ഞങ്ങള്‍ സുരക്ഷിതരാണ്, രണ്ട് താരങ്ങള്‍ നിരീക്ഷണത്തിലുണ്ടെങ്കിലും ഷൂട്ട് തുടരുകയാണെന്ന് പൃഥ്വിരാജ്
ഏറെ കാലത്തെ കഠിനാദ്ധ്വാനങ്ങള്‍ക്ക് ശേഷം നടന്‍ പൃഥ്വിരാജ് ആടുജീവിതം സിനിമയുടെ ഷൂട്ടിങിന് വേണ്ടി പോയിരിക്കുകയാണ്. എന്നാല്‍ ലോകം മുഴുവന്‍ വ്യാപിച്ച കൊറോണ സിനിമാലോകത്തെയും പ്രതിസന്ധിയിലാക്കി. ആടുജീവിതത്തില്‍ അഭിനയിക്കുന്ന രണ്ട് താരങ്ങള്‍ നിരീക്ഷണത്തിലാണ്. ഇതോടെ പൃഥ്വിരാജ് സുരക്ഷിതനായി ഇരിക്കുന്നോ എന്ന് ചോദിച്ച് ആരാധകരുടെ മുറവിളി ഉയരുകയാണ്. ഒടുവില്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ താരം മനസ് തുറന്നിരിക്കുകയാണ്.
പൃഥ്വിരാജിന്റെ കുറിപ്പ്
സുരക്ഷിതരായി ഇരിക്കൂ... ഇതൊക്കെ ജീവിതത്തിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളാണ്. ഒറ്റക്കെട്ടായി ചിന്തിക്കുകയും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയം. ഇഷ്ടപ്പെട്ടവരില്‍ നിന്ന് പോലും അകലം പാലിക്കേണ്ട സമയം. ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ വെല്ലുവളിയെ ലോകം അഭിമുഖീകരിച്ച് കൊണ്ടരിക്കുമ്പോള്‍ മറ്റുള്ളവരില്‍ നിന്നും അകലം പാലിച്ചും സ്വയം ശുചിയായി സൂക്ഷിച്ചും മാത്രമേ നമുക്കതിനെ പ്രതിരോധിക്കാന്‍ കഴിയു.

എന്റെയും ആടുജീവിതം സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെയും സുരക്ഷയെ കരുതി സന്ദേശങ്ങളയച്ച് ക്ഷേമമന്വേഷിച്ച ഏവര്‍ക്കും വലിയ നന്ദി. ജോര്‍ദാനിലെ വാദി റമ്മിലാണ് ഞങ്ങളിപ്പോള്‍. ഷൂട്ട് തുടരുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് തന്നെയാണ് ഉചിതമായ മാര്‍ഗം. അതിനാലാണ് ഷൂട്ട് തുടരാന്‍ തീരുമാനിച്ചത്. ജോര്‍ദാനിലെ വ്യോമഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്.
എല്ലാവരും ഇവിടെ ആയ സ്ഥിതിയ്ക്ക് ഒന്നുകില്‍ ഈ മരുഭൂമിയിലെ ക്യാമ്പില്‍ കഴിയുക. അല്ലെങ്കില്‍ ക്യാമ്പില്‍ നിന്നും അത്ര ദൂരെയല്ലാത്ത ലൊക്കേഷനില്‍ പോയി ഷൂട്ട് തുടരുക. അധികാരികളെ കണ്ടു. യൂണിറ്റിലെ ഓരോ അംഗത്തിനും മെഡിക്കല്‍ ചെക്കപ്പ് നടത്തി. ലൊക്കേഷന്‍ ഒറ്റപ്പെട്ട സ്ഥലത്ത് ആയതിനാല്‍ അപകടമില്ല. ഷൂട്ട് തുടരാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

ഞങ്ങളുടെ യൂണിറ്റിലെ രണ്ട് നടന്മാര്‍ അമ്മന്‍ എന്ന സ്ഥലത്ത് ക്വാറന്റൈനിലാണ്. ഒരേ വിമാനത്തില്‍ സഞ്ചരിച്ചവര്‍ക്കൊപ്പം അവരും നിരീക്ഷണത്തിലാണ്. രണ്ടാഴ്ചത്തെ ക്വാറൻറ്റൈന്‍ സമയം കഴിഞ്ഞ് അവര്‍ നമുക്കൊപ്പം ചേരുമെന്ന് തന്നെയാണ് പ്രതീക്ഷ. അധികാരികള്‍ തരുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് പ്രധാന്യം കല്‍പ്പിക്കുക. അവ അനുസരിക്കുക, ആരും പേടിക്കേണ്ട ആവശ്യമില്ലെന്നും പൃഥ്വിരാജ് പറയുന്നു.
വലിയ ബജറ്റിലൊരുക്കുന്ന ആട് ജീവിതം എന്ന സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറച്ച് മെലിഞ്ഞ് ഉണങ്ങിയ അവസ്ഥയായിലായിരുന്നു പൃഥ്വിരാജ്. താടിയും മുടിയും നീട്ടി വളര്‍ത്തുന്നതിന് വേണ്ടിയും ശരീരഭാരം നിയന്ത്രിക്കുന്നതിനായിട്ടും മൂന്ന് മാസത്തോളം വിശ്രമത്തിലായിരുന്നു താരം. വളരെ കുറച്ച് ഭക്ഷണം മാത്രമാണ് കഴിച്ചിരുന്നത്. ഒടുവില്‍ ഷൂട്ടിങ വേഗം കഴിഞ്ഞ് പൃഥ്വിയും സംഘവും തിരിച്ച് വരാനുള്ള പ്രാര്‍ഥനയിലാണ് ആരാധകര്‍.


Click it and Unblock the Notifications