എമ്പുരാന് ഇവിടെ എന്തിനാണിത്ര ഹെെപ്പ്? തെലുങ്ക് റിപ്പോർട്ടർക്ക് മറുപടി നൽകി പൃഥ്വിരാജും മോഹൻലാലും

മലയാള സിനിമാ സിനിമാ രം​ഗത്ത് ചരിത്രം സൃഷ്ടിക്കാൻ പോകുകയാണ് റിലീസിനൊരുങ്ങുന്ന എമ്പുരാൻ. മാർച്ച് 27 മലയാള സിനിമാ ലോകം ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ദിനമാകുമെന്ന് ഉറപ്പാണ്. അടുത്ത കാലത്തൊന്നും ഇത്രയും ഹൈപ്പ് ഒരു മലയാള സിനിമയ്ക്ക് വന്നിട്ടില്ല. പൃഥ്വിരാജിന്റെ സംവിധാനം, സൂപ്പർ​ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാ​ഗം, മോഹൻലാലിന്റെ മാസ് കഥാപാത്രം, മുരളി ​ഗോപിയുടെ തിരക്കഥ തുടങ്ങി എമ്പുരാനിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകങ്ങൾ ഏറെയാണ്. റിലീസിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് എമ്പുരാന്റെ പ്രൊമോഷൻ തുടങ്ങിയത്.

ഇതിനകം ഇന്ത്യയൊട്ടുക്കും ചർച്ചയായിരിക്കുകയാണ് എമ്പുരാന്റെ ട്രെയിലർ. ഒരു മലയാള സിനിമയ്ക്ക് പാൻ ഇന്ത്യൻ തലത്തിൽ ഇത്രയധികം ഹെെപ്പ് കിട്ടുന്നത് അപൂർവ കാഴ്ചയാണ്. ഇതിനിടെ എമ്പുരാന്റെ തെലുങ്ക് പതിപ്പിന്റെ പ്രൊമോഷനിടെ നടന്ന സംഭവമാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഹെെദരബാദിൽ ന‌ടന്ന പ്രസ്മീറ്റിൽ തെലുങ്കിൽ എമ്പുരാനെന്ന മലയാള സിനിമയ്ക്ക് എന്തിനാണിത്ര ഹൈപ്പ് നൽകുന്നതെന്ന് ഒരു റിപ്പോർട്ടർ ചോദിച്ചു.

Empuraan  Prithviraj  Mohanlal

ഞങ്ങൾക്ക് എല്ലായിടത്ത് നിന്നും സിനിമകൾ സ്വീകരിക്കുന്ന ശീലമുണ്ട്. അത് പോലെ ഈ സിനിമയും കാണാൻ ശ്രമിച്ച് നോക്കെന്നാണ് മോഹൻലാൽ നൽകിയ മറുപടി. ആർപ്പു വിളികളോടെയാണ് മോഹൻലാലിന്റെ മറുപടി കാണികൾ സ്വീകരിച്ചത്. പൃഥ്വിരാജും ഈ ചോദ്യത്തിന് മറുപടി നൽകി. മാഡം, സലാർ കേരളത്തിൽ ‍ഡിസ്ട്രിബ്യൂട്ട് ചെയ്തത് ഞാനാണ്, പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് കേരളത്തിൽ കെജിഎഫ് 2 ഡിസ്ട്രിബ്യൂട്ട് ചെയ്തെന്നാണ് പൃഥ്വിരാജ് മറുപടി നൽകി.

തെലുങ്ക് സിനിമാ രം​ഗത്തെ പ്രശംസിച്ച് മോഹൻലാൽ സംസാരിക്കുന്നുണ്ട്. തെലുങ്ക് പ്രേക്ഷകർ അഭിനേതാക്കളെ ബഹുമാനിക്കുന്ന അതിശയകരമായ രീതിയുണ്ട്. അത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. 47 വർഷം നീണ്ട കരിയറിൽ പല തെലുങ്ക് നടൻമാർക്കൊപ്പവും പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. തെലുങ്ക് പ്രേക്ഷകർക്ക് അഭിനേതാക്കളെ ബഹുമാനിക്കുന്നതിൽ അതിശയകരമായ ഒരു സ്വഭാവമുണ്ട്, അത് എന്നെ വളരെയധികം സ്വാധീനിക്കുന്നു. അക്കിനേനി നാ​ഗേശ്വര റാവുവിനൊപ്പം അഭിനയിച്ചത് പ്രത്യേക ഭാ​ഗ്യമായി കാണുന്നെന്നും മോഹൻലാൽ പറഞ്ഞു.

Empuraan  Prithviraj  Mohanlal

മുമ്പ് എന്റെ മലയാള സിനിമകൾ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമായിരുന്നു. ഇന്ന് തെലുങ്കിൽ തന്റെ പ്രൊജക്ടുകൾ നേരിട്ട് റിലീസ് ചെയ്യുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി. പ്രൊഡ്യൂസർ ദിൽ രാജുവാണ് ആന്ധ്രപ്രദേശിലും തെലങ്കാനയിലും എമ്പുരാൻ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ദിൽ രാജുവിനോട് ചടങ്ങിൽ പൃഥ്വിരാജ് നന്ദി പറയുന്നുണ്ട്. ഇത് ഞങ്ങളുടെ ഇൻഡസ്ട്രിയിൽ നിന്നുള്ള വെറുമൊരു സിനിമയല്ല. മറിച്ച് മുഴുവൻ മലയാള സിനിമാ വ്യവസായവും അതിരുകൾ ഭേദിക്കാനാ​ഗ്രഹിക്കുന്ന പ്രൊജക്ടാണിതെന്ന് ദിൽ രാജുവിനെ പോലുള്ളവർ മനസിലാക്കുന്നു.

ഞങ്ങൾക്ക് ഇത് ഒരുപാട് കാര്യങ്ങളുടെ തുടക്കമാണെന്ന് പ്രതീക്ഷിക്കുന്നു. പൊതുവെ സംവിധായകർ സംവിധായകർ സബ്ടെെറ്റിൽ വെച്ച് ആളുകൾ ഒറിജിനൽ വെർഷൻ കാണണമെന്നാണ് കരുതുക. എന്നാൽ എന്നാൽ എമ്പുരാൻ തെലുങ്ക് വെർഷൻ കണ്ടോയെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ പറ്റും. തെലുങ്ക് വെർഷൻ കഴിയുന്നത്ര ആധികാരികമാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.

റീജിയണൽ ഇൻഡസ്ട്രിയായ ടോളിവുഡ് ഇന്ന് ഇന്ത്യയിലെ വലിയ ഇൻഡസ്ട്രിയായിരിക്കുന്നു. അതിന് കാരണം ഇവിടത്തെ പ്രേക്ഷകരാണ്. എമ്പുരാൻ മലയാള സിനിമയ്ക്ക് ഇത് പോലൊരു തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും പൃഥ്വിരാജ് വ്യക്തമാക്കി. രാജമൗലിയും പിന്നീട് പ്രശാന്ത് നീലും സുകുമാറും തെലുങ്ക് സിനിമാ ലോകത്തെ ദേശീയ തലത്തിലെത്തിച്ചത് പോലെ മലയാള സിനിമാ ലോകത്തെ ദേശീയ തലത്തിലെത്തിക്കാനുള്ള പൃഥ്വിരാജിന്റെ ഊഴമാണിതെന്ന് ദിൽ രാജു പറഞ്ഞു.

ആദ്യ ഭാ​ഗം (ലൂസിഫർ) സൂപ്പർഹിറ്റായിരുന്നു. ഇപ്പോൾ രണ്ടാം ഭാ​ഗം വരുന്നു. മലയാള സിനിമാ രം​ഗം ചെറുതാണെന്നാണ് നമ്മൾ കരുതുന്നത്. പക്ഷെ 35 കോടി രൂപ മുടക്കിയ ലൂസിഫർ ബ്ലോക്ക്ബസ്റ്ററായി. ഇപ്പോളവർ 150 കോടി എമ്പുരാന് ചെലവഴിച്ചിരിക്കുന്നെന്നും ദിൽ രാജു ചൂണ്ടിക്കാട്ടി.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് എമ്പുരാനെത്തുന്നത്. എല്ലാ ഭാഷകളിലും പ്രൊമോഷൻ സജീവമായി നടക്കുന്നുണ്ട്. കന്നഡയൊഴിച്ചുള്ള ഭാഷകളിലെല്ലാം പൃഥ്വിരാജ് നേരത്തെ സിനിമകൾ ചെയ്തിട്ടുണ്ട്. നിലവിൽ ഷൂട്ട് നടന്ന് കൊണ്ടിരുന്ന മഹേഷ് ബാബുവിന്റെ തെലുങ്ക് ചിത്രത്തിൽ പൃഥ്വരാജും പ്രധാന വേഷങ്ങളിലൊന്ന് ചെയ്യുന്നുണ്ട്. സലാർ ആണ് പൃഥ്വിയുടെ ഒടുവിൽ പുറത്തിറങ്ങിയ തെലുങ്ക് സിനിമ.

അഡ്വാൻസ് ബുക്കിം​ഗിൽ ഇന്ത്യൻ സിനിമാ ലോകത്തെ ഞെ‌ട്ടിച്ചിരിക്കുകയാണ് എമ്പുരാൻ. ബുക്ക് മെെ ഷോ അഡ്വാൻസ് ബുക്കിം​ഗിൽ ഒരു മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമയായി എമ്പുരാൻ മാറി. എമ്പുരാന്റെ ബഡ്ജറ്റ് സംബന്ധിച്ച് കൃത്യമായ മറുപടി പൃഥ്വിരാജ് ഇതുവരെ നൽകിയിട്ടില്ല. ഒരു അഭിമുഖത്തിൽ ബഡ്ജറ്റ് 150 കോടിയാണെന്ന് കേട്ടെന്ന് പറഞ്ഞപ്പോൾ അല്ലെന്ന് പൃഥ്വിരാജ് മറുപടി നൽകുന്നുണ്ട്.

സിനിമ കാണുമ്പോൾ പ്രേക്ഷകർക്ക് എത്രയാണോ തോന്നുന്നത്, അതാണ് സിനിമയുടെ ബഡ്ജറ്റ്. ഇത്രത്തോളം ചെറുതാണ് എമ്പുരാന്റെ ബഡ്ജറ്റ് എന്ന് സിനിമ കാണുമ്പോൾ ആരും തിരിച്ചറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ആശിർവാദ് സിനിമാസ്, ലെെക്ക പ്രൊഡക്ഷൻസ്, ശ്രീ ​ഗോകുലം മൂവീസ് എന്നീ പ്രൊഡക്ഷൻ ഹൗസുകൾ ചേർന്നാണ് എമ്പുരാൻ പ്രേക്ഷകർക്ക് മുമ്പിൽ എത്തിക്കുന്നത്. 2019 ലാണ് ലൂസിഫർ റിലീസ് ചെയ്തത്. വർഷങ്ങൾക്കിപ്പുറം രണ്ടാം ഭാ​ഗമെത്തുമ്പോൾ ഏവരും പ്രതീക്ഷയിലാണ്.

പൃഥ്വിരാജിനും മോഹൻലാലിനും എമ്പുരാന്റെ വിജയം നിർണായകമാണ്. ഹെെപ്പിനൊത്ത് എമ്പുരാൻ വന്നില്ലെങ്കിൽ ഒരുപക്ഷെ വലിയ തിരിച്ചടിയാകും പൃഥ്വിരാജിനിത്. എന്നാൽ സിനിമ സാമ്പത്തിക നേട്ടം നേടുമെന്ന് ഏറെക്കുറെ ഉറപ്പാണെന്ന് പ്രീ ബുക്കിം​ഗ് കണക്കുകൾ സൂചിപ്പിക്കുന്നു. മോഹൻലാലിന്റെ തിരിച്ച് വരവിന് കാത്തിരിക്കുന്ന ആരാധകർ എമ്പുരാന്റെ വിജയം അതിയായി ആ​ഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുടർ പരാജയങ്ങളിലാണ് മോഹൻലാൽ.

വലിയ ഹെപ്പിൽ വന്ന താരത്തിന്റെ പല സിനിമകളും പരാജയപ്പെട്ടു. ഇനി എമ്പുരാനിലാണ് ഏവരുടെയും പ്രതീക്ഷ. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഹോളിവുഡ് താരം ജെറോം ഫ്ലിൻ തുടങ്ങി വലിയ താരനിര എമ്പുരാനിൽ അണിനിരക്കുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമയാണ് എമ്പുരാൻ. ലൂസിഫറിന് ശേഷം ബ്രോ ഡാഡി എന്ന സിനിമ പൃഥ്വിരാജ് സംവിധാനം ചെയ്തിരുന്നു. മോഹൻലാലും പൃഥ്വിരാജും തന്നെയാണ് പ്രധാന വേഷം ചെയ്തത്. സിനിമ മികച്ച വിജയം നേടി. സംവിധാനത്തിനിടയിലും ആക്ടിം​ഗ് കരിയറിൽ നിന്ന് പൃഥ്വിരാജ് മാറി നിന്നിട്ടില്ല.

ആടുജീവിതം, ​ഗുരുവായൂരമ്പല നടയിൽ, സലാർ തുടങ്ങിയ സിനിമകളിലൂടെ പൃഥ്വിരാജ് പ്രേക്ഷകർക്ക് മുമ്പിലെത്തി. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് പൃഥ്വിരാജ് ഇന്ന് കടന്ന് പോകുന്നത്. മഹേഷ് ബാബുവിനൊപ്പം ചെയ്യുന്ന സിനിമ സംവിധാനം ചെയ്യുന്നത് രാജമൗലിയാണ്. പ്രിയങ്ക ചോപ്രയാണ് നായിക. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നതെന്ന് സൂചനയുണ്ട്. ഷൂട്ടിം​ഗിൽ നിന്ന് ബ്രേക്കെടുത്ത് എമ്പുരാന്റെ പ്രൊമോഷന് എത്തിയതാണ് താരം. എമ്പുരാന് ശേഷം പൃഥ്വിരാജിന്റെ വരാനിരിക്കുന്ന അടുത്ത സിനിമകളിലും പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ട്.അതേസമയം എമ്പുരാന്റെ വിജയത്തിൽ മതിമറക്കില്ലെന്നാണ് പൃഥ്വിരാജ് കഴിഞ്ഞ ദിവസം പറഞ്ഞത്.

FAQs
എമ്പുരാനിൽ അണിനിരക്കുന്നവർ ആരൊക്കെ?

മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, മണിക്കുട്ടൻ, ഇന്ദ്രജിത്ത്, ഹോളിവു‍ഡ് നടൻ ജെറോ ഫ്ലിൻ, നിഖത് ഖാൻ ഹെ​ഗ്ഡെ, അഭിമന്യു സിം​ഗ് തുട‌ങ്ങി വലിയ താരനിര എമ്പുരാനിൽ അണിനിരക്കുന്നു.

Filmibeat Entertainment

More from Filmibeat

Read more about: prithviraj empuraan mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X