സിനിമയുടെ വിജയവും പരാജയവും നിശ്ചയിക്കുന്നത് സോഷ്യല്‍ മീഡിയ തന്നെ, പൃഥ്വിരാജ്
ഒരു സിനിമയുടെ ഭാവി നിശ്ചയിക്കുന്നതില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് വലുതാണ്. സിനിമയുടെ ചിത്രീകരണം മുതല്‍ തിയേറ്ററിലെത്തുന്നത് വരെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.
സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയയിലിട്ട് ആ സിനിമയെ വധിക്കുന്നുവെന്ന് പറഞ്ഞ് സിനിമാ രംഗത്തെ പലരും രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ എന്ന് നിന്റെ മൊയ്തീനിലെ പ്രണയ നായകന്‍ പൃഥ്വിരാജ് പറയുന്നതും ഇങ്ങനെ.
സിനിമകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പബ്ലിസിറ്റിയും കിട്ടുന്നുണ്ട്. ഇതുപോലെ തന്നെ സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചകള്‍ നടക്കണം, അതുക്കൊണ്ടാണ് സിനിമാ കാണാന്‍ പ്രേക്ഷകര്‍ തിയേറ്ററില്‍ എത്തുന്നതുമെന്നാണ് പൃഥ്വിരാജ് പറയുന്നത്.

സിനിമയുടെ വിജയവും പരാജയവും നിശ്ചയിക്കുന്നത് സോഷ്യല്‍ മീഡിയ തന്നെ, പൃഥ്വിരാജ്
സിനിമ പുറത്തിറങ്ങുന്നതിന് മുമ്പേ സോഷ്യല്‍ മീഡിയിലിട്ട് വധിക്കുന്നുവെന്ന് പറഞ്ഞ് സിനിമാ രംഗത്തുള്ള പലരും രംഗത്ത് വന്നിരുന്നു. എന്നാല്‍ നല്ല സിനിമകള്‍ കാണേണ്ട സിനിമയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വയ്ക്കുന്നു-പൃഥ്വിരാജ്. ഏഷ്യനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യത്തെ കുറിച്ച് പറയുന്നത്.

സിനിമയുടെ വിജയവും പരാജയവും നിശ്ചയിക്കുന്നത് സോഷ്യല്‍ മീഡിയ തന്നെ, പൃഥ്വിരാജ്
എന്ന് നിന്റെ മൊയ്തീന്‍, പ്രേമം സിനിമകളെ നിര്‍ബന്ധമായും കാണാണം എന്ന് പ്രേക്ഷകരുടെ മനസിലുണ്ടാക്കിയതും സോഷ്യല്‍ മീഡിയ തന്നെയാണ്. അതുക്കൊണ്ട് തന്നെ നല്ല സിനിമകളെ സോഷ്യല്‍ മീഡിയ പ്രൊമോട്ട് ചെയ്യുന്നുണ്ട്.

സിനിമയുടെ വിജയവും പരാജയവും നിശ്ചയിക്കുന്നത് സോഷ്യല്‍ മീഡിയ തന്നെ, പൃഥ്വിരാജ്
ഒരു മികച്ച കഥാപാത്രത്തെയല്ല എനിക്ക് ആവശ്യം, ചിത്രത്തിന്റെ തിരക്കഥയാണ്. എന്ന് നിന്റെ മൊയ്തീനും, സെല്ലു ലോയിഡും യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണ്. പ്രേക്ഷകര്‍ അറിയേണ്ടതാണ് ഈ ചിത്രങ്ങള്‍. ഇത്തരം സിനിമകളുടെ ഭാഗമാകാനാണ് ഞാന്‍ ശ്രമിക്കുന്നത്.

സിനിമയുടെ വിജയവും പരാജയവും നിശ്ചയിക്കുന്നത് സോഷ്യല്‍ മീഡിയ തന്നെ, പൃഥ്വിരാജ്
സംവിധായകരെയും, നിര്‍മ്മാതാക്കളെയും വിശ്വസിച്ചാണ് ആദ്യ കാലങ്ങളില്‍ അഭിനയിച്ചത്. അതിന് ശേഷം സിനിമയുടെ വിഷയത്തിന് പ്രാധാന്യം കൊടുത്തു തുടങ്ങി. പിന്നീട് ചിത്രങ്ങള്‍ എങ്ങനെ ചെയ്യാമെന്ന് സ്വയം തീരുമാനിച്ച് തുടങ്ങിയപ്പോഴാണ് നല്ല കഥാപാത്രങ്ങള്‍ ലഭിച്ചത്. പൃഥ്വിരാജ് പറയുന്നു.

Click it and Unblock the Notifications