twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജിന്റെയും ബിജു മേനോന്റെയും പൂണ്ടു വിളയാടല്‍! അയ്യപ്പനും കോശിയും സക്‌സസ് ടീസര്‍ പുറത്ത്‌

    By Midhun Raj
    |

    പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച അയ്യപ്പനും കോശിയും വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. സച്ചിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അയ്യപ്പനും കോശിയുമായി ബിജു മേനോനും പൃഥ്വിയും പൂണ്ടു വിളയാടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

    ayyappanum koshiyum

    സിനിമ വിജയകരമായി മുന്നേറുന്ന വേളയില്‍ ചിത്രത്തിന്റെ സക്‌സസ് ടീസര്‍ ടീസര്‍ പുറത്തുവന്നിരുന്നു. ഫെബ്രുവരി ഏഴിനാണ് അയ്യപ്പനും കോശിയും തിയ്യേറ്ററുകളിലേക്ക് എത്തിയത്. അനാര്‍ക്കലിക്ക് ശേഷം പൃഥ്വിയും ബിജു മേനോനും സച്ചിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. സബ് ഇന്‍സ്പെക്ടറായ അയ്യപ്പന്‍ നായരും പട്ടാളത്തില്‍ നിന്നും 16 വര്‍ഷത്തെ സേവനത്തിന് ശേഷം നാട്ടിലെത്തിയ ഹവില്‍ദാര്‍ കോശി കുര്യനും തമ്മിലുളള ശത്രുതയുടെ പേരില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

    ശോഭനയുടെ ചിത്രമായിരുന്നു വെല്ലുവിളി! സെലിബ്രിറ്റി ഫോട്ടോഷൂട്ടിനെക്കുറിച്ച് ഫോട്ടോഗ്രാഫര്‍ശോഭനയുടെ ചിത്രമായിരുന്നു വെല്ലുവിളി! സെലിബ്രിറ്റി ഫോട്ടോഷൂട്ടിനെക്കുറിച്ച് ഫോട്ടോഗ്രാഫര്‍

    അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. രഞ്ജിത്ത്, സാബുമോന്‍ അബ്ദുസമദ്, ഷാജു ശ്രീധര്‍, കോട്ടയം രമേശ്, അനുമോഹന്‍, അജി ജോണ്‍, നന്ദു ആനന്ദ്, അന്ന രേഷ്മ രാജന്‍, ഗൗരി നന്ദ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജേക്ക്‌സ് ബിജോയ് സംഗീതമൊരുക്കിയ ചിത്രം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്തും പിഎം ശശീധരനും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു.

    വീഡിയോ

    ജെസ്ലയാണ് തന്റെ ബെസ്റ്റ് ഫ്രെണ്ടെന്ന് ഫുക്രു! ചങ്ക് പറഞ്ഞത് കേട്ട് ഞെട്ടി എലീനജെസ്ലയാണ് തന്റെ ബെസ്റ്റ് ഫ്രെണ്ടെന്ന് ഫുക്രു! ചങ്ക് പറഞ്ഞത് കേട്ട് ഞെട്ടി എലീന

    Read more about: prithviraj biju menon
    English summary
    prithviraj and biju menon's ayyappanum koshiyum sucess teaser
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X