പൃഥ്വിരാജും സംഘവും മടങ്ങുന്നു! ആടുജീവിതത്തിന്‍റെ ഷൂട്ടിംഗ് നിര്‍ത്തി! സഹായം തേടി സംവിധായകന്‍!

കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് സിനിമാലോകവും സ്തംഭനാവസ്ഥയിലാണ്. ചിത്രീകരണവും റിലീസുമെല്ലാം നീട്ടിവെച്ചിരിക്കുകയാണ്. ആടുജീവിതത്തിനായി ജോര്‍ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും തിരിച്ചുവരികയാണ്. വാദിറം മരുഭൂമിയില്‍ വെച്ച് സിനിമയുടെ ചിത്രീകരണം നടത്തിവരികയായിരുന്നു. തൊവിഡ് 19 കര്‍ഫ്യൂവിനെത്തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തുകയായിരുന്നു. ഇതോടെ ഷൂട്ടിംഗിനുള്ള അനുമതിയും അധികൃതര്‍ റദ്ദാക്കുകയായിരുന്നു.

Recommended Video

പൃഥ്വിരാജും ബ്ലെസിയും ജോര്‍ദ്ദനില്‍ കുടുങ്ങി | FilmiBeat Malayalam

സംവിധായകനും താരങ്ങളും അണിയറപ്രവര്‍ത്തകരുമുള്‍പ്പടെ 58 പേരാണ് ജോര്‍ദാനിലേക്ക് പോയത്. നാട്ടിലേക്ക് വരാനുള്ള തീരുമാനത്തിലാണ് തങ്ങളെന്നും സഹായം തേടി ഫിലിം ചേംബറിന് കത്തയച്ചിട്ടുണ്ടെന്നും ബ്ലസി വ്യക്തമാക്കിയിരുന്നു. ഇവരെ നാട്ടിലേക്ക് തിരികെ എത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രി വി മുരളീധരനും കത്തയച്ചിരുന്നു.

പൃഥ്വിരാജ് ജോര്‍ദാനില്‍ സുരക്ഷിതനാണെന്ന് വ്യക്തമാക്കി സുപ്രിയ മേനോനും എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരപത്‌നി ഈ വിശേഷം പങ്കുവെച്ചത്. നിരവധി പേരാണ് തന്നോട് പൃഥ്വിരാജിന്റെ വിശേഷം അന്വേഷിച്ചത്. അദ്ദേഹവും സംഘവും ജോര്‍ദാനില്‍ സുരക്ഷിതരാണെന്നായിരുന്നു സുപ്രിയ കുറിച്ചത്. മരുഭൂമിയിലെ ചിത്രം പങ്കുവെച്ചെത്തിയ പൃഥ്വിരാജിന്റെ ഫോട്ടോയ്ക്ക് കീഴില്‍ കമന്റുമായി മല്ലിക സുകുമാരനും എത്തിയിരുന്നു.

Prithviraj

ഏപ്രില്‍ 10 വരെയായിരുന്നു ചിത്രീകരണത്തിന് അനുമതി നല്‍കിയിരുന്നത്. കര്‍ഫ്യൂ കര്‍ശനമാക്കിയതോടെ അനുമതി റദ്ദാക്കുകയായിരുന്നു. ബന്യാമിന്റെ ആടുജീവിതമെന്ന നോവലാണ് ബ്ലസി സിനിമയാക്കുന്നത്. നജീബായാണ് പൃഥ്വിരാജ് എത്തുന്നത്. ഈ ചിത്രത്തിലൂടെ എആര്‍ റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. യോദ്ധയ്ക്ക് ശേഷം അദ്ദേഹം ആടുജീവിതത്തിലൂടെ തിരിച്ചെത്തുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകരും സന്തോഷത്തിലാണ്.

കട്ടത്താടിയില്‍ മെലിഞ്ഞ രൂപത്തിലുള്ള പൃഥ്വിരാജിന്റെ ചിത്രങ്ങളും വീഡിയോയും നേരത്തെ വൈറലായി മാറിയിരുന്നു. ആടുജീവിതത്തിനായുള്ള തയ്യാറെടുപ്പിലാണ് താനെന്നായിരുന്നു താരം പറഞ്ഞത്. ഈ സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ അടുത്ത ചിത്രത്തിലേക്ക് കടക്കുകയുള്ളൂവെന്നും താരം പറഞ്ഞിരുന്നു. തന്റെ സ്വപ്‌ന സിനിമയായാണ് ബ്ലസി ഈ ചിത്രത്തെ വിശേഷിപ്പിച്ചത്.

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഉറ്റുനോക്കുന്ന സിനിമകളിലൊന്ന് കൂടിയാണ് ആടുജീവിതം. മണലാരണ്യത്തിലെ നജീബീന്റെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍ അതെങ്ങനെയായിരിക്കുമെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള തയ്യാറെടുപ്പുകളാണ് പൃഥ്വിരാജ് ഈ ചിത്രത്തിനായി നടത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X