കല്യാണിന് വേണ്ടി പൃഥ്വിയും ധനുഷും
മലയാളത്തിന്റെ യുവതാരം പൃഥ്വിരാജും തമിഴകത്തിന്റെ കൊലവെറി താരം ധനുഷും ഒന്നിച്ച് ഒരേവേദിയില്‍. കല്യാണ്‍ സില്‍ക്‌സിന്റെ അബുദബി ഷോറൂം ഉത്ഘാടനത്തിന് വേണ്ടിയാണ് രണ്ടു താരങ്ങളും ഒന്നിച്ചെത്തിയത്. നവംബര്‍ 21ന് വ്യാഴാഴ്ചയായിരുന്നു ഷോറൂം ഉത്ഘാടനം.
വന്‍ജനാവലിയാണ് രണ്ടു താരങ്ങളെയും കാണാനായി ഉദ്ഘാടനവേദിയില്‍ എത്തിയിരുന്നത്. കല്യാണ്‍ സില്‍ക്‌സിന്റെ ബ്രാന്റ് അംബാസിഡറായ പൃഥ്വിരാജും അതിഥിയായി എത്തിയ ധനുഷും അബുദബിയില്‍ വച്ച് മാധ്യമങ്ങളെ കണ്ടു.

കല്യാണിന് വേണ്ടി പൃഥ്വിയും ധനുഷും
രണ്ടു താരങ്ങളെയും വലിയ ബൊക്കെകള്‍ നല്‍കിയാണ് കല്യാണ്‍ സില്‍ക്‌സ് അധികൃതര്‍ സ്വീകരിച്ചത്.

കല്യാണിന് വേണ്ടി പൃഥ്വിയും ധനുഷും
ഉദ്ഘാടനത്തിന് മുമ്പ് പരസ്പരം കൈ കൊടുത്തുകൊണ്ട് ധനുഷും പൃഥ്വിയും ഫോട്ടോയ്ക്ക് പോസ് ചെയ്തു.

കല്യാണിന് വേണ്ടി പൃഥ്വിയും ധനുഷും
പുതിയ ചിത്രമായ ലണ്ടന്‍ ബ്രിഡ്ജിലെ സ്റ്റൈലിലാണ് പൃഥ്വി ഉദ്ഘാടനത്തിനെത്തിയത്. കളര്‍ ചെയ്ത മുടിയും കറുത്ത കോട്ടും വെറുത്ത ഷര്‍ട്ടുമായിരുന്നു പൃഥ്വിയുടെ വേഷം. ധനുഷും കറുത്ത കോട്ടും സ്‌റ്റൈല്‍ ചെയ്ത മുടിയുമായിട്ടാണ് എത്തിയത്.

കല്യാണിന് വേണ്ടി പൃഥ്വിയും ധനുഷും
ഉദ്ഘാടനത്തിനിടെ സദസ്സിനോട് വളരെ ഉത്സാഹത്തോടെയാണ് പൃഥ്വിരാജ് ഇടപെട്ടത്. അതേസമയം അല്‍പ്പം നാണത്തോടെയായിരുന്നു ധനുഷിന്റെ സംസാരം.

കല്യാണിന് വേണ്ടി പൃഥ്വിയും ധനുഷും
പൃഥ്വിയും ധനുഷും ചേര്‍ന്ന് വിളക്കുകൊളുത്തിയാണ് ഷോറൂമിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചത്.


Click it and Unblock the Notifications











