കാത്തിരിപ്പിനൊടുവില്‍ പൃഥ്വിയും സംഘവും മടങ്ങിയെത്തുന്നു! ആടുജീവിതം ടീം 22ന് നാട്ടിലെത്തും
പൃഥ്വിരാജ് സുകുമാരന്റെ എറ്റവും പുതിയ ചിത്രം ആടുജീവിതം കാണുവാനുളള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ജോര്‍ദ്ദാനിലെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു പൂര്‍ത്തിയായിരുന്നത്. കോവിഡ് വ്യാപനത്തിനിടെയിലും ഷൂട്ടിംഗ് നടന്ന മലയാള ചിത്രം കൂടിയായിരുന്നു ആടുജീവിതം. ചിത്രീകരണത്തിനിടെ വന്ന പ്രതിസന്ധികളെയെല്ലാം തരണം ചെയ്തുകൊണ്ടാണ് അണിയറക്കാര്‍ മുന്നോട്ടുപോയത്.
സിനിമയ്ക്ക് വേണ്ടി 30 കിലോയോളം ശരീരഭാരമാണ് പൃഥ്വിരാജ് നേരത്തെ കുറച്ചത്. ആടുജീവിതത്തിലെ നജീബിനായി മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകളാണ് പൃഥ്വി നടത്തിയിരുന്നത്. പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ നോവല്‍ ആസ്പദമാക്കികൊണ്ടാണ് സിനിമ അണിയിച്ചൊരുക്കുന്നത്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് ആടുജീവിതത്തിന്റെ ജോര്‍ദ്ദാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായ കാര്യം പൃഥ്വിരാജ് അറിയിച്ചിരുന്നത്.

തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയായിരുന്നു നടന്‍ ഇക്കാര്യം അറിയിച്ചിരുന്നത്. തുടര്‍ന്ന് എന്നാണ് നാട്ടിലേക്ക് വരുന്നതെന്ന് പൃഥ്വിയോട് ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം തിരക്കിയിരുന്നു. ആടുജീവിതം ഷൂട്ടിംഗിന് ശേഷം ജോര്‍ദ്ദാന്‍ വിമാനത്താവളത്തിലെ ഹോട്ടലിലായിരുന്നു പൃഥ്വിയും സംഘവും കഴിഞ്ഞത്. 58 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ചിത്രീകരണ സംഘം കഴിഞ്ഞ രണ്ടരമാസമായി ജോര്‍ദ്ദാനില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

ജോര്‍ദ്ദാനില്‍ കുടുങ്ങിയ സംഘത്തിന് ആദ്യം ഷൂട്ടിംഗ് അനുമതി ലഭിച്ചിരുന്നില്ല. പിന്നീട് സ്ഥിതിഗതികള്‍ എല്ലാം മെച്ചപ്പെട്ടതോടെ അവിടുത്തെ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പിനൊടുവില്‍ പൃഥ്വിയും സംഘവം മേയ് 22ന് കൊച്ചിയില്‍ മടങ്ങിയെത്തുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സംവിധായകന്‍ ബ്ലെസിയും ഉള്‍പ്പെടുന്ന സംഘം ഏയര്‍ ഇന്ത്യയുടെ പ്രതേക വിമാനത്തിലാണ് എത്തുക.

പ്രത്യേക വിമാനത്തില്‍ ഇവര്‍ ആദ്യം ഡല്‍ഹിയിലാണ് എത്തുക. തുടര്‍ന്ന് കൊച്ചിയിലേക്ക് വരും. നാട്ടിലെത്തിയ ശേഷം എല്ലാവരും ക്വാറന്റെനീല്‍ പോകും. പൃഥ്വിരാജും ബ്ലെസിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആടുജീവിതം. അയ്യപ്പനും കോശിയും വന്‍ വിജയമായതിന് പിന്നാലെയാണ് പൃഥ്വി ആടുജീവിതത്തിലേക്ക് എത്തിയത്.ചിത്രത്തിലെ പൃഥ്വിയുടെ പ്രകടനം കാണാനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്.

ജോര്‍ദാനിലെ ഷൂട്ടിന് ശേഷം ഒരുമാസം അള്‍ജീരിയയിലും ചിത്രീകരണമുണ്ടാവും. ആടുജീവിതത്തിനായി ശരീരഭാരം കുറച്ച പൃഥ്വി കടുത്ത വിഷമഘട്ടത്തിലൂടെയാണ് പോയികൊണ്ടിരുന്നത്. ആഹാരം കുറച്ചും വര്‍ക്കൗട്ടുകള്‍ കൂട്ടിയുമാണ് നേരത്തെ ചിത്രത്തിനായി പൃഥ്വി തയ്യാറെടുത്തത്. ബ്ലെസിയാകട്ടെ വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നത്.

മാര്‍ച്ച് മാസത്തിന്റെ തുടക്കത്തിലായിരുന്നു പൃഥ്വിരാജും സംഘവും ഷൂട്ടിംഗിനായി ജോര്‍ദ്ദാനിലേക്ക് പോയത്. മൂന്ന് മാസമെടുത്ത് ശരീരഭാരം കുറച്ച ശേഷമായിരുന്നു ജോര്‍ദ്ദാനിലെ ഷൂട്ട്. മാര്‍ച്ച് 16നായിരുന്നു ജോര്‍ദ്ദാനില്‍ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിരുന്നത്. ആ സമയത്ത് കൊറോണ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ആ സമയത്തും പ്രത്യേക അനുമതി തേടി ഷൂട്ട് തുടരുകയായിരുന്നു.


Click it and Unblock the Notifications