കെജിഎഫ് അല്ല, അതിനെയും കടത്തിവെട്ടും! എമ്പുരാന്റെ ഫസ്റ്റ് ലുക്ക് കണ്ട് ഹോളിവുഡ് സിനിമ പോലെന്ന് ആരാധകര്‍
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന സിനിമയെന്ന പേരില്‍ ലൂസിഫര്‍ റിലീസിന് മുന്‍പ് തരംഗമായിരുന്നു. റിലീസിന് ശേഷം മലയാളത്തില്‍ നിന്നും ആദ്യ ഇരുന്നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമയായി ലൂസിഫര്‍ മാറുകയും ചെയ്തു. ആദ്യ സിനിമയ്ക്ക് ലഭിച്ച പിന്തുണയ്ക്ക് പിന്നാലെ ലൂസിഫറിന്റെ രണ്ടാം ഭാഗത്തെ കുറിച്ചും പൃഥ്വി പറഞ്ഞു.
ഒടുവില്‍ കാത്തിരുന്നത് പോലെ എമ്പുരാന്‍ വൈകാതെ എത്തും. അതിന് മുന്നോടിയായി സിനിമയില്‍ നിന്നുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.
സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വന്ന പോസ്റ്ററില്‍ മോഹന്‍ലാലിന്റെ കഥാപാത്രം അബ്രാം ഖുറേഷിയായി മാറുന്നതാണ് കാണിച്ചിരിക്കുന്നത്. തോക്കും യുദ്ധവിമാനവുമൊക്കെയായി ഒരു ഹോളിവുഡ് സ്‌റ്റൈലിലുള്ള പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. അപ്പോള്‍ ഒരു സംഭവം തന്നെയാണല്ലേ എന്ന് പറഞ്ഞ് ആരാധകരും എത്തുകയാണ്.

പൃഥ്വിരാജിന് ആശംസകള്‍. നിങ്ങളുടെ രണ്ട് സംവിധാനത്തില്‍ വന്ന സിനിമകളെല്ലാം വളരെ മികച്ച എക്‌സ്പീരിയന്‍സായിരുന്നു. ഒന്ന് എല്ലാ കാലത്തെയും മികച്ച ത്രില്ലര്‍ ചിത്രവും മറ്റൊന്ന് ഫാമിലി കോമഡി ത്രില്ലറുമായിരുന്നു. ഇപ്പോള്‍ എമ്പുരാനെ കുറിച്ചോര്‍ക്കുമ്പോള്‍ ആകാംഷ കൂടുകയാണ്.
കൂടുതല്‍ പേരും ഇത് കെജിഎഫിനെ കടത്തി വെട്ടുന്ന ചിത്രമാണെന്ന തരത്തില്‍ കമന്റുകളിടുന്നുണ്ട്. എന്നാല്‍ ഇത് മലയാളത്തിന്റെ കെജിഫ് ഒന്നുമല്ല. ഒരേ ഒരു എമ്പുരാനാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇത് കെജിഎഫിനും മുകളില്‍ ഉള്ള ഐറ്റം ആണെന്ന് എന്തായാലും പറയാം. ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ സൈഡിലെ ബില്‍ഡിംഗ് കത്തുന്നത് പോലെ സിനിമയും കത്തി കയറണം.
സംവിധാനം ചെയ്ത ആദ്യ പടം തന്നെ 100 കോടി നേടിയ സംവിധായകന് അതിനപ്പുറം നേടാനാവും എന്ന് തന്നെ പ്രതീക്ഷിക്കുന്നു. ശരിക്കും പൃഥ്വിരാജാണ് മോളിവുഡിലെ ഗെയിം ചെയിഞ്ചറെന്നാണ് ആരാധകര്‍ പറയുന്നത്. ഇതൊരു മലയാളം സിനിമ തന്നെയാണോന്ന് സംശയം തോന്നുമല്ലോ എന്നാണ് ചിലരുടെ പ്രതികരണം. കാരണം ഹോളിവുഡ് ലെവലിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നത്. അങ്ങനെയാണെങ്കില്‍ സിനിമ വരുമ്പോള്‍ എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ ആകാംഷയാണെന്ന് ഒരാള്‍ പറയുന്നു.
പൃഥ്വിരാജിന് പുറമേ പോസ്റ്റര്‍ പങ്കുവെച്ച് നടന്‍ മോഹന്‍ലാലും എത്തിയിരുന്നു. ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയും നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്. ചരിത്രം തിരുത്തുന്നതും ചരിത്രം കുറിക്കുന്നതും അയാള്‍ തന്നെ. അയാളുടെ പേര് മലയാളത്തിന്റെ മോഹന്‍ലാല്‍ എന്നാണ് ലാലിന്റെ പോസ്റ്റിന് താഴെ ആരാധകര്‍ പറയുന്നത്.

ചില കഥകള്‍ തീര്‍ന്നയിടം, അവസാനിച്ചു എന്ന് തോന്നുന്നയിടം, ഇരുട്ട് മാറി വെളിച്ചം പരന്നുവെന്നു ലോകം പറഞ്ഞു പഠിപ്പിച്ച ഇടം. കണ്ണിമ വെട്ടാതെ കരുതിയിരിക്കുന്ന അവിടെയാണ് ഇതിഹാസങ്ങള്‍ ജനിക്കുന്നത്. രാജമൗലി പറഞ്ഞ പോലെ മലയാളത്തിന് ഒരു വലിയ സ്പാര്‍ക്ക് ലഭിക്കണം. ആ വരാന്‍ പോകുന്ന സ്പര്‍ക്കാണ് എമ്പുരാന്‍. എന്തായാലും തിയേറ്റര്‍ പൂരപ്പറമ്പാക്കാന്‍ അടുത്ത ഐറ്റം വരുന്നുവെന്ന കാര്യം ഉറപ്പായി. ഇത് പൊടി പാറുമെന്ന് ഉറപ്പാണ്.
ലൂസിഫറിന് ശേഷം എമ്പുരാനും മലയാള സിനിമയ്ക്ക് അഭിമാനിക്കാന്‍ പോന്ന വിധത്തില്‍ ഒരു ഗംഭീര സിനിമ ആയി മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. മലയാളത്തിലെ ഏറ്റവും വലിയ ഇന്‍ഡസ്ട്രി ഹിറ്റ് സിനിമയുടെ ഫസ്റ്റ് ലുക്ക് ഇതാണ്.. തുടങ്ങി നിരവധി കമന്റുകളാണ് എമ്പുരാന് ലഭിക്കുന്നത്.
അതേ സമയം പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന ആടുജീവിതം സിനിമയെ കുറിച്ച് ചോദിക്കുന്നവരുമുണ്ട്. 'എപ്പോളാണ് ആടുജീവിതത്തിന്റെ റിലീസ്. ആടുജീവിതം വായിച്ചിട്ട് അത് ഒരുപാട് നാള്‍ മനസ്സില്‍ ഉണ്ടാക്കിയ ഒരു നോവ് അത്രമേല്‍ വലുതായിരുന്നു. വായിച്ചതിനേക്കാള്‍ കൂടുതല്‍ ആകുമോ ഈ കാഴ്ചകളിലെ നോവ് എന്നറിയാന്‍ കട്ട വെയ്റ്റിംഗാണ് ബ്രോ', എന്നാണ് ഒരു ആരാധകന്‍ പറയുന്നത്.


Click it and Unblock the Notifications











