»   » ഒപ്പം കണ്ടു, പ്രിയദര്‍ശന് പൃഥ്വിരാജ് അയച്ച സന്ദേശം!!

ഒപ്പം കണ്ടു, പ്രിയദര്‍ശന് പൃഥ്വിരാജ് അയച്ച സന്ദേശം!!

By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ഒപ്പത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമാ ലോകത്തുള്ള ഒട്ടേറെ പേര്‍ ചിത്രത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജും സിനിമ കണ്ടിട്ട് തന്റെ അഭിപ്രായം സംവിധായകന്‍ പ്രിയദര്‍ശനെ അറിയിച്ചിരിക്കുന്നു.

ഹായ് സാര്‍, ഒപ്പം ഇന്നലെ കണ്ടു, ക്രാഫ്റ്റിലും ഘടനയിലുമുള്ള സമഗ്രമായ കൈയ്യടക്കം. എല്ലാത്തിലുമപരി ക്യാമറയ്ക്ക് പിന്നില്‍ മാസ്റ്റര്‍ ഫിലിംമേക്കറുടെ സുശക്തനായ സാന്നിധ്യംകൊണ്ട് മികച്ചതാക്കി സിനിമ. ഈ വലിയ വിജയത്തില്‍ എന്റെ അഭിന്ദനങ്ങള്‍ എന്ന് പറഞ്ഞായിരുന്നു സന്ദേശം.


തിരക്കുകള്‍ക്കിടയില്‍

പുതിയ ചിത്രങ്ങളുടെ തിരക്കുകള്‍ക്കുകളിലായിരുന്ന പൃഥ്വിരാജ് സിനിമ കണ്ട ഉടനെ പ്രിയദര്‍ശന് മെസേജ് അയച്ചത്.


മികച്ച പ്രതികരണം

സെപ്തംബര്‍ എട്ടിന് തിയേറ്ററുകളില്‍ എത്തിയ ഒപ്പത്തിന് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ 45 കോടിയാണ് ഒപ്പത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍.


50 കോടിയിലേക്ക്

മികച്ച പ്രതികരണം നേടുന്ന ഒപ്പം 50 കോടി പിന്നിടുമെന്നാണ് വിലയിരുത്തലുകള്‍.


റീമേക്ക് ചെയ്യും

നേരത്തെ ഒപ്പം തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.പൃഥ്വിയുടെ ഫോട്ടോസിനായി

English summary
Prithviraj about Oppam Malayalam movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam