'കടം വാങ്ങിയ നായ കുട്ടികളോടൊപ്പം', പൃഥ്വിരാജിന്‌റെയും സുപ്രിയയുടെയും ചിത്രം ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

പൃഥ്വിരാജും സുപ്രിയയും പങ്കുവെക്കാറുളള വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. തിരക്കുകള്‍ക്കിടെയിലും സമൂഹ മാധ്യമങ്ങളില്‍ ആക്ടീവാകാറുണ്ട് താരദമ്പതികള്‍. പൃഥ്വിക്കും സുപ്രിയയ്ക്കുമൊപ്പം മകള്‍ അലംകൃതയും സോഷ്യല്‍ മീഡിയയിലെ താരമാണ്. കൈനിറയെ സിനിമകളുമായാണ് പൃഥ്വിരാജ് മലയാളത്തില്‍ മുന്നേറുന്നത്. അഭിനയത്തിന് പുറമെ നിര്‍മ്മാണ രംഗത്തും സജീവമാണ് താരം. സിനിമകള്‍ നിര്‍മ്മിക്കുന്നതില്‍ പൃഥ്വിയുടെ കൂടെ ഭാര്യ സുപ്രിയയും ഒപ്പമുണ്ട്.

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി വര്‍ഷിനി, ചിത്രങ്ങള്‍ കാണാം

ലൂസിഫറിന്‌റെ വമ്പന്‍ വിജയത്തിലൂടെ സംവിധായകനായുളള തുടക്കം പൃഥ്വിരാജ് ഗംഭീരമാക്കിയിരുന്നു. മോഹന്‍ലാല്‍ നായകനായ സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതേസമയം വളര്‍ത്തുനായ സോറോയുടെ വിശേഷങ്ങളും പൃഥ്വിയും സുപ്രിയയും പങ്കുവെക്കാറുണ്ട്.

അല്ലിയ്ക്ക് കൂട്ടായാണ് സോറോ ഇവരുടെ

അല്ലിയ്ക്ക് കൂട്ടായാണ് സോറോ ഇവരുടെ ജീവിതത്തിലേക്ക് എത്തിയത്. സോറോയ്ക്ക് പിന്നാലെ രണ്ട് വളര്‍ത്തു നായകളെ മടിയിലിരുത്തികൊണ്ടുളള പൃഥ്വിയുടെയും സുപ്രിയയും മറ്റൊരു ചിത്രവും വന്നിരിക്കുകയാണ്. സുപ്രിയ ആണ് തന്‌റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കടം വാങ്ങിയ നായകുട്ടികള്‍ക്കൊപ്പം എന്ന ക്യാപ്ഷനിലാണ് താരപത്‌നിയുടെ പുതിയ ഫോട്ടോ വന്നത്.

സുപ്രിയയുടെ പോസ്റ്റിന് പിന്നാലെ നിരവധി

സുപ്രിയയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ക്യൂട്ടായിട്ടുണ്ടെന്നാണ് പലരും സുപ്രിയയുടെ ചിത്രത്തിന് താഴെ കമന്റിട്ടത്. സോറോ ഇതിനെക്കുറിച്ച് എന്താണ് പറയാന്‍ പോകുന്നത് എന്നായിരുന്നു ഒരാള്‍ സുപ്രിയയുടെ ചിത്രത്തിന് താഴെ കമന്‌റിട്ടത്. ഇതിന് മറുപടിയായി ആരെങ്കിലും ഉടന്‍ തന്നെ പരിക്കേല്‍ക്കുമെന്ന് സോറോ പറയും എന്ന് സുപ്രിയ കുറിച്ചു.

അതേസമയം അയ്യപ്പനും കോശിയും ആണ്

അതേസമയം അയ്യപ്പനും കോശിയും ആണ് പൃഥ്വിരാജിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സച്ചിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ തിയ്യേറ്റുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയത്. പൃഥ്വിരാജും ബിജു മേനോനും മല്‍സരിച്ചഭിനയിച്ച സിനിമയാണ് അയ്യപ്പനും കോശിയും. നായകനായുളള നിരവധി സിനിമകളാണ് പൃഥ്വിരാജിന്‌റെതായി ഇനി വരാനിരിക്കുന്നത്.

Recommended Video

The only Malayalam actor Which Mohanlal follow on Instagram | FilmiBeat Malayalam
ഒപ്പം മോഹന്‍ലാല്‍ ആദ്യമായി

ഒപ്പം മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ബറോസില്‍ പൃഥ്വിയും പ്രധാന വേഷത്തില്‍ എത്തുന്നു. അടുത്തിടെയാണ് ബറോസിന്‌റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് മോഹന്‍ലാല്‍ ചിത്രത്തിന്‌റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നു. അതേസമയം നയനാണ് പൃഥ്വിരാജും സുപ്രിയയും ചേര്‍ന്ന് ആദ്യമായി നിര്‍മ്മിച്ച സിനിമ. നയന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സും പൃഥ്വിരാജിന്‌റെ ബാനറില്‍ ഒരുങ്ങി. കുരുതി, ജനഗണമന, കടുവ തുടങ്ങിയവയാണ് പൃഥ്വിരാജിന്‌റെ നിര്‍മ്മാണത്തില്‍ വരാനിരിക്കുന്ന പുതിയ സിനിമകള്‍. അഭിനയ തിരക്കുകള്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ സംവിധാന സംരംഭമായ എമ്പുരാന്‍ പൃഥ്വിരാജ്‌ തുടങ്ങുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍.

More from Filmibeat

Read more about: prithviraj supriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X