മമ്മൂട്ടി മാത്രമല്ല, ദുല്‍ഖറിന്റെ ചാര്‍ലിയില്‍ പൃഥ്വിയുമുണ്ട്
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചാര്‍ലി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. എങ്കിലും സസ്‌പെന്‍സുകള്‍ ബാക്കി. കഥയെ കുറിച്ച് ഒരു സൂചനയും നല്‍കാതെയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തില്‍ മമ്മൂട്ടി ഒരു അതിഥി താരമായി എത്തുന്നു എന്നതാണ് ഒടുവില്‍ കേട്ടത്. വാര്‍ത്ത സത്യമാണെങ്കില്‍ അത് കലക്കും. മമ്മൂട്ടി മാത്രമല്ല, പൃഥ്വിരാജും ചിത്രത്തിലുണ്ടെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

മമ്മൂട്ടി മാത്രമല്ല, ദുല്‍ഖറിന്റെ ചാര്‍ലിയില്‍ പൃഥ്വിയുമുണ്ട്
ചിത്രത്തില്‍ ഒരു അതിഥി താരമായി മമ്മൂട്ടി എത്തുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. കിംവദന്തി മാത്രമോ അല്ലയോ എന്ന് 18 ന് ചിത്രം റിലീസ് ചെയ്താല്‍ അറിയാം

മമ്മൂട്ടി മാത്രമല്ല, ദുല്‍ഖറിന്റെ ചാര്‍ലിയില്‍ പൃഥ്വിയുമുണ്ട്
ചിത്രത്തില്‍ പൃഥ്വിരാജുമുണ്ട്. അമിത പ്രതീക്ഷയൊന്നും വേണ്ട, പൃഥ്വിയുടെ ശബ്ദം മാത്രം. ഒത്തിരി ചിത്രങ്ങള്‍ക്ക് നരേറ്ററായി എത്തിയ പൃഥ്വിയുടെ ശബ്ദം ചാര്‍ലിയിലുമുണ്ട്.

മമ്മൂട്ടി മാത്രമല്ല, ദുല്‍ഖറിന്റെ ചാര്‍ലിയില്‍ പൃഥ്വിയുമുണ്ട്
മാര്‍ട്ടിന്‍ പ്രക്കാട്ടും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ച എബിസിഡി എന്ന ചിത്രത്തിലെ നായികയാണ് അപര്‍ണ. ചാര്‍ലിയില്‍ ഒരു അതഥി വേഷത്തില്‍ അപര്‍ണ എത്തുന്നുണ്ട്. രേണുക എന്നാണ് കഥാപാത്രത്തിന്റെ പേര്

മമ്മൂട്ടി മാത്രമല്ല, ദുല്‍ഖറിന്റെ ചാര്‍ലിയില്‍ പൃഥ്വിയുമുണ്ട്
തമിഴ് നടന്‍ നാസറും ചിത്രത്തില്‍ ഒരു അതിഥി വേഷം ചെയ്യുന്നു.

Click it and Unblock the Notifications