»   » 60കളിലെ പ്രണയകഥയില്‍ പൃഥ്വിരാജും പാര്‍വ്വതിയും

60കളിലെ പ്രണയകഥയില്‍ പൃഥ്വിരാജും പാര്‍വ്വതിയും

Posted By:
Subscribe to Filmibeat Malayalam

അറുപതുകളിലെ ഒരു യഥാര്‍ത്ഥ പ്രണയകഥ ചലച്ചിത്രമാകുന്നു. കോഴിക്കോട് ജില്ലയിലെ മുക്കം സാക്ഷിയായ പ്രണയകഥയിലെ പഴയനായകനും നായികയും മൊയ്തീനും കാഞ്ചനമാലയുമായിരുന്നു. സംഭവകഥ ചലച്ചിത്രമാകുമ്പോള്‍ ഇവരുടെ വേഷത്തില്‍ എത്തുന്നത് പൃഥ്വിരാജും പാര്‍വ്വതി മേനോനുമാണ്.

മുക്കത്തെ സമ്പന്നനായിരുന്നു ഉണ്ണിമൊയ്തീന്‍ സാഹിബിന്റെ മകന്‍ മൊയ്തീനും ഇവിടുത്തെ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിയായിരുന്ന കൊറ്റങ്ങല്‍ അച്യുതന്റെ മകള്‍ കാഞ്ചനമാലയും തമ്മിലുള്ള പ്രണയകഥയാണ് സിനിമയാകുന്നത്.

സ്‌കൂള്‍ കാലത്തെ സൗഹൃദം പ്രണയമായി വളരുകയായിരുന്നു. മതം തടസ്സം സൃഷ്ടിച്ചപ്പോള്‍ കാഞ്ചനമാലയ്ക്കും മൊയ്തീനും ജീവിതത്തില്‍ ഒന്നിയ്ക്കാന്‍ കഴിഞ്ഞില്ല. 1982ല്‍ ഇരുവഞ്ഞിപ്പുഴയില്‍ തോണി മറഞ്ഞ് മൊയ്തീന്‍ മരിയ്ക്കുകയായിരുന്നു. ഇന്നും പഴയ പ്രണയത്തിന്റെ ഓര്‍മ്മകളില്‍ ജീവിയ്ക്കുകയാണ് കാഞ്ജനമാല.

ഇവരുടെ പ്രണയകഥ ഡോക്യുമെന്ററിയാക്കിയ ആര്‍ എസ് വിമല്‍ സംസ്ഥാനപുരസ്‌കാരമുള്‍പ്പെടെയുള്ള ഒട്ടേറെ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇദ്ദേഹം തന്നെയാണ് ഈ കഥ ചലച്ചിത്രമാക്കുന്നത്. ന്യൂട്ടന്‍ മൂവിസിന്റെ ബാനറില്‍ സുരേഷ് രാജ്, ബിനോയ് ശങ്കരത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രീകരണം ഫെബ്രുവരിയാണ് തുടങ്ങുക.

English summary
Prithviraj and Parvathy Menon to act a new film directing by RS Vimal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam