മോഹന്‍ലാലും ഫഹദും വിക്രമും ഒന്നുമല്ല, ആദ്യം പറഞ്ഞതുപോലെ ആടില്‍ പൃഥ്വി തന്നെ!!

By Aswini

2009 ല്‍ ഏറ്റവും നല്ല നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ ബെന്യാമിന്റെ ആടു ജീവിതം എന്ന നോവല്‍ ബ്ലെസി സിനിമയാക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നിട്ട് നാളുകുറച്ചായി. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ കുറിച്ച് പലപ്പോഴും പല വാര്‍ത്തകളും വന്നു. ഇടക്കാലത്ത് ചിത്രം ബ്ലെസി ഉപേക്ഷിച്ചു എന്നുവരെയായി.

എന്നാല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ല. ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിയ്ക്കും. മരുഭൂമിയിലെ നരക ജീവിതത്തെ അനുഭവിച്ച നജീബ് എന്ന കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജ് തന്നെ എത്തും.

ആടു ജീവിതം

മോഹന്‍ലാലും ഫഹദും വിക്രമും ഒന്നുമല്ല, ആദ്യം പറഞ്ഞതുപോലെ ആടില്‍ പൃഥ്വി തന്നെ!!

വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയില്‍ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ ദാരുണ സാഹചര്യങ്ങളില്‍ മൂന്നിലേറെ വര്‍ഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ഈ ആടുജീവിതം. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ അനുഭവങ്ങളെ ആധാരമാക്കിയുള്ളതെങ്കിലും ആടുജീവിതം വെറുമൊരു ജീവിതകഥയല്ലെന്ന് ഗ്രന്ഥകര്‍ത്താവ് തന്നെ പറഞ്ഞിട്ടുണ്ട്. അത്രയേറെ ആത്മാവില്‍ തൊട്ടെഴുതിയിരിക്കുന്നു കൃതി.

ബ്ലെസി സിനിമയാക്കുന്നു

മോഹന്‍ലാലും ഫഹദും വിക്രമും ഒന്നുമല്ല, ആദ്യം പറഞ്ഞതുപോലെ ആടില്‍ പൃഥ്വി തന്നെ!!

കാഴ്ചയും തന്മാത്രയും ഭ്രമരവും പ്രണയവുമൊക്കെ ഒരുക്കിയ ബ്ലസി ആടു ജീവിതത്തെ സിനിമയാക്കുന്നു എന്നാണ് പിന്നീട് വര്‍ത്തകള്‍ വന്നത്. 2013 ല്‍ ഒരുക്കിയ കളിമണ്ണാണ് ബ്ലെസിയുടെ ഒടുവിലത്തെ ചിത്രം. അതിന് മുമ്പേ പറഞ്ഞു തുടങ്ങിയതാണ് ആട് സിനിമയാക്കും എന്നത്. 2010 ല്‍ പ്രഖ്യാപിച്ച സിനിമ പല കാരണങ്ങള്‍ കൊണ്ടും തള്ളിപ്പോയി

നായകനായി പൃഥ്വി

മോഹന്‍ലാലും ഫഹദും വിക്രമും ഒന്നുമല്ല, ആദ്യം പറഞ്ഞതുപോലെ ആടില്‍ പൃഥ്വി തന്നെ!!

ചിത്രത്തിലെ നജീബ് എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നു എന്ന് തുടക്കം മുതല്‍ വാര്‍ത്ത വന്നിരുന്നു. അന്ന് പൃഥ്വി വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. സെല്ലുലോയിഡും അയാള്‍ ഞാനും തമ്മിലുമൊന്നും സംഭവിച്ചിട്ടില്ല. ചിത്രത്തിന് വേണ്ടി പൃഥ്വി തടി കുറയ്ക്കുന്നു എന്നൊക്കെ വലിയ വാര്‍ത്തയായി. അതിനെയും കളിയാക്കി പലരും രംഗത്തെത്തി.

പൃഥ്വിയെ വെട്ടി മോഹന്‍ലാല്‍

മോഹന്‍ലാലും ഫഹദും വിക്രമും ഒന്നുമല്ല, ആദ്യം പറഞ്ഞതുപോലെ ആടില്‍ പൃഥ്വി തന്നെ!!

പിന്നെ കേട്ടത് പൃഥ്വിരാജിന് പകരം മോഹന്‍ലാല്‍ നജീബായി അഭിനയിക്കും എന്നാണ്. തന്മാത്ര, ഭ്രമരം, പ്രണയം അങ്ങനെ ബ്ലെസിയുടെ ഹിറ്റ് ചിത്രങ്ങളിലെല്ലാം ഭാഗമായ മോഹന്‍ലാല്‍ നായകനാകുന്നു എന്ന വാര്‍ത്ത കുറേ കാലം ഓടി.

