For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ക്യാപ്റ്റന്‍ സാഠെയെക്കുറിച്ച് പൃഥ്വിരാജും സുരഭിയും! അങ്ങയെ എന്നും ഓര്‍ക്കും! കുറിപ്പ് വൈറല്‍

  |

  കരിപ്പൂരില്‍ നടന്ന വിമാന അപകടത്തെ അപലപിച്ച് സിനിമാലോകവും എത്തിയിരുന്നു. പ്രധാനപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ച് താരങ്ങളും എത്തിയിരുന്നു. താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ പങ്കുവെച്ച വിവരങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കനത്ത മഴയിലും കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലും നിരവധി പേരാണ് രക്ഷാപ്രവര്‍ത്തനത്തിനായെത്തിയത്.

  അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റായ ഡിവി സാഠെയ്ക്ക് ആദരാഞ്ജലി നേര്‍ന്നും താരങ്ങളെത്തിയിരുന്നു. പൃഥ്വിരാജായിരുന്നു ആദ്യം സാഠെയെക്കുറിച്ച് പറഞ്ഞ് എത്തിയത്. അദ്ദേഹത്തിന്റെ ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. സുരഭി ലക്ഷ്മി, ദുല്‍ഖര്‍ സല്‍മാന്‍, മമ്മൂട്ടി, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബന്‍ തുടങ്ങി താരങ്ങളെല്ലാം അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രണാമം അര്‍പ്പിച്ച് എത്തിയിരുന്നു.

  പൃഥ്വിരാജിന്റെ പോസ്റ്റ്

  പൃഥ്വിരാജിന്റെ പോസ്റ്റ്

  കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ സങ്കടകരമായ ദിവസമാണ്. നമുക്കിടയിലെ ഭാഗ്യവാന്മാർ, സുഖസൗകര്യങ്ങളിൽ ഇരുന്ന് ലോകം പഴയരീതിയിലേക്ക് മടങ്ങാൻ കാത്തിരിക്കുമ്പോൾ മറ്റു പലർക്കും സന്തോഷകരമായ നാളെയെ കുറിച്ചുള്ള പ്രതീക്ഷകളാണ് ഇന്ന് അവസാനിച്ചിരിക്കുന്നത്. ഈ വിഷമഘട്ടത്തെ അതിജീവിക്കാനും മുന്നോട്ടുപോവാനുമുള്ള ശക്തി എല്ലാവർക്കും ഉണ്ടാവട്ടെ. രാജമലയിലും കോഴിക്കോടും ഇന്ന് നമ്മളെ വിട്ടുപോയവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഖത്തിൽ പങ്കുചേരുന്നു, പ്രാർത്ഥനകൾ, എന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്.

  വ്യക്തിപരമായി അറിയാം

  വ്യക്തിപരമായി അറിയാം

  വ്യക്തിപരമായി അറിയാവുന്ന ആളായിരുന്നു ക്യാപ്റ്റന്‍ സാഠേ. അങ്ങയെ വ്യക്തിപരമായി അറിയാമെന്നതില്‍ അഭിമാനം. നമ്മുടെ സംസാരങ്ങള്‍ എന്നുമോര്‍ക്കും സാര്‍ എന്നും പൃഥ്വിരാജ് കുറിച്ചിരുന്നു. സാഠെയുടെ പ്രവര്‍ത്തന മികവാണ് വന്‍ദുരന്തം ഒഴിവാക്കിയതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. സഹപൈലറ്റായ അഖിലേഷ് കുമാറും ദുരന്തത്തില്‍ മരിച്ചിരുന്നു.

  Shaji Kailas Movie Kaduva Rolling Soon
  സുരഭി ലക്ഷ്മിയുടെ പോസ്റ്റ്

  സുരഭി ലക്ഷ്മിയുടെ പോസ്റ്റ്

  സാഠെയ്ക്ക് ആദരാഞ്ജലി നേര്‍ന്ന് സുരഭി ലക്ഷ്മിയും എത്തിയിരുന്നു. അഭിമാനം അങ്ങയെ ഓർത്ത് പൈലറ്റ് ഡി.വി. സാഠെ.. അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല.നാഷനൽ ഡിഫൻസ് അക്കാദമിയിലും എയർഫോഴ്സിലും മികവ് തെളിയിച്ച ശേഷമാണ് അങ്ങ് എയർ ഇന്ത്യയിലെത്തിയത്. ഇന്ത്യൻ എയർഫോഴ്സിലെ മികച്ച പൈലറ്റിനുള്ള അവാർഡും അങ്ങ് കരസ്ഥമാക്കിയിരുന്നു. കോടി പ്രണാമങ്ങൾ.

  സഹായിച്ചവരോട്

  സഹായിച്ചവരോട്

  അപകടത്തിൽ മരിച്ച പ്രിയ സഹോദരങ്ങൾക്ക് പ്രണാമം, ഈ കോവിഡ് സമയത്ത് അപകടത്തിൽ പെട്ടവരെ സഹായിച്ച, എല്ലാവരോടും സ്നേഹം. അപകടത്തിൽ രക്ഷപ്പെട്ടവരുടെ ആരോഗ്യം എത്രയും പെട്ടെന്ന് പൂർവസ്ഥിതിയിൽ ആവട്ടെ എന്ന പ്രാർത്ഥനയോടെ. രക്ഷാപ്രവര്‍ത്തനത്തിനായെത്തിയവരെ അഭിനന്ദിച്ച് സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. കനത്ത മഴയെ അവഗണിച്ചായിരുന്നു കരിപ്പൂരിലെ ആളുകള്‍ സംഭവസ്ഥലത്തേക്ക് എത്തിയത്.

  പൈലറ്റിന്റെ മിടുക്ക്

  പൈലറ്റിന്റെ മിടുക്ക്

  പൈലറ്റിന്റെ പ്രവര്‍ത്തന മികവാണ് ദുരന്തത്തിന്റെ ആഴം കുറിച്ചതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. റണ്‍വേയുടെ അവസാനം വരെ ഓടിയതിന് ശേഷമാണ് വിമാനം താഴേക്ക് പതിച്ചത്. മംഗലാപുരം വിമാനദുരന്തം പോലെ കത്തിയമരാതെ വിമാനത്തെ കാത്തത് പൈലറ്റിന്റെ മിടുക്കാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. മുന്‍ വ്യോമസേനാംഗം കൂടിയാണ് ഡിവി സാഠെ.

  Read more about: prithviraj surabhi lakshmi
  English summary
  Prithviraj and Surabhi Lakshmi's condolences to Air India pilot Captain DV Sathe
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X