പൃഥ്വിരാജും സംഘവും നാട്ടില്‍ തിരിച്ചെത്തി! ക്വാറന്റൈന്‍ വീട്ടിലായിരിക്കില്ല, മറ്റൊരിടത്ത്

By Midhun Raj

ജോര്‍ദ്ദാനില്‍ കുടുങ്ങിപ്പോയ ആടുജീവിതം സംഘം ഇന്ന് രാവിലെ നാട്ടില്‍ തിരിച്ചെത്തി. കൊച്ചിയിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് 58 ആളുകള്‍ അടങ്ങുന്ന സംഘം എത്തിയിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇന്ന് രാവിലെ അവര്‍ എത്തിയത്. ആദ്യം ഡല്‍ഹിയിലെത്തിയ സംഘം പിന്നാലെ കൊച്ചിയിലേക്ക് വരികയായിരുന്നു. കോവിഡ് പരിശോധനകള്‍ക്ക് ശേഷമായിരിക്കും സിനിമാ സംഘം പുറത്തേക്ക് വരിക. നേരിട്ട് വീട്ടിലേക്ക് ഇവര്‍ മടങ്ങില്ലെന്നാണ് അറിയുന്നത്. പെയിഡ് ക്വാറന്റീനിലേക്ക് സംഘം മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Recommended Video

പൃഥ്വിരാജും സംഘവും നാട്ടില്‍ തിരിച്ചെത്തി | Oneindia Malayalam

കൊച്ചിയിലെ സ്വകാര്യ ഹോട്ടലുകളിലേക്കായിരിക്കും ക്വാറന്റൈനീനായി പൃഥ്വിരാജ് ഉള്‍പ്പെടെയുളളവര്‍ മാറുക. പൃഥ്വിരാജിന്റെ കുടുംബവും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വീട്ടിലേക്ക് താരം പോകില്ലെന്ന് തന്നെ അറിയുന്നു. പരിശോധനകള്‍ എല്ലാം പൂര്‍ത്തിയായ ശേഷമായിരിക്കും സംഘം ഹോട്ടലുകളിലേക്ക് മാറുക. അവിടെ ഐസോലോഷന്‍ റൂമുകളിലായി സംഘം താമസിക്കും.

കൃത്യമായ സാമുഹിക അകലം

കൃത്യമായ സാമുഹിക അകലം പാലിച്ചുകൊണ്ടുളള ക്വാറന്റൈന്‍ ആയിരിക്കും ഇവിടെ ഉണ്ടാവുക. പൃഥ്വിരാജും സംഘവും ജോര്‍ദ്ദാനില്‍ നിന്നും തിരിക്കുന്നതിന് മുന്‍പെ കൊച്ചിയില്‍ കാര്യങ്ങളെല്ലാം സജീകരിച്ചിരുന്നതായും അറിയുന്നു. മാര്‍ച്ച് മാസത്തിലായിരുന്നു ആടൂജീവിതം ഷൂട്ടിങ്ങിനായി പൃഥ്വിരാജും സംഘവും ജോര്‍ദ്ദാനിലേക്ക് പോയത്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് അപ്രതീക്ഷിതമായി കോവിഡ് വ്യാപനം ഉയര്‍ന്നത്.

ഇത് ഷൂട്ടിംഗ്

ഇത് ഷൂട്ടിംഗ് നിര്‍ത്തിവെക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചിരുന്നു. ജോര്‍ദ്ദാനിലെ അധികൃതരായിരുന്നു ഷൂട്ട് നിര്‍ത്തിവെച്ച് നാട്ടിലേക്ക് മടങ്ങാനായി ഇവരോട് ആവശ്യപ്പെട്ടത്. എന്നാല്‍ ആഭ്യന്തര വിമാന സര്‍വ്വീസുകളെല്ലാം നിര്‍ത്തിവെച്ചത് കാരണം നാട്ടിലേക്ക് മടങ്ങാന്‍ സംഘത്തിന് സാധിച്ചില്ല. തുടര്‍ന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലിനെ തുടര്‍ന്ന് ഷൂട്ടിംഗ് തുടരാനുളള അനുമതി ലഭിക്കുകയായിരുന്നു.

തുടര്‍ന്ന് കോവിഡ് പ്രതിസന്ധിക്കിടെയിലും

തുടര്‍ന്ന് കോവിഡ് പ്രതിസന്ധിക്കിടെയിലും ചിത്രീകരണം നടന്ന സിനിമയായി മാറുകയായിരുന്നു ആടുജിവീതം. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് ജോര്‍ദ്ദാനിലെ ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം പൃഥ്വിരാജ് അറിയിച്ചിരുന്നത്. ചിത്രീകരണ സംഘത്തോടൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ് വന്നത്. ആടുജീവിതം ചിത്രീകരണത്തിന് ശേഷം ജോര്‍ദ്ദാന്‍ വിമാനത്താവളത്തിലെ ഹോട്ടലിലായിരുന്നു പൃഥ്വിയും സംഘവും താമസിച്ചത്. തുടര്‍ന്നാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്.

സിനിമയ്ക്ക് വേണ്ടി

സിനിമയ്ക്ക് വേണ്ടി 30 കിലോയോളം ശരീരഭാരമാണ് പൃഥ്വിരാജ് നേരത്തെ കുറച്ചത്. ആടുജീവിതത്തിലെ നജീബിനായി മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകളാണ് പൃഥ്വി നടത്തിയിരുന്നത്. പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ നോവല്‍ ആസ്പദമാക്കികൊണ്ടാണ് ബ്ലെസി സിനിമ അണിയിച്ചൊരുക്കുന്നത്. അയ്യപ്പനും കോശിയും വന്‍ വിജയമായതിന് പിന്നാലെയാണ് പൃഥ്വി ആടുജീവിതത്തിലേക്ക് എത്തിയത്. ചിത്രത്തിലെ പൃഥ്വിയുടെ പ്രകടനം കാണാനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്.

ജോര്‍ദാനിലെ

ആടുജീവിതത്തിനായി ശരീരഭാരം കുറച്ച പൃഥ്വി കടുത്ത വിഷമഘട്ടത്തിലൂടെയാണ് പോയികൊണ്ടിരുന്നത്. ആഹാരം കുറച്ചും വര്‍ക്കൗട്ടുകള്‍ കൂട്ടിയുമാണ് നേരത്തെ ചിത്രത്തിനായി പൃഥ്വി തയ്യാറെടുത്തത്. ബ്ലെസിയാകട്ടെ വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നത്. ജോര്‍ദാനിലെ ഷൂട്ടിന് ശേഷം ഒരുമാസം അള്‍ജീരിയയിലും ചിത്രീകരണമുണ്ടാവും.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X