അലംകൃതയല്ല സുപ്രിയയുടെ മടിയില്‍ ഉറങ്ങുന്നയാള്‍ ഇദ്ദേഹമാണെന്ന് പൃഥ്വിരാജ്! കമന്‍റുമായി പ്രാര്‍ത്ഥന

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പൃഥ്വിരാജിന്റേത്. സ്‌ക്രീനില്‍ മുഖം കാണിച്ചിട്ടില്ലെങ്കിലും സുപ്രിയയും അലംകൃതയും സെലിബ്രിറ്റികളായി മാറിക്കഴിഞ്ഞവരാണ്. അഭിനയവും സംവിധാനവുമൊക്കെയായി പൃഥ്വി തിരക്കിലാവുമ്പോള്‍ നിര്‍മ്മാണക്കമ്പനിയുടെ ചുമതലകള്‍ ഏറ്റെടുക്കുന്നത് സുപ്രിയയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി സജീവമാണ് താരപത്‌നി. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുമുണ്ട്.

തന്നെ ഏറ്റവും നന്നായി മനസ്സിലാക്കിയ സുഹൃത്ത് കൂടിയാണ് സുപ്രിയയെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. ആടുജീവിതത്തിനായി വിദേശത്തേക്ക് പോയ പൃഥ്വിരാജ് തിരികയെത്തിയതിന്റെ സന്തോഷത്തിലാണ് സുപ്രിയയും അലംകൃതയും. ഡാഡയുടെ തിരിച്ചുവരവിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു അലംകൃത. ആലിയെന്ന അല്ലിയോളം പ്രിയപ്പെട്ടൊരാള്‍ കൂടി തങ്ങള്‍ക്കൊപ്പമുണ്ടെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍.

കുടുംബത്തിലൊരാള്‍

കുടുംബത്തിലൊരാള്‍

പൃഥ്വിരാജിനും സുപ്രിയയ്ക്കും അലംകൃതയ്ക്കും ഏറെ പ്രിയപ്പെട്ടയാളാണ് സോറോ. നേരത്തെയും സോറോയുടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് ഇവരെത്തിയിരുന്നു. ഞങ്ങളുടെ സോറോ ഇതാണെന്ന് പറഞ്ഞായിരുന്നു പൃഥ്വിരാജ് ചിത്രം പങ്കുവെച്ചത്. ഇതേ പോലെ തന്നെയുള്ള നായയെ എവിടെയാണ് കിട്ടുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. സോറോയുടെ നോട്ടത്തെക്കുറിച്ച് ചോദിച്ച് സുപ്രിയ മേനോനും എത്തിയിരുന്നു. ജൂണ്‍ 6നായിരുന്നു സോറോ ഇവരുടെ വീട്ടിലേക്ക് എത്തിയത്.

മമ്മയുടെ മടിയില്‍

മമ്മയുടെ മടിയില്‍

മമ്മയുടെ മടിയില്‍ ആരാണ് ഇത് പോലെ ഉറങ്ങുന്നതെന്ന് ചോദിച്ചായിരുന്നു കഴിഞ്ഞ ദിവസം പൃഥ്വിരാജ് എത്തിയത്്. ഉറങ്ങുന്ന സോറോയുടെ ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. അലംകൃത എവിടെയാണെന്ന് ചോദിച്ചാണ് ചിലരെത്തിയത്. മകളെക്കുറിച്ച് വാചാലരാവാറുണ്ടെങ്കിലും മുഖം വ്യക്തമാവുന്ന തരത്തിലെ ചിത്രം പുറത്തുവിടാറില്ല ഇരുവരും.

Recommended Video

പൃഥ്വിരാജിന് വേണ്ടി മകള്‍ ഒരുക്കി വെച്ച കിടിലൻ സമ്മാനം | FilmiBeat Malayalam
 പ്രാര്‍ത്ഥനയുടെ കമന്‍റ്

പ്രാര്‍ത്ഥനയുടെ കമന്‍റ്

സാനിയ ഇയ്യപ്പനായിരുന്നു പോസ്റ്റിന് കീഴില്‍ ആദ്യം കമന്റുമായെത്തിയത്. അവനെന്തൊരു ക്യൂട്ടാണെന്നായിരുന്നു പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ കമന്റ്. സോറോ കുട്ടിയെന്നുള്ള മറുപടിയായിരുന്നു സുപ്രിയ മേനോന്‍ നല്‍കിയത്. നിരവധി പേരാണ് ഇവരോട് വിശേഷങ്ങള്‍ തിരക്കിയത്. അല്ലിയെ കാണിക്കാത്തതിന്റെ പരിഭവവും ചിലര്‍ പറഞ്ഞിട്ടുണ്ട്. ഇതിനകം തന്നെ പൃഥ്വിരാജിന്റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

 ആലിയെക്കുറിച്ച്

ആലിയെക്കുറിച്ച്

അലംകൃതയെന്ന ആലിയുടെ വിശേഷങ്ങള്‍ പൃഥ്വിരാജും സുപ്രിയയും പറയാറുണ്ട്. ഡാഡ എന്നാണ് വരുന്നതെന്നും ലോക് ഡൗണ്‍ തീരുന്നതിനെക്കുറിച്ചുമായിരുന്നു മുന്‍പ് അല്ലി ചോദിച്ചിരുന്നത്. സ്‌കൂള്‍ ഇല്ലാത്തതിനാല്‍ എങ്ങനെയാണ് എല്ലാവരും സമയം ചെലവഴിക്കുന്നതെന്നും മകളെ തിരക്കിലാക്കി നിര്‍ത്താനായി എന്താണ് ചെയ്യുന്നതെന്നും സുപ്രിയ മേനോന്‍ ചോദിച്ചിരുന്നു. ഡാഡ തിരിച്ചുവന്നതോടെ ആലി സന്തോഷവതിയായിരുന്നു.

ചേട്ടനും കുടുംബത്തിനുമൊപ്പം

ചേട്ടനും കുടുംബത്തിനുമൊപ്പം

ഇന്ദ്രജിത്തിന് അരികിലേക്കെത്തിയ പൃഥ്വിരാജിന്റെ ഫോട്ടോ അടുത്തിടെ വൈറലായി മാറിയിരുന്നു. 3 ജനറേഷന്‍സ്, ഫാമിലി വീക്കെന്‍ഡെന്ന് പറഞ്ഞായിരുന്നു താരം ഫോട്ടോ പോസ്റ്റ് ചെയ്തത് അപ്പൂപ്പനെ ചൂണ്ടി സംസാരിക്കുന്ന അലംകൃതയെ നോക്കിയിരിക്കുകായിരുന്നു പൃഥ്വിരാജ്. മുന്നില്‍ ഇന്ദ്രജിത്തും നച്ചുവും ഇരിക്കുന്നുണ്ടായിരുന്നു. എല്ലാ വീക്കെന്‍ഡും അമ്മയ്‌ക്കൊപ്പം ചെലവഴിച്ചൂടെ മക്കള്‍ക്കെന്നായിരുന്നു മല്ലിക സുകുമാരന്‍ ചോദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X