For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുപ്രിയയല്ല മറ്റൊരു വനിത! സിനിമയില്‍ തന്നെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്! കാണൂ!

  |

  സിനിമയിലെത്തിയ കാലം മുതല്‍ത്തന്നെ ഭാവിയില്‍ തന്റെ സ്ഥാനം എവിടെയായിരിക്കുമെന്ന് കൃത്യമായി വ്യക്തമാക്കിയിരുന്നു പൃഥ്വിരാജ്. നിരവധി നല്ല സിനിമകള്‍ സമ്മാനിക്കാനായി ഒരു പ്രൊഡക്ഷന്‍ ഹൗസ്, മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കി ഒരു സിനിമ, നടനെന്ന നിലയില്‍ സ്വയം പ്രൂവ് ചെയ്യുക, തുടങ്ങിയ കാര്യങ്ങളെക്കുറിച്ചായിരുന്നു അന്ന് താരപുത്രന്‍ സംസാരിച്ചത്. അച്ഛനും അമ്മയ്ക്കും ചേട്ടനും പിന്നാലെയായാണ് പൃഥ്വിരാജ് എത്തിയത്. സിനിമയിലെ തുടക്കകാലത്ത് തനിക്ക് സംഭവിച്ച കാര്യങ്ങളെക്കുറിച്ചൊക്കെ താരം വ്യക്തമാക്കിയിരുന്നു. കാര്യങ്ങള്‍ കൃത്യമായി വ്യക്തമാക്കുന്നതുമായി ബന്ധപ്പെട്ട് അഹങ്കാരിയും തന്റേടിയും ജാഡക്കാരനുമായാണ് അദ്ദേഹത്തെ മുദ്രകുത്തിയത്.

  നായകനായി അഭിനയിച്ചവരുടെ അമ്മയായി വേഷമിട്ടു! സുകുമാരിയുടെ വേര്‍പാടിന് 6 വര്‍ഷം! വേദനയോടെ സിനിമാലോകം!

  ഇന്നിപ്പോള്‍ അഭിനയത്തെക്കുറിച്ചായാലും സംവിധാനത്തെക്കുറിച്ചായാലും കൃത്യമായ ധാരണയുണ്ട് അദ്ദേഹത്തിന്. നടനില്‍ നിന്നും സംവിധായകനിലേക്കുള്ള പൃഥ്വിയുടെ മാറ്റത്തെക്കുറിച്ച് പല താരങ്ങളും വാചാലരായിരുന്നു. നന്ദനത്തില്‍ അഭിനയിച്ചിരുന്ന സമയത്ത് സിനിമ വിട്ട് ഓടിപ്പോവാനായി താന്‍ ശ്രമിച്ചിരുന്നുവെന്നും അന്ന് രേവതിയായിരുന്നു കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി തന്നെ പിടിച്ചുനിര്‍ത്തിയതെന്നും താരം പറഞ്ഞിരുന്നു. സിനിമാജീവിതത്തില്‍ ആരോടെങ്കിലും നന്ദി പറയാനുണ്ടോയെന്ന് ചോദിച്ചപ്പോഴായിരുന്നു താരം ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചത്.

  തലൈവരോ തലയോ താരം? കോടികളാണ് ലഭിക്കുന്നത്! തമിഴകത്തിന്‍റെ പ്രിയതാരങ്ങളുടെ പ്രതിഫലം എത്രയെന്നറിയുമോ?

  നന്ദനത്തിനിടയില്‍

  നന്ദനത്തിനിടയില്‍

  രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയാണ് പൃഥ്വിരാജ് സിനിമയില്‍ അരങ്ങേറിയത്. രേവതിയായിരുന്നു ചിത്രത്തില്‍ താരത്തിന്റെ അമ്മയായി എത്തിയത്. നവ്യ നായരായിരുന്നു നായിക. സിനിമയുടെ ചിത്രീകരണം തുടങ്ങി 10-12 ദിവസമായപ്പോള്‍ത്തന്നെ തനിക്ക് ബോറടിയായിരുന്നുവെന്നും എങ്ങോട്ടേക്കെങ്കിലും ഓടിപ്പോവാന്‍ തോന്നിയിരുന്നതായും താരം പറഞ്ഞിരുന്നു. സമ്മര്‍ വെക്കേഷനായി കോളേജില്‍ നിന്നും നാട്ടിലേക്ക് വന്നതായിരുന്നു അന്ന്. രാവിലെ ലൊക്കേഷനില്‍ പോയിരുന്ന് ആരൊക്കയോ എന്തൊക്കെയോ പറയുന്നു, ഇടയില്‍ ഷോട്ട് റെഡി എന്ന് പറയുന്നു. അന്ന് പുസ്തകം വായിച്ചാണ് താന്‍ ബോറടി മാറ്റിയത്. ഇടയ്ക്ക് എവിടേക്കെങ്കിലും ഇറങ്ങിപ്പോയാലോ എന്ന് വരെ തോന്നിയിരുന്നതായും താരം പറഞ്ഞിരുന്നു.

