ലാലേട്ടന്‍റെ മരക്കാറിന്‍റെ പ്രീ ബിസിനസിനെക്കുറിച്ച് അറിയാം! വെളിപ്പെടുത്തലുമായി പൃഥ്വിരാജ്!

മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഒപ്പത്തിന് ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും ഒരുമിച്ചെത്തുന്നത് ഈ ചിത്രത്തിന് വേണ്ടിയാണ്. പ്രഖ്യാപനവേള മുതല്‍ത്തന്നെ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. അടുത്ത സിനിമയേതാണെന്ന ചോദ്യം ഉയര്‍ന്നുവന്നതിന് പിന്നാലെയായാണ് പ്രിയദര്‍ശന്‍ ഈ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയുമായാണ് താനെത്തുന്നതെന്നായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയായാണ് മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ ഒരുക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങളുമായി അണിയറപ്രവര്‍ത്തകരെത്തിയത്.

താരരാജാക്കന്‍മാര്‍ ഇരുവരും മരയ്ക്കാരായി എത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളായിരുന്നു പിന്നീട് നടന്നത്. അടുത്ത 6 മാസത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങിയില്ലെങ്കില്‍ തന്റെ ചിത്രവുമായി മുന്നോട്ട് പോവുമെന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്. നിശ്ചയിച്ചത് പോലെ തന്നെ സ്വന്തം സിനിമയുമായി മുന്നേറുകയായിരുന്നു അദ്ദേഹം. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളെല്ലാം ചിത്രത്തിനായി അണിനിരന്നിരുന്നു. പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ തുടങ്ങിയവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ വൈറലായി മാറിയിരുന്നു. മരക്കാര്‍ ബ്രഹ്മാണ്ഡ സിനിമയാണെന്ന് മാത്രമല്ല പ്രീ റിലീസിലൂടെ മികച്ച നേട്ടമാണ് സ്വന്തമാക്കിയിട്ടുള്ളതെന്ന് തനിക്കറിയാമെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

മരക്കാറിനെക്കുറിച്ച് പൃഥ്വിരാജ്

സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മരക്കാര്‍ അറബിക്കടലിന്‍രെ സിംഹം. മോഹന്‍ലാലിന്‍രെ ഗെറ്റപ്പ് പുറത്തുവന്നപ്പോള്‍ ആരാധകരുടെ ആകാംക്ഷയും വാനോളമായിരുന്നു. ഒടിയന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മരക്കാര്‍ അറബിക്കടലിന്‍രെ സിംഹത്തെക്കുറിച്ച് വാചാലനായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. പുതിയ സിനിമയായ ബ്രദേഴ്‌സ് ഡേയുടെ ഗ്ലോബില്‍ ലോഞ്ചിനിടയിലായിരുന്നു പൃഥ്വി ഇതേക്കുറിച്ച് സംസാരിച്ചത്.

 പ്രീ ബിസിനസിലെ ലാഭം

റിലീസിന് മുന്‍പ് തന്നെ പല സിനിമകളും മികച്ച ലാഭമാണ് സ്വന്തമാക്കുന്നത്. ഡിജിറ്റല്‍ റൈറ്റിലൂടെയും സാറ്റലൈറ്റ് വിതരണാവകാശത്തിലൂടെയുമൊക്കെയായി കോടികളാണ് പല സിനിമകളും സ്വന്തമാക്കുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ പ്രീ റിലീസ് ബിസിനസിനെക്കുറിച്ച് തനിക്ക് കൃത്യമായി അറിയാമെന്നും താന്‍ അതിന്റെ നിര്‍മ്മാതാവല്ലാത്തതിനാല്‍ അക്കാര്യത്തെക്കുറിച്ച് പറയുന്നില്ലെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.കുറച്ച് വര്‍ഷം മുന്‍പാണെങ്കില്‍ മരയ്ക്കാറും മാമാങ്കവുമൊന്നും സാധ്യമായിരുന്നില്ലെന്നും ചിന്തിക്കാന്‍ പോലും കഴിയാവുന്നതായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

വന്‍താരനിര അണിനിരക്കുന്നു

മലയാള സിനിമയുടെ ഇപ്പോഴത്തെ വളര്‍ച്ചയാണ് കൂടുതല്‍ ഉപയോഗപ്പെടുത്തേണ്ടതെന്നും പൃഥ്വിരാജ് പറയുന്നു. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും കൂടാതെ വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. ക്യാമറയ്ക്ക് മുന്നിലായാലും പിന്നിലായാലും താരപുത്രന്‍മാരുടെ സംഘവുമുണ്ട്. അനി ശശി, പ്രണവ് മോഹന്‍ലാല്‍, സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ തുടങ്ങിയവരെല്ലാം മരക്കാറിനായി ഒരുമിക്കുന്നുണ്ട്. കീര്‍ത്തി സുരേഷും കല്യാണി പ്രിയദര്‍ശനും ചിത്രത്തിനായി ഒരുമിക്കുന്നുണ്ട്.

ബ്രദേഴ്‌സ് ഡേ എത്തുന്നു

കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഓണത്തിനാണ് ഈ സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് നായകനായെത്തുന്ന സിനിമയാണിത്. എല്ലാതരത്തിലുമുള്ള പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന സിനിമയാണിതെന്ന് വ്യക്തമാക്കുന്ന ട്രെയിലറാണ് പുറത്തുവന്നിട്ടുള്ളത്. സിനിമയുടെ ട്രെയിലര്‍ ഇതിനകം തന്നെ തരംഗമായി മാറിയിരുന്നു. പ്രയാഗ മാര്‍ട്ടിന്‍, ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റിയന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിനായി അണിനിരന്നിരുന്നു.

ഗ്ലോബല്‍ ലോഞ്ചില്‍ തിളങ്ങി

റിലീസിന് മുന്നോടിയായി സിനിമയുടെ ഗ്ലോബല്‍ ലോഞ്ച് നടത്തിയിരുന്നു. അതിനിടയിലാണ് പൃഥ്വിരാജ് സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശേഷം പങ്കുവെച്ചത്. മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലൂസിഫറിന്‍രെ രണ്ടാം ഭാഗമായി എമ്പുരാനൊരുക്കുന്നതിനെക്കുറിച്ചും പൃഥ്വി പറഞ്ഞിരുന്നു. സിനിമയുടെ കഥയൊക്കെ നേരത്തെ തന്നെ എഴുതിയിരുന്നുവെങ്കിലും ഇത് നടക്കുമോയെന്ന ആശങ്കയാണ് തങ്ങളെ അലട്ടിയിരുന്നതെന്നും താരം പറയുന്നു.

Recommended Video

അടുത്ത വിസ്മയമായി മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍
ചിത്രങ്ങളും വീഡിയോയും

സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെക്കുറിച്ചെല്ലാം വാചാലനായാണ് പൃഥ്വിരാജ് എത്താറുള്ളത്. ലിസ്റ്റിനുമായുള്ള സൗഹൃദത്തെക്കുറിച്ചും ലൂസിഫറിന് ശേഷം ഈ സിനിമ സ്വീകരിച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. നിമിഷനേരം കൊണ്ടാണ് താരം പങ്കെടുക്കുന്ന പരിപാടിയുടെ ചിത്രങ്ങളും വീഡിയയുമൊക്കെ തരംഗമായി മാറുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X