ലൂസിഫറിന് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും? ഏട്ടനും അനിയനും ഒന്നിക്കുന്നു
മലയാളത്തില്‍ നിരവധി സിനിമകളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച സഹോദരങ്ങളാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. ഇരുവരും അഭിനയിച്ച സിനിമകളില്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളും ഉണ്ടായിരുന്നു. അടുത്തിടെ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറില്‍ ഒരു പ്രധാന വേഷത്തില്‍ ഇന്ദ്രജിത്തും അഭിനയിച്ചിരുന്നു. ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രമായിട്ടാണ് നടന്‍ അഭിനയിച്ചിരുന്നത്. ഇപ്പോഴിതാ ഏട്ടനും അനിയനും ഒരുമിക്കുന്ന മറ്റൊരു ചിത്രം കൂടി വരികയാണ്.
നവാഗത സംവിധായകന്‍ ഇര്‍ഷാദ് പെരാരി ഒരുക്കുന്ന പുതിയ സിനിമയിലാണ് ഇരുവരും വീണ്ടും എത്തുകയെന്ന് അറിയുന്നു. തിരക്കഥാകൃത്ത് മുഹ്‌സിന്‍ പെരാരിയുടെ അനിയന്‍ കൂടിയാണ് ഇര്‍ഷാദ്. പൃഥ്വിരാജിന്റെ ലൂസിഫറില്‍ അസിസ്റ്റന്റെ ഡയറക്ടറായും ഇര്‍ഷാദ് പ്രവര്‍ത്തിച്ചിരുന്നു. ഇര്‍ഷാദ് തന്നെയാണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റും എഴുതിയിരിക്കുന്നതെന്നും അറിയുന്നു.

ലൂസിഫറില്‍ ഇന്ദ്രജിത്തും ഉണ്ടായിരുന്നെങ്കിലും പൃഥ്വിക്കൊപ്പം കോമ്പിനേഷന്‍ സീനുകളില്ലായിരുന്നു. ടിയാന്‍ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒടുവിലായി ഒന്നിച്ചഭിനയിച്ചിരുന്നത്. അതേസമയം ലൂസിഫറിന്റെ വിജയത്തിന് ശേഷം പുതിയ സിനിമകളുമായി തിരക്കിലാണ് ഇരുതാരങ്ങളും. ബ്രദേഴ്‌സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ്, ആടുജീവിതം, അയ്യപ്പനും കോശിയും തുടങ്ങി നിരവധി സിനിമകള്‍ പൃഥ്വിരാജിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications