For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലൂസിഫര്‍ ടിക്കറ്റിനായി ജനം നെട്ടോട്ടമോടുന്നു! അമരക്കാരനായ പൃഥ്വി ഫോണില്‍ കളിക്കുന്നു! മോഹന്‍ലാലോ?

  |

  ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച് മുന്നേറുകയാണ് ലൂസിഫര്‍. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുന്‍പാരൊക്കെയോ പ്രവചിച്ചത് പോലെ സര്‍വ്വകാല റെക്കോര്‍ഡുകളും സ്റ്റീഫന് മുന്നില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് ഇപ്പോഴത്തേത്. സിനിമയുടെ കാസ്റ്റിങ്ങിനെക്കുറിച്ചായാലും സാങ്കേതിക മികവിനെക്കുറിച്ചായാലുമൊക്കെ പെര്‍ഫെക്റ്റ് എന്ന് മാത്രമേ പറയാനാവുള്ളൂയെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. മോഹന്‍ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമയാണ് ഇതെന്ന് പൃഥ്വി നേരത്തെ തന്നെ പറഞ്ഞിരുന്നു.

  മോഹന്‍ലാലിന്റെ ബ്രഹ്മാസ്ത്രം ഏറ്റു! ലൂസിഫറിന്റെ വരവില്‍ ബോക്‌സോഫീസ് കുലുങ്ങി! റെക്കോര്‍ഡുകളാണ്!

  40 വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ മുന്‍പൊരിക്കലും ഒരു സിനിമയെക്കുറിച്ചും മോഹന്‍ലാല്‍ ഇത്രയധികം വാചാലനായിരുന്നിട്ടില്ല. അത് തന്നെയാണ് പൃഥ്വിരാജിന് ലഭിച്ച വലിയ സന്തോഷവും. മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള ഓളമാണ് ഇപ്പോള്‍ തിയേറ്ററുകളില്‍. കടിത്ത തിരക്ക് നിയന്ത്രിക്കാനായി പല തിയേറ്ററുകളിലേക്കും പോലീസ് എത്തുന്നതും തറയിലിരുന്ന് സിനിമ കാണുന്നതും ഗേറ്റ് ചാടിക്കടക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഒരുനാട് മുഴുവന്‍ ലൂസിഫറിനൊപ്പമായിരിക്കുമ്പോള്‍ അമരക്കാരനായ പൃഥ്വിരാജ് ഇവിടെ ഫോണില്‍ കളിച്ചിരിക്കുകയാണ്. ലേറ്റസ്റ്റ് ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  പൃഥ്വിരാജിന് മോഹന്‍ലാല്‍ നല്‍കിയ സര്‍പ്രൈസ്? ലൂസിഫറിനോളം വരും അതെന്ന് താരം! എന്തായിരുന്നു അത്? കാണൂ!

  മൊബൈലും നോക്കി ഇരുപ്പാണ്

  മൊബൈലും നോക്കി ഇരുപ്പാണ്

  ടിക്കറ്റ് കിട്ടാതെ ഒരുനാട് മുഴുവന്‍ പൃഥ്വിയുടെ സിനിമ കാണാനുള്ള നെട്ടോട്ടത്തിലാണ്. തിരക്കില്‍ നിന്നെല്ലാം മാറി ദോഹയില്‍ അവധിയാഘോഷത്തിലാണ് പൃഥ്വിരാജ്. സിനിമ റിലീസ് ചെയ്ത ആദ്യ പ്രദര്‍നം കഴിഞ്ഞതിന് പിന്നാലെയായാണ് കുടുംബസമേതം അദ്ദേഹം ദോഹയിലേക്കെത്തിയത്. ദോഹയിലെ സ്യൂട്ടിനെക്കുറിച്ചുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പുതിയ ഫോട്ടോ വന്നതിന് പിന്നാലെയായാണ് മൊബൈലും നോക്കിയിരിക്കുന്ന ഡയറക്ടറെക്കുറിച്ച് വാചാലരായി ആരാധകരുമെത്തിയത്.

  മോഹന്‍ലാലിന്റെ പുതിയ ഫോട്ടോ

  മോഹന്‍ലാലിന്റെ പുതിയ ഫോട്ടോ

  നാട്ടില്‍ കലാപത്തിനായി ആഹ്വാനം ചെയ്ത അമേരിക്കയില്‍ പോയി ചായ കുടിച്ച് ആസ്വദിക്കുകയാണോ ലാലേട്ടാ എന്നായിരുന്നു അദ്ദേഹത്തിന്റെ പുതിയ ഫോട്ടോ കണ്ട ആരാധകന് ചോദിച്ചത്. ശിനിമ റിലീസ് ചെയ്തതിന് പിന്നാലെയായാണ് മോഹന്‍ലാല്‍ അമേരിക്കയിലേക്ക് പോയത്. നീണ്ട നാളത്തെ പ്രയത്‌നത്തിനൊടുവില്‍ സിനിമയ്ക്ക് ഗംഭീര പ്രതികരണം ലഭിക്കുന്നത് നേരിട്ട് കണ്ടാസ്വദിക്കാനും അദ്ദേഹം എത്തിയിരുന്നു.

  അതിവേഗം 50 കോടിയിലേക്ക്

  അതിവേഗം 50 കോടിയിലേക്ക്

  റിലീസ് ചെയ്ത നാല് ദിനം പൂര്‍ത്തിയാവുന്നതിനിടയില്‍ത്തന്നെ സിനിമ 50 കോടി ക്ലബിലേക്കെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. നിലവിലെ റെക്കോര്‍ഡുകളെയെല്ലാം സ്റ്റീഫന്‍ നെടുമ്പള്ളി കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്. കുമ്പളങ്ങി നൈറ്റ്‌സിന്റെ കലക്ഷനും ഭേദിച്ചാണ് ചിത്രം കുതിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഔദ്യോഗിക റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

   വിദേശത്തുനിന്നും മികച്ച പ്രതികരണം

  വിദേശത്തുനിന്നും മികച്ച പ്രതികരണം

  മാര്‍ച്ച് 28ന് കേരളത്തിലേക്കെത്തിയ സിനിമ അധികം വൈകാതെ തന്നെ വിദേശത്തും റിലീസ് ചെയ്തിരുന്നു. ട്രയിലര്‍ ലോഞ്ചിനായി മോഹന്‍ലാലും സംഘവും വിദേശത്തേക്ക് എത്തിയിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന ഈ നിറഞ്ഞ കൈയ്യടി റിലീസിലും വേണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. അത് അക്ഷരംപ്രതി അനുസരിക്കുകയായിരുന്നു ആരാധകര്‍. യുഎഇയിലും യുഎസ്എയിലും സകലമാന റെക്കോര്‍ഡുകളും തിരുത്തിയാണ് സിനിമ കുതിക്കുന്നത്.

  വിജയം ആഘോഷിച്ചു

  വിജയം ആഘോഷിച്ചു

  അവധിയാഘോഷിക്കുന്നതിനായി ദോഹയിലേക്കെത്തിയ പൃഥ്വിരാജിനെ കാണാന്‍ ആന്‍റണി പെരുമ്പാവൂരും എത്തിയിരുന്നു. ഇരുവരും ഒരുമിച്ച് പങ്കെടുത്ത അഭിമുഖത്തിന്‍രെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ആന്‍റണിയെപ്പോലൊരു നിര്‍മ്മാതാവിനെ കിട്ടിയത് ലൂസിഫറിന് വലിയൊരനുഗ്രഹമായിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി അധികമൊന്നും ടെന്‍ഷന്‍ തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ദോഹയില്‍ വെച്ച് ലൂസിഫര്‍ വിജയാഘോഷം നടത്തിയിരുന്നു.

  അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു

  അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു

  പൃഥ്വിരാജിലെ നടനേക്കാളും കൂടുതല്‍ സ്വീകാര്യതയാണ് സംവിധായകന് ലഭിക്കുന്നത്. എന്തിനാണ് നടനായതെന്നും നേരത്തെ തന്നെ സംവിധാനത്തില്‍ പരീക്ഷണം നടത്തിക്കൂടേയെന്നുമായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. നടനും സംവിധായകനും നിര്‍മ്മാതാവായുമൊക്കെ പൃഥ്വിയെ കണ്ടു. ഇനി തിരക്കഥാകൃത്തിന്‍രെ വേഷത്തിലെത്തുമോയെന്നും അദ്ദേഹത്തോട് പ്രേക്ഷകര്‍ ചോദിച്ചിരുന്നു. അങ്ങനെ സംഭവിച്ച് കൂടയ്കയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

  English summary
  Prithviraj and Mohanlal's vacation pics viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X