കൊച്ചിയിലെത്തിയ പൃഥ്വിരാജിനോട് മല്ലിക പറഞ്ഞത് ഒരേയൊരു കാര്യം! അമ്മയെക്കുറിച്ച് മകന്‍ പറഞ്ഞത്?

ആടുജീവിതത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് കൊച്ചിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. കട്ടത്താടിയില്‍ മെലിഞ്ഞ രൂപത്തിലുള്ള പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. നാളുകള്‍ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ കുടുംബത്തിലെല്ലാവരും സന്തോഷത്തിലാണ്. കൊട്ടിയിലെത്തിയ താരം ക്വാറന്റൈനായി സുഹൃത്തിന്റെ ഹോട്ടലിലേക്ക് സ്വയം ഡ്രൈവ് ചെയ്തുപോവുകയായിരുന്നു. പൃഥ്വിയുടെ തിരിച്ചുവരവില്‍ സന്തോഷമുണ്ടെന്നും തങ്ങള്‍ക്കൊപ്പം നിന്നവരോടെല്ലാം നന്ദി പറയുന്നുവെന്നും വ്യക്തമാക്കി സുപ്രിയ മേനോന്‍ എത്തിയിരുന്നു.

ജോര്‍ദാനിലേക്ക് ഷൂട്ടിംഗിനായി 50 അംഗ സംഘമാണ് പോയത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷവും ഷൂട്ട് തുടരുന്നുണ്ടായിരുന്നു. അതിനിടയിലായിരുന്നു അധികൃതര്‍ നിലപാട് മാറ്റി അനുമതി റദ്ദാക്കിയത്. നാളുകള്‍ക്ക് ശേഷമായാണ് പിന്നീട് ഷൂട്ടിംഗ് തുടങ്ങിയത്. ഷൂട്ടിനിടയില്‍ കൈക്ക് പരിക്ക് പറ്റിയതിനെക്കുറിച്ച് പറഞ്ഞ് ബ്ലസി എത്തിയിരുന്നു. സ്വന്തം നാടായ തിരുവല്ലയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കായിരുന്നു അദ്ദേഹം പോയത്. നാട്ടിലെത്തിയ പൃഥ്വിരാജ് അമ്മ വിളിച്ചതിനെക്കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് ഇപ്പോള്‍.

അമ്മയുടെ ആശങ്ക

അമ്മയുടെ ആശങ്ക

ഷൂട്ടിംഗിനായി പോയ ആടുജീവിതം സംഘം ജോര്‍ദാനില്‍ കുരുങ്ങിയെന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍ മല്ലിക സുകുമാരന്‍ അസ്വസ്ഥയായിരുന്നു. മോഹന്‍ലാലും ജയറാമുള്‍പ്പടെയുള്ളവര്‍ പൃഥ്വിരാജിനെയും സംഘത്തിനെയും വിളിച്ച് കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോഴായിരുന്നു അവര്‍ക്ക് ആശ്വാസമായത്്. ഇടയ്ക്ക് ഇന്ദ്രജിത്ത്് വീഡിയോ കോളിലൂടെ രാജുവിനെ അമ്മയക്ക് കാണിച്ചുകൊടുത്തിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും ഭയപ്പെടാനൊന്നുമില്ലെന്നുമായിരുന്നു മകന്‍ അമ്മയോട് പറഞ്ഞത്. നാളുകള്‍ക്ക് ശേഷം പൃഥ്വി കൊച്ചിയിലെത്തിയതിന്റെ ആശ്വാസത്തിലാണ് മല്ലിക സുകുമാരന്‍ ഇപ്പോള്‍.

14 ദിവസം കഴിയാന്‍

14 ദിവസം കഴിയാന്‍

കൊച്ചിയിലെത്തിയ പൃഥ്വിരാജ് ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു. സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലേക്കാണ് താരം പോയത്. സ്വയം ഡ്രൈവ് ചെയ്ത് ഹോട്ടലിലേക്ക് പോവുന്ന പൃഥ്വിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. തന്റെ റാണിയേയും രാജകുമാരിയേയും കാണാനായി കാത്തിരിക്കുകയാണ് താനെന്നും എത്രയും പെട്ടെന്ന് അവര്‍ക്കരികിലേക്ക് എത്തുമെന്നും താരം പറഞ്ഞിരുന്നു.

അമ്മ പറഞ്ഞത്

അമ്മ പറഞ്ഞത്

കൊച്ചിയിലെത്തിയ പൃഥ്വിരാജ് ഹോട്ടലില്‍ നിന്നും അമ്മയെ ഫോണ്‍ ചെയ്തിരുന്നു. ഒരേ ഒരു കാര്യമായിരുന്നു അമ്മയ്ക്ക് പറയാനുണ്ടായിരുന്നത്. രാജൂ നന്നായിട്ടൊന്ന് ഉറങ്ങൂ. അവന്റെ ശബ്ദം കേട്ടപ്പോള്‍ ഇതുവരെ അനുഭവിക്കാത്ത സന്തോഷവും ആശ്വാസവും തോന്നി. ഉറക്കം ശരിയാവാത്തതിന്റെ ക്ഷീണത്തിലായിരുന്നു അവന്‍. ഭക്ഷണം കഴിച്ച് നന്നായൊന്ന് ഉറങ്ങാനായിരുന്നു താന്‍ പറഞ്ഞത്. എന്നിട്ട് മതി മറ്റ് വിശേഷങ്ങള്‍ എന്നും താന്‍ പറഞ്ഞിരുന്നുവെന്ന് മല്ലിക സുകുമാരനും പറയുന്നു.

അലംകൃതയുടെ വിഷമം

അലംകൃതയുടെ വിഷമം

ഡാഡയെ കാണാത്തതില്‍ വലിയ വിഷമത്തിലായിരുന്നു അലംകൃത. മൈ ഫാദര്‍ ഈസ് കമിങ് എന്ന് ബോര്‍ഡിലെഴുതിയ വീഡിയോ അവള്‍ കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ കാണിച്ചുതന്നിരുന്നു. ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ ഡാഡ വേഗം വരും അച്ഛമ്മേയെന്ന മറുപടിയായിരുന്നു അവള്‍ പറഞ്ഞത്. എന്നാണ് ലോക് ഡൗണ്‍ തീരുന്നതെന്നും ഡാഡ എന്ന് തിരിച്ചുവരുമെന്നും എല്ലാദിവസവും അലംകൃത ചോദിക്കാറുണ്ടെന്ന് സുപ്രിയ മേനോനും പറഞ്ഞിരുന്നു.

Recommended Video

Prithviraj Sukumaran arrives in Kochi, Aadujeevitham team returns from Jordan | Filmibeat Malayalam
പൂര്‍ണിമ പറഞ്ഞത്

പൂര്‍ണിമ പറഞ്ഞത്

14 ദിവസം തീരാനായി കാത്തിരിക്കുകയാണ് എല്ലാവരും. വേവോളം ക്ഷമിക്കാമെങ്കില്‍ പിന്നെ ആറുവോളം ക്ഷമിക്കാനും തങ്ങള്‍ തയ്യാറാണെന്നായിരുന്നു മല്ലിക സുകുമാരന്‍ പറഞ്ഞത്. ഇതുവരെയുള്ള ജീവിതത്തില്‍ താന്‍ കണ്ടവരില്‍ ഏറ്റവും ശക്തിയുള്ളവരാണ് പൃഥ്വിരാജും സുപ്രിയയും എന്നായിരുന്നു പൂര്‍ണിമ പറഞ്ഞത്. പൃഥ്വിരാജിനോട് പെട്ടെന്ന് തിരിച്ചുവരാനായും താരം പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X