അമല പോളും പൃഥ്വിയും ഒന്നിക്കുന്നു
തമിഴകത്ത് വലിയൊരു ഭാവി ലക്ഷ്യമിട്ട് കുതിക്കുകയാണ് അമല പോളിപ്പോള്‍. ഇടയ്‌ക്കൊരു സിനിമയിലൂടെ മലയാളത്തിലേക്കും ശ്രദ്ധകൊടുക്കാറുണ്ട്. തമിഴിലെ നായികമാരെ പിന്തളിയ അമലയ്ക്ക് ഇപ്പോള്‍ പ്രതിഫലം ഒരു കോടിയണെന്നും കേള്‍ക്കുന്നു.
അതിനിടയിലിതാ വീണ്ടുമൊരിക്കല്‍ കൂടെ മലയാളത്തിലേക്ക് വരുന്നു. കഴിഞ്ഞ തവണ സത്യന്‍ അന്തിക്കാടൊരുക്കിയ ഒരു ഇന്ത്യന്‍ പ്രണയ കഥയിലൂടെയാണെങ്കില്‍ ഇത്തവണ സുഗീത് സംിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായാണ് അമല എത്തുന്നത്.

അടുത്തിടെ ലണ്ടന്‍ ബ്രിഡ്ജ് ഒഴികെ മറ്റെല്ലാ ചിത്രങ്ങളും പൃഥ്വിയ്ക്ക് വിജയമായിരുന്നു. ചീത്തപ്പേരുകളെല്ലാം മാറ്റി പൃഥ്വിയ്ക്കിപ്പോള്‍ വെള്ളിത്തിരയില്‍ തിരക്കാകുകയും ചെയ്തു. ഇതാദ്യമായാണ് പൃഥ്വിയും അമലയും ഒന്നിക്കുന്നത്.
ഓര്‍ഡിനറി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട സുഗീതിന്റെ നാലാമത്തെ ചിത്രമായിരിക്കും ഇത്. ത്രീ ഡോട്‌സ് എന്ന രണ്ടാമത്തെ ചിത്രം മികച്ച വിജയമായിരുന്നില്ലെങ്കിലും പ്രേക്ഷക ശ്രദ്ധ നേടയിരുന്നു. ജയറാമിനെയും മീരാജാസ്മിനെയും ജോഡികളാക്കി ഒരുക്കിയ ഒന്നും മിണ്ടാതെ എന്ന ചിത്രം റിലീസ് കാത്തിരിക്കുകയാണ്.
പുതിയ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. താരനിര്‍ണവും പൂര്‍ത്തിയായിട്ടില്ല. ചിത്രം ഒരു ലൈറ്റ് ത്രില്ലര്‍ ആയിരിക്കുമെന്ന് മാത്രമാണെന്നാണ് സൂചന. അതേ സമയം പതിവ് നായകന്‍ കുഞ്ചാക്കോ ബോബനെ വച്ചും സുഗീത് ഒരു ചിത്രം ഒരുക്കുന്നുണ്ട്. ഇതാണ്ട പൊലീസ് എന്നാണ് ചിത്രത്തിന്റെ പേര്.
നിമര്‍ന്തു നില്‍ എന്ന ചിത്രമാണ് അമല പോളിന്റേതായി ഒടുവില്‍ റിലീസായത്. ജയം രവിയായിരുന്നു നായകന്‍. സെവന്‍ത് ഡേ, പിക്കറ്റ് 43, അങ്ങനെ ഒത്തിരി ചിത്രങ്ങള്‍ പൃഥ്വിയ്ക്കുമുണ്ട്. ഒപ്പം പൃഥ്വി നിര്‍മാണത്തിലും ശ്രദ്ധകൊടുക്കുന്നു.


Click it and Unblock the Notifications