  രേവതിയുടെ ഉപദേശം

  രേവതിയുടെ ഉപദേശം

  തന്റെ അവസ്ഥയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയിരുന്നു രേവതി ചേച്ചി. ഒരു മണിക്കൂറോളം സമയമാണ് അവര്‍ അന്ന് തന്നോട് സംസാരിച്ചത്. ഒരു നടന് വേണ്ടതൊക്കെ നിന്റെ ഉള്ളിലുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു. സിനിമയില്‍ നിന്നും ഓടിപ്പോവാനിരുന്ന തന്നെ പിന്നിലേക്ക് വലിച്ച് നിര്‍ത്തിയത് ആ വാക്കുകളായിരുന്നു. കരിയറില്‍ പ്രധാനപ്പെട്ട വ്യക്തികളിലൊരാളാണ് രേവതി ചേച്ചിയെന്നും നേരത്തെ താരം പറഞ്ഞിരുന്നു.

  നായകനും നായികയും

  നായകനും നായികയും

  ഭാവിയില്‍ താന്‍ സംവിധായകനായി എത്തിയേക്കുമെന്ന സൂചനയും പൃഥ്വിരാജ് നല്‍കിയിരുന്നു. തനിക്ക് താല്‍പര്യമുള്ള വിഷയങ്ങളെക്കുറിച്ച് മാത്രമേ സിനിമയൊരുക്കൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. പറഞ്ഞത് പോലെ തന്നെ താരം സംവിധായകനായി എത്തുകയാണ് ഇനി. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കണമെന്നായിരുന്നു അന്ന് പറഞ്ഞത്. ആ സ്വപ്‌നമാണ് ലൂസിഫറിലൂടെ സാക്ഷാത്ക്കരിച്ചത്. അത് മാത്രമല്ല ആ സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരിക്കുകയാണ് അദ്ദേഹം.

  സംവിധായകനും നിര്‍മ്മാതാവുമാവും

  സംവിധായകനും നിര്‍മ്മാതാവുമാവും

  നല്ല സിനിമകള്‍ സമ്മാനിക്കാനായി സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൗസ് എന്ന സ്വപ്‌നത്തെക്കുറിച്ചും താരം പറഞ്ഞിരുന്നു. ആഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെയായാണ് അദ്ദേഹം ഇതേക്കുറിച്ച് സൂചിപ്പിച്ചത്. 2 വര്‍ഷത്തെ പ്രയ്തനത്തിനൊടുവിലാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി എത്തിയത്. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത നയനായിരുന്നു ഈ ബാനറില്‍ നിന്നും പുറത്തിറങ്ങിയ ആദ്യ സിനിമ.

  യാഥാര്‍ത്ഥ്യമായി

  യാഥാര്‍ത്ഥ്യമായി

  അഭിമുഖങ്ങളില്‍ വാചാലനാവുന്നതിന്റെ കൂട്ടത്തില്‍ വെറുതെ പറഞ്ഞുപോയതല്ല ഇക്കാര്യങ്ങളെന്ന് താരപുത്രന്‍ തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍. കുഞ്ഞുന്നാള്‍ മുതലേ തന്നെ പൃഥ്വിയെ അറിയാവുന്ന മോഹന്‍ലാലാവട്ടെ ഇപ്പോഴത്തെ മാറ്റത്തിന് 100 മാര്‍ക്കാണ് നല്‍കിയിട്ടുള്ളത്. തിരക്കിട്ട അഭിനയജീവിതത്തിനിടയില്‍ സംവിധാനവും പൂര്‍ത്തിയാക്കിയ പൃഥ്വി മനോഹരമായാണ് ആ ജോലി പൂര്‍ത്തിയാക്കിയതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പതിവില്ലാത്ത വിധത്തില്‍ അദ്ദേഹം ഈ സിനിമയെക്കുറിച്ച് വാചാലനായിരുന്നു.

  ലൂസിഫറെത്തുന്നത്

  ലൂസിഫറെത്തുന്നത്

  നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മാര്‍ച്ച് 28ന് അവതരിക്കുകയാണ് ലൂസിഫര്‍. മോഹന്‍ലാലും മഞ്ജു വാര്യരും നായികനായകന്‍മാരായെത്തുന്ന ചിത്രത്തിനായി വന്‍താരനിരയാണ് അണിനിരന്നിട്ടുള്ളത്. ചിത്രത്തില്‍ താനും അഭിനയിക്കുന്നുണ്ടെനന് പൃഥ്വി വ്യക്തമാക്കിയത് ചൊവ്വാഴ്ചയായിരുന്നു. റിലീസിന് മുന്നോടിയായുള്ള പ്രമോഷണല്‍ പരിപാടികള്‍ അണിയറയില്‍ തകൃതിയായി നടക്കുകയാണ്.

  English summary
  Prithviraj about most influencing women in his film career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X