ലാലേട്ടനെ തകര്‍ത്ത് പൃഥ്വിരാജിന്റെ റെക്കോർഡ്!ഹാഷ് ടാഗില്‍ കേമന്‍ മമ്മൂക്ക,രണ്ടാം സ്ഥാനം പൃഥ്വിയ്ക്ക്

മലയാള സിനിമയിലെ നട്ടെല്ലുള്ള നടന്‍ എന്നറിയിപ്പെടുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. താരപുത്രനായിട്ടാണ് സിനിമയിലെത്തിയതെങ്കിലും തന്റെ കഴിവിലൂടെയായിരുന്നു പൃഥ്വിരാജ് സിനിമയില്‍ ഉയരങ്ങളിലെത്തിയത്. നടനില്‍ നിന്നും നിര്‍മാതാവ് ആയിട്ടും ഗായകനായിട്ടും മാറിയ പൃഥ്വി സംവിധായകന്‍ കൂടി ആയിരിക്കുകയാണ്.

ഒക്ടോബര്‍ പതിനാറിന് പൃഥ്വിരാജ് തന്റെ 36-ാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്. പൃഥ്വിയുടെ സംവിധാനത്തിലെത്തുന്ന ആദ്യ ചിത്രം ലൂസിഫറിന്റെ സെറ്റില്‍ നിന്നുമായിരുന്നു ഇത്തവണത്തെ പിറന്നാളാഘോഷം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന്റെ ഒരു റെക്കോര്‍ഡ് പൃഥ്വി തകര്‍ത്തിരിക്കകുയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

പൃഥ്വിരാജിന്റെ പിറന്നാള്‍

പൃഥ്വിരാജിന്റെ പിറന്നാള്‍

മലയാളികളുടെ പ്രിയനടനായ പൃഥ്വിരാജ് സുകുമാരന്റെ 36-ാം പിറന്നാള്‍ വ്യത്യസ്തമായി ആഘോഷിച്ചിരിക്കുകയാണ്. ലൂസിഫറിന്റെ ചിത്രീകരണ തിരക്കുകള്‍ക്കിടയില്‍ മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ക്കൊപ്പമായിരുന്നു താരത്തിന്റെ പിറന്നാള്‍. പൃഥ്വിരാജിന്റെ കുടുംബവും ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു. ഭര്‍ത്താവിന് വേണ്ടി ഭാര്യ സുപ്രിയ ഒരു സര്‍പ്രൈസ് പിറന്നാള്‍ കേക്കും ഒരുക്കിയിരുന്നു. ഇതിനെ കുറിച്ചെല്ലാം കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു.

പുതിയൊരു റെക്കോര്‍ഡ്

പുതിയൊരു റെക്കോര്‍ഡ്

സിനിമകള്‍ പുറത്തിറക്കി റെക്കോര്‍ഡ് കളക്ഷന്‍ നേടാറുണ്ടെങ്കിലും പിറന്നാളിന് റെക്കോര്‍ഡ് നേടുന്നത് പുതിയ കാര്യമാണ്. ആരാധകരുടെ ആശംസകളിലൂടെ പൃഥ്വിരാജും അത്തരമൊരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വഴിയുള്ള പിറന്നാള്‍ ആശംസകൡ HappyBirthdayPrithvi എന്ന ഹാഷ് ടാഗാണ് റെക്കോര്‍ഡിന് കാരണമായിരിക്കുന്നത്. 25000 ന് അടുത്ത് ട്വീറ്റുകളായിരുന്നു പൃഥ്വിരാജിന് ലഭിച്ചിരുന്നത്. ഇത്തരമൊരു റെക്കോര്‍ഡ് സ്വന്തമാക്കുന്ന മലയാളത്തിലെ രണ്ടാമത്തെ നടനാണ് പൃഥ്വിരാജ്.

ആദ്യം മമ്മൂട്ടിയ്ക്ക്

ആദ്യം മമ്മൂട്ടിയ്ക്ക്

പിറന്നാള്‍ ഹാഷ് ടാഗുകളുടെ കാര്യത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് മുന്നില്‍. സെപ്റ്റംബര്‍ ഏഴിന് പിറന്നാള്‍ ആഘോഷിച്ച മമ്മൂട്ടിയ്ക്ക് HappyBirthdayMammukka എന്ന ഹാഷ് ടാഗിലായിരുന്നു കൂടുതല്‍ പേരും ആശംസകള്‍ അറിയിച്ചത്. 40,000 മുകളില്‍ ട്വീറ്റുകളാണ് പിറന്നാള്‍ ദിനത്തില്‍ മാത്രം ട്വിറ്ററില്‍ ഉണ്ടായിരുന്നത്. ഒരു മലയാള സിനിമാ താരത്തിന്റെ ജന്മദിനത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ റെക്കോര്‍ഡായിരുന്നു മമ്മൂട്ടി സ്വന്തമാക്കിയത്. അതിന് പിന്നിലാണ പൃഥ്വിരാജ് എത്തിയിരിക്കുന്നത്.

 മോഹന്‍ലാലിനെ തകര്‍ത്തു..

മോഹന്‍ലാലിനെ തകര്‍ത്തു..

ഹാഷ് ടാഗുകളുടെ കാര്യത്തില്‍ മോഹന്‍ലാലിനെയും തകര്‍ത്താണ് പൃഥ്വിരാജ് രണ്ടാം സ്ഥാനത്ത് എത്തിയത്. മേയ് 21 നായിരുന്നു മോഹന്‍ലാല്‍ പിറന്നാള്‍ ആഘോഷിച്ചത്. താരത്തിന്റെ ജന്മദിനത്തില്‍ HappyBirthdayLaletta എന്ന ഹാഷ് ടാഗിലായിരുന്നു ഏറ്റവും കൂടുതല്‍ ആശംസകളെത്തിയത്. 24,100 ട്വീറ്റുകളായിരുന്നു ഹാഷ് ടാഗില്‍ മോഹന്‍ലാലിന് ലഭിച്ചിരുന്നത്. ഈ റെക്കോര്‍ഡിനെ അനായാലമാണ് മമ്മൂട്ടി മറികടന്നത്. ഇപ്പോള്‍ പൃഥ്വിരാജും. ജൂലൈ 28 ന് പിറന്നാള്‍ ആഘോഷിച്ച ദുല്‍ഖര്‍ സല്‍മാനാണ് നാലാം സ്ഥാനത്തുള്ളത്. 9600 ട്വീറ്റുകളായിരുന്നു ദുല്‍ഖറിന് ലഭിച്ചിരുന്നത്.

ഒന്നാം സ്ഥാനം ഇക്കയ്ക്ക് തന്നെ

ഒന്നാം സ്ഥാനം ഇക്കയ്ക്ക് തന്നെ

മുന്‍പും ഇതേ റെക്കോര്‍ഡ് മമ്മൂട്ടി തന്നെ സ്വന്തമാക്കിയിരുന്നു. 2017 ല്‍ HBDMammukka എന്ന ഹാഷ് ടാഗിലായിരുന്നു ആശംസകള്‍ എത്തിയത്. ഇത് 13600 ട്വീറ്റുകളിലുണ്ടായിരുന്നു. അന്ന് ഒന്നാം സ്ഥാനം മമ്മൂട്ടി തന്നെ സ്വന്തമാക്കിയിരുന്നു. 2017 ല്‍ HappyBirthdayMohanlal എന്ന ടാഗില്‍ 12900 ട്വീറ്റുകളുമായി തൊട്ട് പിന്നില്‍ മോഹന്‍ലാലുമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയുള്ള താരമാണ് പൃഥ്വിരാജ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X