വിക്രം ചെയ്യും

മോഹന്‍ലാലും ഫഹദും വിക്രമും ഒന്നുമല്ല, ആദ്യം പറഞ്ഞതുപോലെ ആടില്‍ പൃഥ്വി തന്നെ!!

മോഹന്‍ലാല്‍ അല്ല തമിഴ് നടന്‍ വിക്രമാണ് ചിത്രത്തിലെ നജീബായി എത്തുന്നത് എന്നാണ് പിന്നെ വാര്‍ത്ത വന്നത്. ഈ ചിത്രത്തിലൂടെ വിക്രം മലയാള സിനിമയിലേക്ക് മടങ്ങി വരുന്നു എന്ന വാര്‍ത്ത കുറേ കാലം ചുറ്റി നടന്നു.

നസ്‌റിയയും ഫഹദും

മോഹന്‍ലാലും ഫഹദും വിക്രമും ഒന്നുമല്ല, ആദ്യം പറഞ്ഞതുപോലെ ആടില്‍ പൃഥ്വി തന്നെ!!

വിക്രമുമില്ല ഫഹദ് ഫാസിലാണ് നജീബാകുന്നതെന്ന് ഒടുവില്‍ വാര്‍ത്ത വന്നു. ഈ ചിത്രത്തില്‍ നായികയായി നസ്‌റിയയും അഭിനയിക്കുന്നു എന്നായിരുന്നു വാര്‍ത്ത. ആടിലൂടെയാണ് നസ്‌റിയ തിരിച്ചുവരുന്നതെന്നൊക്കെ പറഞ്ഞ് വാര്‍ത്ത അങ്ങനെ പടര്‍ന്ന് പിടിയ്ക്കുമ്പോഴാണ് വിശദീകരണവുമായി ബ്ലസി എത്തിയത്. ആ വാര്‍ത്ത തെറ്റാണെന്നും ഫഹദും നസ്‌റിയയും തനിക്ക് കുട്ടികളാണെന്ന് പറഞ്ഞായിരുന്നു ബ്ലസിയുടെ വിശദീകരണം

ചിത്രം ഉപേക്ഷിച്ചു

മോഹന്‍ലാലും ഫഹദും വിക്രമും ഒന്നുമല്ല, ആദ്യം പറഞ്ഞതുപോലെ ആടില്‍ പൃഥ്വി തന്നെ!!

ബ്ലെസി ആട് ജീവിതം എന്ന ചിത്രം ഉപേക്ഷിച്ചെന്നാണ് പിന്നെ കേട്ടത്. ചില സാങ്കേതിക തടസ്സങ്ങള്‍ കാരണമാണ് ചിത്രത്തില്‍ നിന്ന് ബ്ലസി പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്രയധികം പേര്‍ വായിച്ച നോവലിന്റെ മൂലകഥയില്‍ മാറ്റവരുത്തി ദൃശ്യവത്കരിക്കാന്‍ കഴില്ല എന്ന തിരിച്ചറിവും പിന്മാറാന്‍ കാരണമാണെന്നൊക്കെ അടിച്ചു വിട്ടു.

കിംവദികള്‍ക്ക് വിട, സിനിമ യാഥാര്‍ത്ഥ്യാമകുന്നു

മോഹന്‍ലാലും ഫഹദും വിക്രമും ഒന്നുമല്ല, ആദ്യം പറഞ്ഞതുപോലെ ആടില്‍ പൃഥ്വി തന്നെ!!

ഒടുവില്‍ കിംവദികള്‍ക്ക് വിട. ആദ്യം തീരുമാനിച്ചതുപ്രകാരം പൃഥ്വിരാജ് തന്നെ ചിത്രത്തില്‍ നായകനാകും. നവംബര്‍ ആദ്യവാരം ചിത്രം ഔദ്യോഗികമായി പ്രഖ്യാപിയ്ക്കും. അടുത്ത വര്‍ഷം സിനിമയുടെ ഷൂട്ടിങ് ആരംഭിയ്ക്കും. ജെ സി ഡാനിയലിനും മൊയ്തീനും ശേഷം മറ്റൊരു യഥാര്‍ത്ഥ ജീവിതം കൂടെ പൃഥ്വി വെള്ളിത്തിരയില്‍ അവതരിപ്പിയ്ക്കുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X