പൃഥ്വിരാജിന്റെ ആടുജീവിതത്തിന് ജോര്‍ദ്ദാനില്‍ പാക്കപ്പ്! സന്തോഷം പങ്കുവെച്ച് നടന്‍

By Midhun Raj

പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതത്തിനായി വലിയ ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ഇരുവരുടെയും ഡ്രീം പ്രോജക്ട് കൂടിയായ സിനിമ ജോര്‍ദാനിലായിരുന്നു ഷൂട്ടിംഗ് നടന്നിരുന്നത്. വലിയ ക്യാന്‍വാസില്‍ അണിയിച്ചൊരുക്കുന്ന സിനിമ ബെന്യാമിന്റെ ആടുജീവിതം നോവല്‍ ആസ്പദമാക്കിയാണ് അണിയിച്ചൊരുക്കുന്നത്. ആടുജീവിതത്തിലെ നജീബിനായി പൃഥ്വിരാജ് നേരത്തെ 30 കിലോയോളം ശരീരഭാരം കുറച്ചിരുന്നു.

സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വേളയിലായിരുന്നു കോവിഡ് വ്യാപനമുണ്ടായത്. ഇത് ആടുജീവിതം ഷൂട്ടിംഗ് നിര്‍ത്തിവെക്കുവാന്‍ കാരണമായിരുന്നു. തുടര്‍ന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലിനെ തുടര്‍ന്നാണ് ചിത്രീകരണം വീണ്ടും പുനരാരംഭിച്ചത്. ജോര്‍ദാനിലെ വാദിറം മരുഭൂമിയില്‍ വെച്ചായിരുന്നു ആടുജീവിതത്തിന്റെ ഷൂട്ടിംഗ് നടന്നത്.

കൊറോണ സമയത്തും

കൊറോണ സമയത്തും ഷൂട്ടിംഗ് നടന്ന മലയാള ചിത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു ആടുജീവിതം. ഇപ്പോഴിതാ സിനിമയുടെ ജോര്‍ദ്ദാനിലെ ചിത്രീകരണം അവസാനിച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരന്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ആടുജീവിതം ഷെഡ്യൂള്‍ പൂര്‍ത്തിയായതായി അറിയിച്ചത്. ഒപ്പം സിനിമ പാക്കപ്പ് പറഞ്ഞതിന്റെ ഒരു ചിത്രവും പൃഥ്വി പങ്കുവെച്ചിരുന്നു.

നേരത്തെ ഒമാനി താരം

നേരത്തെ ഒമാനി താരം ക്വാറന്റൈനിലായതും ജോര്‍ദ്ദാനില്‍ ലോക് ഡൗണ്‍ കര്‍ശനമായതുമാണ് ഷൂട്ടിംഗിനെ ബാധിച്ചിരുന്നത്. പ്രതിസന്ധികളെയെല്ലാം തരണം ചെയ്തുകൊണ്ടാണ് സിനിമയുടെ ഷൂട്ടിംഗ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആടുജീവിതം സിനിമയുടെ എറ്റവും പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാനാണ് പൃഥ്വിരാജ് ഉള്‍പ്പെടെയുളള 58 അംഗ സംഘം ജോര്‍ദ്ദാന്‍ മരുഭൂമിയില്‍ എത്തിയത്.

മാര്‍ച്ച് മാസത്തിന്റെ തുടക്കത്തിലാണ്

മാര്‍ച്ച് മാസത്തിന്റെ തുടക്കത്തിലാണ് പൃഥ്വിരാജ് ഷൂട്ടിംഗിനായി ജോര്‍ദ്ദാനിലേക്ക് പോയത്. മൂന്ന് മാസമെടുത്ത് ശരീരഭാരം കുറച്ച ശേഷമായിരുന്നു ജോര്‍ദ്ദാനിലെ ഷൂട്ട്. മാര്‍ച്ച് 16നായിരുന്നു ജോര്‍ദ്ദാനില്‍ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിരുന്നത്. ആ സമയത്ത് കൊറോണ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ആ സമയത്തും പ്രത്യേക അനുമതി തേടി ഷൂട്ട് തുടരുകയായിരുന്നു.

ജോര്‍ദാനിലെ

ജോര്‍ദാനിലെ ഷൂട്ടിന് ശേഷം ഒരുമാസം അള്‍ജീരിയയിലും ചിത്രീകരണമുണ്ടാവും. ആടുജീവിതത്തിനായി ശരീരഭാരം കുറച്ച പൃഥ്വി കടുത്ത വിഷമഘട്ടത്തിലൂടെയാണ് പോയികൊണ്ടിരുന്നത്. ആഹാരം കുറച്ചും വര്‍ക്കൗട്ടുകള്‍ കൂട്ടിയുമാണ് നേരത്തെ ചിത്രത്തിനായി പൃഥ്വി തയ്യാറെടുത്തത്. ബ്ലെസിയാകട്ടെ വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നത്.

പൃഥ്വിരാജും ബ്ലെസിയും

പൃഥ്വിരാജും ബ്ലെസിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആടുജീവിതം. അയ്യപ്പനും കോശിയും വന്‍ വിജയമായതിന് പിന്നാലെയാണ് പൃഥ്വി ആടുജീവിതത്തിലേക്ക് എത്തിയത്. ഈ വര്‍ഷം സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ആടുജീവിതം. ചിത്രത്തിലെ പൃഥ്വിയുടെ പ്രകടനം കാണാനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. ആടുജീവിതത്തിലെ നജീബിന്റെ ദുരിത കാലഘട്ടം അവതരിപ്പിക്കാനായിട്ടാണ് പൃഥ്വി നേരത്തെ വണ്ണം കുറച്ചത്.

Read more about: prithviraj aadujeevitham
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X