ കൊടി ഉയര്‍ത്താന്‍ ഇവര്‍ക്ക് കഴിഞ്ഞേക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു.

വലിയൊരു ഇടവേള

കൈയ്യിലുള്ളതെല്ലാം വമ്പന്‍ ചിത്രങ്ങളാണ്. രണ്ടോ മൂന്നോ വര്‍ഷം മറ്റൊരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടണമെന്നില്ല. രണ്ട് വര്‍ഷം വരെ നീളുന്ന പ്രോജക്ടുകളാണ് ഇതൊക്കെ.

പ്രേക്ഷകര്‍ക്ക് ഗ്യാപ് തോന്നില്ല

ഒരു വര്‍ഷം സിനിമ ചെയ്തില്ലെങ്കില്‍ ജനങ്ങള്‍ എന്നെ മറന്ന് പോകുമെന്ന് എനിക്ക് തോന്നുന്നില്ല. മറക്കില്ല എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. അതിനുള്ള ചെറിയ കാര്യങ്ങളൊക്കെ ഞാന്‍ ഇവിടെ ചെയിതിട്ടുണ്ടല്ലോ.

ഉടന്‍ നടക്കില്ല, പക്ഷേ നടക്കും

ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ലൂസിഫറിനെ കുറിച്ചും പൃഥ്വിരാജ് പറഞ്ഞു. മുരളി ഗോപിയാണ് ഈ സിനിമ ഞാന്‍ ചെയ്യണമെന്ന് പറഞ്ഞത്. ലാല്‍ സാറും ആന്റണി പെരുമ്പാവൂരും അത് സമ്മതിച്ചു. മൂന്ന് വര്‍ഷമായി സിനിമയുടെ എല്ലാ ഘടകങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്നതുക്കൊണ്ട് പേടി തോന്നിയില്ല. ഉടന്‍ നടക്കുന്ന സിനിമയല്ല. പക്ഷേ തീര്‍ച്ചയായും നടക്കും.

English summary
Prithviraj about his film career.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam