അമ്മയ്ക്കും ഡബ്ലുസിസിക്കും എട്ടിന്റെ പണിയുമായി മഞ്ജു വാര്യരും പൃഥ്വിരാജും? ബദല്‍ സംഘടന ലക്ഷ്യം കാണുമോ?

Recommended Video

അമ്മയ്ക്കും ഡബ്ലുസിസിക്കും എട്ടിന്റെ പണിയുമായി മഞ്ജു വാര്യരും പൃഥ്വിരാജും

അമ്മയുടെ വാര്‍ഷിക യോഗം അടുത്തിടെയായിരുന്നു നടന്നത്. മാധ്യമങ്ങളെ പോലും മാറ്റിനിര്‍ത്തി അതീവ രഹസ്യമായാണ് യോഗം നടത്തിയത്. യോഗത്തിനിടയിലെ ചിത്രങ്ങള്‍ പോലും ആദ്യദിനം പുറത്തുവന്നിരുന്നില്ല. താരങ്ങള്‍ പങ്കുവെച്ച ചിത്രങ്ങളാവട്ടെ ക്ഷണനേരം കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തു. ഇന്നസെന്റിന്റെ പിന്‍ഗാമിയായി എത്തിയ മോഹന്‍ലാലിന് തുടക്കം മുതല്‍ തന്നെ എതിര്‍പ്പുകളും രൂക്ഷവിമര്‍ശനവും നേരിടേണ്ടി വന്നിരുന്നു. സംഘടനയിലെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല.

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് താരത്തെ സംഘടനയില്‍ നിന്നും പുറത്താക്കിയത്. പ്രത്യേക യോഗം ചേര്‍ന്നതിന് ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്. മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും രമ്യ നമ്പീശനുമുള്‍പ്പടെയുള്ള താരങ്ങള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. നിലവിലെ തീരുമാനമനുസരിച്ച് ദിലീപിന് തിരികെ സംഘടനയിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. ഇരയേയും വേട്ടക്കാരനേയും ഒരേ പോലെ കാണുന്ന മനസ്ഥിതി മാറ്റണമെന്നാവശ്യപ്പെട്ട് മറ്റ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗീതു മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം അമ്മയില്‍ തുടരുന്നില്ലെന്ന് ഔദ്യോഗികമായി അറിയിച്ചത്. ഇതോടെയാണ് നടിക്ക് ശക്തമായ പിന്തുണ നല്‍കി കൂടെ നിന്ന പൃഥ്വിരാജിന്റെയും മഞ്ജു വാര്യരുടെയും നിലപാടറിയാനായി എല്ലാവരും കാത്തിരിക്കുന്നത്.

 പൃഥ്വിരാജ് പങ്കെടുത്തിരുന്നില്ല

പൃഥ്വിരാജ് പങ്കെടുത്തിരുന്നില്ല

ഞായറാഴ്ചയായിരുന്നു അമ്മയുടെ യോഗം. കൊച്ചിയിലുണ്ടായിരുന്നിട്ടും പല താരങ്ങളും യോഗത്തില്‍ പങ്കെടുക്കാതിരുന്നതില്‍ മോഹന്‍ലാല്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അസാന്നിധ്യം കൊണ്ടാണ് പല താരങ്ങളും ശ്രദ്ധിക്കപ്പെട്ടത്. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാണ് പലരും പങ്കെടുക്കാതിരുന്നതെന്നതാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജും യോഗത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു.

തീരുമാനത്തിന് കൈയ്യടി

തീരുമാനത്തിന് കൈയ്യടി

ദിലീപിനെ സംഘടനയിലേക്ക് തിരികെക്കൊണ്ടുവരാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമായി നടക്കുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് രഹസ്യ സ്വഭാവം നിലനിര്‍ത്തുന്നതിന് മുന്നോടിയായാണ് മാധ്യമങ്ങളെപ്പോലും അകത്തേക്ക് പ്രവേശിപ്പിക്കാതിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയതിനാലാവണം പൃഥ്വിരാജ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന തരത്തിലും സംസാരമുണ്ട്.

മഞ്ജു വാര്യരും ഇല്ലായിരുന്നു

മഞ്ജു വാര്യരും ഇല്ലായിരുന്നു

മലയാളത്തിന്റെ സ്വന്തം താരമായ ലേഡി സൂപ്പര്‍ സ്റ്റാറും ഇത്തവണത്തെ യോഗത്തില്‍ ഇല്ലായിരുന്നു. വിദേശത്തേക്ക് പോകുന്നതിന് മുന്നോടിയായി താരം സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അമ്മയില്‍ നിന്നും രാജി വെക്കേണ്ടതില്ലെന്ന തീരുമാനമാണ് എടുത്തതെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

നടിക്ക് നല്‍കിയ പിന്തുണ

നടിക്ക് നല്‍കിയ പിന്തുണ

ആക്രമണത്തിന് ഇരയായ നടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി തുടക്കം മുതല്‍ മഞ്ജു വാര്യരും പൃഥ്വിരാജും ഒപ്പമുണ്ടായിരുന്നു. പൃഥ്വിരാജിനോടൊപ്പം താരം അഭിനയിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ അനാവശ്യ ചോദ്യങ്ങളില്‍ നിന്നും താരം നടിയെ മാറ്റിനിര്‍ത്തിയിരുന്നു. സ്ത്രീവിരുദ്ധത നിറഞ്ഞ ഡയലോഗുകളോ സിനിമയിലോ ഇനി അഭിനയിക്കില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ഈ നിലപാടിനും ശക്തമായ പിന്തുണയാണ് ലഭിച്ചത്.

അമ്മയെ ചോദ്യം ചെയ്തതിന് നടപടി

അമ്മയെ ചോദ്യം ചെയ്തതിന് നടപടി

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ സ്വീകരിച്ച നിലപാടിലെ അതൃപ്തി അറിയിച്ച് പൃഥ്വിരാജ് രംഗത്തുവന്നിരുന്നു. രമ്യ നമ്പീശനും വിഷയത്തില്‍ സ്വന്തം തീരുമാനം വ്യക്തമാക്കിയിരുന്നു. സംഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന കാണിച്ച് ഇരുവര്‍ക്കുമെതിരെയും നടപടികള്‍ എടുത്തേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു.

ബദല്‍ സംഘടനയ്ക്കുള്ള നീക്കം

ബദല്‍ സംഘടനയ്ക്കുള്ള നീക്കം

അമ്മയുടെ പുതിയ നടപടിയുമായി ബന്ധപ്പെട്ട് പൃഥ്വിരാജും മഞ്ജു വാര്യരും ഒന്നും പ്രതികരിച്ചിട്ടില്ലെങ്കിലും സമാന്തരമായി ഒരു സംഘടന രൂപീകരിക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അമ്മയില്‍ നിന്നും രാജി വെച്ച താരങ്ങളും ഡബ്ലുസിസിയും ഈ തീരുമാനത്തിന് പിന്തുണ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്്. വരുംദിനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X